ടോവിനോ ചിത്രം 'കള' പുതിയ കാഴ്ചാ അനുഭവം; മനുഷ്യനുള്ളിലെ മൃഗത്തെ വെളിപ്പെടുത്തുന്ന സിനിമ; ഫാമിലി കാണുന്നതിൽ കുഴപ്പില്ലെന്ന് പ്രേക്ഷകർ

 ടോവിനോ ചിത്രം 'കള' പുതിയ കാഴ്ചാ  അനുഭവം; മനുഷ്യനുള്ളിലെ മൃഗത്തെ വെളിപ്പെടുത്തുന്ന സിനിമ; ഫാമിലി കാണുന്നതിൽ കുഴപ്പില്ലെന്ന് പ്രേക്ഷകർ
Published on

സംഘടന രംഗങ്ങൾക്കൊണ്ട് ശ്രദ്ധ നേടിയ ടോവിനോ തോമസ് നായകനായ 'കള' സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം. പുതിയ ഒരു കാഴ്ചാ അനുഭവമാണ് സിനിമ നൽകിയതെന്ന് പ്രേക്ഷകർ പറഞ്ഞു. സിനിമയിൽ ഒരുപാട് ആക്ഷൻ രംഗങ്ങൾ ഉള്ളത് കൊണ്ടായിരിക്കാം എ സർട്ടിഫിക്കറ്റ് ലഭിച്ചതെന്ന് പ്രേക്ഷകർ അഭിപ്രായപ്പെട്ടു. ഫാമിലി ഈ പടം കണ്ടാൽ എന്താ കുഴപ്പം എന്നും പ്രേക്ഷകർ ചോദിച്ചു. മനുഷ്യനുള്ളിലെ മൃഗത്തെ വെളിപ്പെടുത്തുന്നതാണ് സിനിമയെന്നും പ്രേക്ഷകർ പറഞ്ഞു.

ലോക്ക് ഡൗണിന് ശേഷം സിനിമ ഷൂട്ട് ചെയ്യാൻ അനുമതി ലഭിച്ചപ്പോൾ ആദ്യം ഷൂട്ടിംഗ് തുടങ്ങിയ ചിത്രങ്ങളിൽ ഒന്നാണ് കളയെന്നും , രോഹിത്തും അഖിലും ടൊവിനോയും മൂറും ഡോണും എല്ലാരും ചിത്രത്തിൽ പൂണ്ടു വിളയാടിയെന്നും സംവിധായകൻ ജോഫിൻ ടി ചാക്കോ സോഷ്യൽ മീഡിയയിൽ കുറിച്ചു.

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ സിനിമകൾക്ക് ശേഷം രോഹിത് വി എസ് സംവിധാനം ചെയ്ത സിനിമയാണ് കള. രോഹിത്തിനൊപ്പം യദു പുഷ്പാകരനും കളയുടെ രചയിതാവാണ്. അഖില്‍ ജോര്‍ജ് ആണ് ക്യമറ. സിനിമയിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ ടൊവിനോ തോമസിന് പരിക്കേറ്റ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു. എറണാകുളത്തും പിറവത്തുമായിരുന്നു കളയുടെ ചിത്രീകരണം. പിറവത്തെ സെറ്റില്‍ ആക്ഷന്‍ സീക്വന്‍സുകള്‍ ചിത്രീകരിക്കുന്നതിനിടെ വയറിന് ചവിട്ടേറ്റാണ് അപകടം സംഭവിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in