'സിംഹം ​ഗ്രാഫിക്സ് ആണെന്ന് പറഞ്ഞവരൊക്കെ ഇങ്ങ് പോരെ..'; ​'ഗ്ർർർ' ലൊക്കേഷൻ വീഡിയോ പങ്കിട്ട് കുഞ്ചാക്കോ ബോബൻ

'സിംഹം ​ഗ്രാഫിക്സ് ആണെന്ന് പറഞ്ഞവരൊക്കെ ഇങ്ങ് പോരെ..'; ​'ഗ്ർർർ' ലൊക്കേഷൻ വീഡിയോ പങ്കിട്ട് കുഞ്ചാക്കോ ബോബൻ
Published on

എസ്ര എന്ന ചിത്രത്തിന് ശേഷം ജയ് കെ സംവിധാനം ചെയ്യുന്ന ​ഗ്ർർർ എന്ന ചിത്രത്തിന്റെ രസകരമായ ലൊക്കേഷൻ വീഡിയോ പങ്കിട്ട് നടൻ കുഞ്ചാക്കോ ബോബൻ. തിരുവനന്തപുരം മൃ​ഗശാലയിലെ ദർശൻ എന്ന സിംഹത്തിന്റെ കൂട്ടിലേക്ക് ചാടിയിറങ്ങുന്ന കുഞ്ചാക്കോ ബോബന്റെ കഥാപാത്രത്തിന്റെ വീഡിയോയയാണ് ​ഗർർർ ന്റേതായി മുമ്പ് പുറത്തു വിട്ട ടീസറിൽ കാണാൻ സാധിച്ചത്. ഒപ്പം സിനിമയിലെ സിം​ഹം ​ഗ്രാഫിക്സ് ആണെന്ന തരത്തിലുള്ള കമന്റുകൾ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് സിംഹവുമൊത്തുള്ള ലൊക്കേഷൻ വീഡിയോ കുഞ്ചാക്കോ ബോബൻ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 'സിംഹം ഗ്രാഫിക്സ് ആണത്രേ, ഗ്രാഫിക്സ്. അതും മാന്ത് കിട്ടിയ എന്നോട്,'' എന്ന ക്യാപ്ഷനോട് കൂടി യഥാർത്ഥ സിംഹത്തിൻ്റെ പരിശീലന വീഡിയോയാണ് കുഞ്ചാക്കോ ബോബൻ പുറത്ത് വിട്ടിരിക്കുന്നത്.

കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട്, ശ്രുതി രാമചന്ദ്രൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ​ഗ്ർർർ. ഥാർത്ഥ സംഭവത്തെ ആസ്‍പദമാക്കിയൊരുങ്ങുന്ന ചിത്രം നിർമിക്കുന്നത് ഷാജി നടേശന്‍, തമിഴ് നടന്‍ ആര്യ എന്നിവര്‍ ചേർന്നാണ്. ചിത്രം ജൂൺ 14 -ന് തിയറ്ററുകളിലെത്തും. സംവിധായകന്‍ ജയ്‌ കെയും പ്രവീണ്‍ എസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകനായ രതീഷ്‌ ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ എന്നതും 'ഗര്‍ര്‍ര്‍...'-ന്റെ പ്രത്യേകതയാണ്. ചിത്രത്തിന്റെ സഹനിര്‍മ്മാണം സിനിഹോളിക്സ് ആണ് നിർവഹിക്കുന്നത്.

ഛായാഗ്രഹണം: ജയേഷ് നായർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: മിഥുൻ എബ്രഹാം, എഡിറ്റർ: വിവേക് ഹർഷൻ, പശ്ചാത്തല സംഗീതം: ഡോൺ വിൻസെന്റ്, സംഗീതം: ഡോൺ വിൻസെൻ്റ്, കൈലാസ് മേനോൻ, ടോണി ടാർസ്, ഗാനരചന: മനു മഞ്ജിത്, കലാസംവിധാനം: രഖിൽ, പ്രൊഡക്ഷൻ കൺട്രോളർ: ഷബീര്‍ മലവട്ടത്ത്, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശ്രീനിവാസൻ, VFX: എഗ് വൈറ്റ് വിഎഫ്എക്സ്, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം: സമീറ സനീഷ്, അഡീഷണൽ ഡയലോഗുകൾ: RJ മുരുകൻ, ക്രിയേറ്റീവ് ഡയറക്ടർ: ആൽവിൻ ഹെൻറി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മിറാഷ് ഖാൻ, വരികൾ: വൈശാഖ് സുഗുണൻ, ഡിസൈൻ: ഇല്യുമിനാര്‍ട്ടിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ

Related Stories

No stories found.
logo
The Cue
www.thecue.in