ഇനിയങ്ങോട്ട് ട്രെൻഡ് തുമ്പിപ്പാട്ട്, അഞ്ചക്കള്ളകൊക്കാനിലെ ആദ്യ ഗാനം ; ​ഗാനചിത്രീകരണത്തിലും വേറിട്ട അനുഭവം

ഇനിയങ്ങോട്ട് ട്രെൻഡ് തുമ്പിപ്പാട്ട്,  അഞ്ചക്കള്ളകൊക്കാനിലെ ആദ്യ ഗാനം ; ​ഗാനചിത്രീകരണത്തിലും വേറിട്ട അനുഭവം
Published on

ഉല്ലാസ് ചെമ്പൻ സംവിധാനം ചെയുന്ന ആക്ഷൻ ത്രില്ലർ അഞ്ചക്കള്ളകോക്കാൻ എന്ന ചിത്രത്തിലെ ആദ്യ ​ഗാനം പുറത്ത്.ചെമ്പൻ വിനോദിനെയും ലുക്മാൻ അവറാനെയും മുഖ്യ കഥാപാത്രങ്ങൾ ആയി അവതരിപ്പിക്കുന്ന അഞ്ചക്കള്ളകോക്കാൻ, ചെമ്പൻ വിനോദിന്റെ സഹോദരൻ ഉല്ലാസ് ചെമ്പൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. അങ്കമാലി ഡയറീസിൽ പൊലീസ് റോളിലെത്തിയ ഉല്ലാസ് ചെമ്പൻ ഷോര‍്ട്ട് ഫിലിമുകളും ഒരുക്കിയിട്ടുണ്ട്. ട്രെയിലറിലും പോസ്റ്ററിൽ അനുഭവപ്പെടുത്തിയ വേറിട്ട സ്റ്റൈൽ ​ഗാനത്തിലും പാട്ടിന്റെ ചിത്രീകരണത്തിലും കാണാം. തുമ്പി തുള്ളലിനെ അടിസ്ഥാനമാക്കിയാണ് ആക്ഷനും‍ സിനിമയിലെ നിർണായക രം​ഗങ്ങളും ഉൾക്കൊള്ളിച്ച ​ഗാനം.

ഇനിയങ്ങോട്ട് ട്രെൻഡ് തുമ്പിപ്പാട്ട്,  അഞ്ചക്കള്ളകൊക്കാനിലെ ആദ്യ ഗാനം ; ​ഗാനചിത്രീകരണത്തിലും വേറിട്ട അനുഭവം
പൊറാട്ട് നാടകവുമായി ചെമ്പൻ വിനോദും ലുക്ക്മാനും; 'അഞ്ചക്കള്ളകോക്കാൻ' മാർച്ച്‌ 15 ന് തിയറ്ററുകളിലെത്തും
ഇനിയങ്ങോട്ട് ട്രെൻഡ് തുമ്പിപ്പാട്ട്,  അഞ്ചക്കള്ളകൊക്കാനിലെ ആദ്യ ഗാനം ; ​ഗാനചിത്രീകരണത്തിലും വേറിട്ട അനുഭവം
ഞെട്ടിക്കുന്ന മേക്ക് ഓവറിൽ ചെമ്പൻ വിനോദ് ജോസ്, ഉല്ലാസ് ചെമ്പന്റെ "അഞ്ചക്കള്ളകോക്കാൻ"

