കേരളം ഒരുമിച്ച് പൊരുതിയ 2018ലെ പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് 2018, എവരിവണ്‍ ഈസ് എ ഹീറോ. പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രത്തിന്റെ വിജയം ഫിന്‍ലാന്‍ഡില്‍ ആഘോഷിച്ച് നടന്‍ ടൊവിനോ തോമസ്. റിലീസ് ദിവസം തന്നെ ചിത്രത്തിന് വന്‍ സ്വീകരണമാണ് ജനങ്ങളില്‍ നിന്ന് ലഭിച്ചത്. കഴിഞ്ഞ ദിവസം പ്രേക്ഷകര്‍ നല്‍കുന്ന സ്വീകാര്യതയ്ക്ക് നന്ദി പറഞ്ഞ് ടൊവിനോ ഇന്‍സ്റ്റാഗ്രാമില്‍ ലൈവ് വന്നിരിന്നു.
ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് അഖില്‍ പി. ധര്‍മജനും ജൂഡ് ആന്റണിയും ചേര്‍ന്നാണ്.
ചിത്രം ജനങ്ങളോട് ചേർന്നു നിന്ന് എഴുതപ്പെട്ടതാണെന്നും, രാഷ്ട്രീയഭിന്നിപ്പുണ്ടാക്കാൻ ചിത്രം ശ്രമിക്കുന്നില്ലെന്നും അഖിൽ പി ധർമജൻ ദ ക്യു സ്റ്റുഡിയോയോട് പറഞ്ഞു. ഡോക്യുമെന്ററി സ്വഭാവം വരരുത് എന്ന നിർബന്ധമുണ്ടായിരുന്നു. നമ്മുടെ ഒക്കെ ജീവിതത്തിൽ സംഭവിച്ച പോലെ, സാധാരണ ജീവിതം ജീവിക്കുന്ന മനുഷ്യരെ പ്രളയം എങ്ങനെ ബാധിച്ചു എന്നതാണ് സിനിമ പറയുന്നത്. കേരളത്തിൽ സംഭവിച്ചത് എന്താണ് എന്ന് എല്ലാവർക്കും അറിയാം, അത് ഭംഗിയിൽ ഒരു കഥയാക്കിയില്ലെങ്കിൽ ആളുകൾക്കിഷ്ടപ്പെടുകയുമില്ല. കമേർഷ്യൽ സിനിമക്ക് വേണ്ട എന്റർടൈന്മെന്റ് എന്തൊക്കെ വേണോ, അതെല്ലാം ഞങ്ങൾ കൊണ്ടു വരാൻ ശ്രമിച്ചിട്ടുണ്ട് എന്നും അഖില്‍
കാവ്യാ ഫിലിം കമ്പനി, പി.കെ പ്രൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ജൂഡ് ആന്റണി ജോസഫ്, അഖില്‍. പി. ധര്‍മജന്‍ എന്നിവര്‍ ചേര്‍ന്നാണ്. നോമ്പിന്‍ പോള്‍ സംഗീതം നിര്‍വഹിക്കുന്നു. എഡിറ്റിംഗ് : ചമന്‍ ചാക്കോ ഛായാഗ്രഹണം:അഖില്‍ജോര്‍ജ്