കൗണ്ട് ഡൗണ്‍ ട്രാന്‍സ്, വില്ലനോ ഗൗതം മേനോന്‍?, ഫഹദും നസ്രിയയും വിനായകനും സൗബിനുമായി മാസ് കാരക്ടര്‍ പോസ്റ്റര്‍

കൗണ്ട് ഡൗണ്‍ ട്രാന്‍സ്, വില്ലനോ ഗൗതം മേനോന്‍?, ഫഹദും നസ്രിയയും വിനായകനും സൗബിനുമായി മാസ് കാരക്ടര്‍ പോസ്റ്റര്‍

Published on
Summary

ഏഴ് വര്‍ഷത്തിന് ശേഷം മലയാളത്തിന്റെ പ്രിയ സംവിധായകന്‍ അന്‍വര്‍ റഷീദ് മടങ്ങിയെത്തുന്ന ചിത്രം

2020ലെ ഏറ്റവും പ്രതീക്ഷയര്‍പ്പിക്കുന്ന പ്രൊജക്ടുകളിലൊന്നായ ട്രാന്‍സ് കാരക്ടര്‍ പോസ്റ്റര്‍ പുറത്തുവന്നു. ഫഹദ് ഫാസിലിനും നസ്രിയ നസീമിനൊപ്പം ഗൗതം വാസുദേവ മേനോന്‍, ചെമ്പന്‍ വിനോദ് ജോസ്, സൗബിന്‍ ഷാഹിര്‍, വിനായകന്‍, ദിലീഷ് പോത്തന്‍, ശ്രീനാഥ് ഭാസി, ജിനു ജോസഫ് എന്നിവരാണ് പുതിയ പോസ്റ്ററില്‍. ആള്‍ദൈവത്തിന് സമാനമായി മോട്ടിവേഷണല്‍ സ്പീക്കര്‍ ആയി രാജ്യാന്തര പ്രശസ്തിയിലെത്തുന്ന കഥാപാത്രമായാണ് ഫഹദ് ഫാസില്‍. ഈ കഥാപാത്രത്തിന്റെ ജീവിതത്തിന്റെ വിവിധ തലങ്ങളിലൂടെയാണ് സിനിമ. ഏഴ് വര്‍ഷത്തിന് ശേഷം മലയാളത്തിന്റെ പ്രിയ സംവിധായകന്‍ അന്‍വര്‍ റഷീദ് മടങ്ങിയെത്തുന്ന ചിത്രം 25 കോടിക്ക് മുകളില്‍ മുതല്‍മുടക്കിലാണ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് നിര്‍മ്മിക്കുന്ന ട്രാന്‍സ് ഫെബ്രുവരി 14ന് തിയറ്ററുകളിലെത്തും. അമല്‍ നീരദ് ഛായാഗ്രഹണം നിര്‍മ്മിക്കുന്നുവെന്ന പ്രത്യേകതയും ട്രാന്‍സിന് ഉണ്ട്. അഞ്ച് സുന്ദരികള്‍ എന്ന ആന്തോളജിയില്‍ അമല്‍ നീരദിന്റെ ക്യാമറയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ആമി ദൃശ്യഭാഷ കൊണ്ടും അവതരണം കൊണ്ടും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

സിനിമയുടെ ടൈറ്റില്‍ ട്രാക്ക് വിനായകന്റെ സംഗീതത്തിലാണ്. വിനായക് ശശികുമാറാണ് ഗാനരചന. ദ ക്യു അഭിമുഖത്തിലാണ് ട്രാന്‍സിന് വേണ്ടി സംഗീതമൊരുക്കുന്ന കാര്യം വിനായകന്‍ ആദ്യമായി പങ്കുവച്ചത്. നവാഗതനായ വിന്‍സന്റ് വടക്കന്‍ ആണ് ട്രാന്‍സ് തിരക്കഥ. അമല്‍ നീരദും അന്‍വര്‍ റഷീദും ചേര്‍ന്ന് നേതൃത്വം നല്‍കുന്ന എ ആന്‍ഡ് എ ആണ് ട്രാന്‍സ് തിയറ്ററുകളിലെത്തിക്കുന്നത്.

അമല്‍ നീരദും അന്‍വര്‍ റഷീദും ചേര്‍ന്ന് നേതൃത്വം നല്‍കുന്ന എ ആന്‍ഡ് എ ആണ് ട്രാന്‍സ് തിയറ്ററുകളിലെത്തിക്കുന്നത്. ജാക്‌സണ്‍ വിജയനാണ് സംഗീത സംവിധാനം, പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിംഗ്. ജോജു ജോര്‍ജ്ജ്, അര്‍ജുന്‍ അശോകന്‍ എന്നിവരും ചിത്രത്തിലുണ്ട്. ഗൗതം വാസുദേവ മേനോന്‍ ട്രാന്‍സില്‍ വില്ലന്‍ റോളിലാണ് എത്തുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

റോബോട്ടിക്‌സ് നിയന്ത്രണമുള്ള ബോള്‍ട്ട് ഹൈ സ്പീഡ് സിനിബോട്ട് ക്യാമറ ഉള്‍പ്പെടെ ഛായാഗ്രഹണത്തിലും പരീക്ഷണങ്ങള്‍ നടത്തിയ സിനിമയാണ് ട്രാന്‍സ്. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍. സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവ എന്ന സിനിമയ്ക്ക് ശേഷം അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രമാണ് ട്രാന്‍സ്. ഫഹദ് വിവിധ ഗെറ്റപ്പുകളിലാണ് സിനിമയില്‍. 2017ല്‍ ചിത്രീകരണമാരംഭിച്ച ട്രാന്‍സ് രണ്ട് വര്‍ഷത്തോളമെടുത്താണ് പൂര്‍ത്തിയാക്കിയത്. വിവിധ ഗെറ്റപ്പുകള്‍ക്ക് വേണ്ടിയായിരുന്നു ഷെഡ്യൂളുകള്‍. വരത്തന്‍, അതിരന്‍, ഞാന്‍ പ്രകാശന്‍ എന്നീ സിനിമകള്‍ ഫഹദ് ട്രാന്‍സ് ഷെഡ്യൂള്‍ ബ്രേക്കില്‍ പൂര്‍ത്തിയാക്കി.

logo
The Cue
www.thecue.in