തുമ്പി തുള്ളലിൽ നിന്ന് അടിപൊളി തുമ്പി സോം​ഗ്

കേരളത്തിലെ നാട്ടിൻപുറങ്ങളിൽ കണ്ടുവരുന്ന ഒരു പ്രാചീന കലാരൂപമാണ് തുമ്പി തുള്ളൽ. സംഗീത സംവിധായകൻ മണികണ്ഠൻ അയ്യപ്പയുടെ സ്വദേശമായ തൃശ്ശൂർ ജില്ലയിലെ കൊള്ളന്നൂർ എന്ന ഗ്രാമത്തിൽ അദ്ദേഹത്തിന്റെ ചെറുപ്പകാലം മുതലെ കണ്ടുവന്നിരുന്ന ഈ കലാരൂപം അതിൻ്റെ തനതായ താളത്തിലും ശൈലിയിലും പുറം ലോകത്തിനു പരിചയപെടുത്താനായി ഒരു കൗതുകത്തിൻ്റെ പേരിൽ റെക്കോർഡ് ചെയ്തിരുന്ന പാട്ടിനെ ഈ സിനിമയുടെ സംവിധായകൻ ഉല്ലാസ് ചെമ്പന്റെ നിർദ്ദേശത്തോടെ അഞ്ചക്കള്ളകോക്കാനിൽ ഉൾപ്പെടുത്തുകയായിരുന്നു. ഒരു ഫോക്ക് ട്രാൻസ് രീതിയിലാണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇതൊരു പ്രാചീന കലാരൂപം ആയതുകൊണ്ട് തന്നെ ഇത് പാടിയിരിക്കുന്നത് വർഷങ്ങളായി തുമ്പി തുള്ളലിൽ പാടിയിരുന്ന മാളു ചേച്ചിയും സുഹൃത്തുക്കളുമാണ്.

ഇനിയങ്ങോട്ട് ട്രെൻഡ് തുമ്പിപ്പാട്ട്,  അഞ്ചക്കള്ളകൊക്കാനിലെ ആദ്യ ഗാനം ; ​ഗാനചിത്രീകരണത്തിലും വേറിട്ട അനുഭവം
'പൊറാട്ട് നാടകവുമായി ചെമ്പൻ വിനോദ്' ;അഞ്ചക്കള്ളകോക്കാൻ ഫസ്റ്റ് ലുക്ക്

ചെമ്പോസ്‌കി മോഷൻ പിക്ചേർസിന്റെ ബാനറിൽ ചെമ്പൻ വിനോദ് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ വികിൽ വേണുവും ഉല്ലാസ് ചെമ്പനും ചേർന്നാണ് രചിച്ചിരിക്കുന്നത്. ആർമോ ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. എഡിറ്റിങ്ങ് നിർവഹിച്ചത് രോഹിത് വി. എസ്. വാര്യത്ത് ആണ്.

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അഭിനേതാവായി സിനിമ രം​ഗത്തെത്തിയ ആളാണ് ഉല്ലാസ് ചെമ്പൻ. പാമ്പിച്ചി എന്ന ഷോർട്ട് ഫിലിമും അദ്ദേഹം മുമ്പ് സംവിധാനം ചെയ്തിട്ടുണ്ട്. ലുഖ്മാൻ അവറാൻ, ചെമ്പൻ വിനോദ്, മണികണ്ഠൻ ആചാരി, മെറിൻ ഫിലിപ്പ്, മേഘാ തോമസ്, ജോജി ജോണ‍്‍,ശ്രീജിത്ത്‌ രവി, സെന്തിൽ കൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തിലുള്ളത്. ചെമ്പൻ വിനോദ് ജോസിനൊപ്പം ദിപൻ പട്ടേൽ, സജിന‍് അലി, ഹംസ തിരുനാവായ എന്നിവരും നിർമാതാക്കളായുണ്ട്. നടവരമ്പൻ പീറ്റർ എന്ന കഥാപാത്രത്തെയാണ് ചെമ്പൻ വിനോദ് ജോസ് "അഞ്ചക്കള്ളകോക്കാൻ" എന്ന സിനിമയിൽ അവതരിപ്പിക്കുന്നത്.

ഇനിയങ്ങോട്ട് ട്രെൻഡ് തുമ്പിപ്പാട്ട്,  അഞ്ചക്കള്ളകൊക്കാനിലെ ആദ്യ ഗാനം ; ​ഗാനചിത്രീകരണത്തിലും വേറിട്ട അനുഭവം
'ഇതെന്താടാ ആഴ്ചപ്പതിപ്പിലെ കഥയോ'; കാളസ്തിയുടെ കഥയുമായി 'അഞ്ചക്കള്ളകോക്കാൻ' ട്രെയ്ലർ

Related Stories

No stories found.
logo
The Cue
www.thecue.in