പൊളിറ്റിക്കൽ ത്രില്ലറുമായി ടൊവിനോ; 'നരിവേട്ട' ചിത്രീകരണം ആരംഭിച്ചു

പൊളിറ്റിക്കൽ ത്രില്ലറുമായി ടൊവിനോ; 'നരിവേട്ട' ചിത്രീകരണം ആരംഭിച്ചു
Published on

ഇഷ്‌ക് എന്ന ചിത്രത്തിന് ശേഷം അനുരാജ് മനോഹർ സംവിധാനം ചെയ്ത് ടൊവിനോ നായകനാവുന്ന 'നരിവേട്ട'യുടെ ചിത്രീകരണം ആരംഭിച്ചു. കുട്ടനാട്ടിലെ വെളിയനാട് പഞ്ചായത്തിലെ കുന്നങ്കരി ഗ്രാമത്തിലാണ് സിനിമയുടെ ചിത്രീകരണത്തിന് തുടക്കമിട്ടത്. ഒരിടത്തരം വീട്ടിൽ വെച്ച് നിർമ്മാതാക്കളിലൊരാളായ - ഷിയാസ് ഹസ്സനാണ് ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം നിർവഹിച്ചത്. നിർമ്മാതാവ് ടിപ്പു ഷാൻ ഫസ്റ്റ് ക്ലാപ്പ് നൽകി. തുടർന്ന് ടൊവിനോ തോമസും റിനി ഉദയകുമാറും ഒരുമിച്ചുള്ള ആദ്യ രംഗം ചിത്രീകരിക്കുകയും ചെയ്തു. 'ഇന്ത്യൻ സിനിമ കമ്പനി' എന്ന പുതിയ നിർമ്മാണ കമ്പനിയുടെ ബാനറിൽ ടിപ്പു ഷാൻ ഷിയാസ് ഹസ്സൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. തമിഴ് നടനും സംവിധായകനുമായ ചേരൻ ചിത്രത്തിലെ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ചേരന്റെ ആദ്യ മലയാള സിനിമ കൂടിയാണ് നരിവേട്ട.

സമൂഹത്തോടും, സ്വന്തം കുടുംബത്തോടും ഏറെ പ്രതിബദ്ധതയുള്ള ഒരു സാധാരണക്കാരനായ പൊലീസ് കോൺസ്റ്റബിളാണ് വർഗീസ്. മനുഷ്യൻ്റെ സുഖദുഃഖങ്ങളിൽ പങ്കുകൊള്ളുന്ന ഈ ചെറുപ്പക്കാരൻ്റെ ഔദ്യോഗിക ജീവിതത്തിൽ അരങ്ങേറുന്ന സംഘർഷങ്ങളെ നിരവധി സംഭവ ബഹുലങ്ങളായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് നരിവേട്ട. വിശാലമായ ക്യാൻവാസ്സിൽ വലിയ മുതൽമുടക്കിലാണ് ചിത്രം എത്തുന്നത്. വലിയ ജനപിന്തുണയും. സമൂഹത്തിലെ പൊതുവായ പ്രശ്നങ്ങളുമൊക്കെ ഈ ചിത്രത്തിൻ്റെ പ്രധാന ഭാഗവാക്കാകുന്നുണ്ട്. തികഞ്ഞ പൊളിറ്റിക്കൽ ത്രില്ലർ ആണ് ചിത്രം. വയനാടും, കുട്ടനാടുമാണ് പ്രധാന ലൊക്കേഷനുകൾ.

പ്രിയംവദാ കൃഷ്ണനാണ് ചിത്രത്തിൽ ടൊവിനോയുടെ നായികയായി എത്തുന്നത്. സുരാജ് വെഞ്ഞാറമൂട്, നന്ദു, ആര്യാസലിം, സുധി കോഴിക്കോട്, പ്രശാന്ത് മാധവൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം നേടിയ അബിൻ ജോസഫാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജേക്ക്സ് ബിജോയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. എൻ എം ബാദുഷയാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ഛായാഗ്രഹണം - വിജയ്, ആർട്ട്‌ - ബാവ, കോസ്റ്റും - അരുൺ മനോഹർ, മേക്ക് അപ് - അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ്‌ ഡിസൈനർ -ഷെമി ബഷീർ, പ്രൊഡക്ഷൻ മാനേജേഴ്സ്.- റിയാസ് പട്ടാമ്പി . റിനോയ് ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ - രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ. ഫോട്ടോ - ശ്രീരാജ്

Related Stories

No stories found.
logo
The Cue
www.thecue.in