'മഹത്തായ അടുക്കളയിലെ നൃത്തമൊരുക്കിയ സാബു മാഷ് പറഞ്ഞു, ഞാൻ നൃത്തം പഠിച്ചിട്ടില്ല'; ജിയോ ബേബി

'മഹത്തായ അടുക്കളയിലെ നൃത്തമൊരുക്കിയ സാബു മാഷ് പറഞ്ഞു, ഞാൻ നൃത്തം പഠിച്ചിട്ടില്ല'; ജിയോ ബേബി
Published on

മലയാളി പ്രേക്ഷകർക്കിടയിൽ ചർച്ചയായ 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' സിനിമയിലെ ക്ളൈമാക്സ് രംഗത്തിലുള്ള ചടുല നൃത്തം സംവിധാനം ചെയ്ത സാബു ജോർജിനെക്കുറിച്ച് സംവിധായകൻ ജിയോ ബേബി. 'നീയേ ഭൂവിൻ' എന്ന ഗാനത്തിന്റെ നൃത്തം രൂപം മനോഹരമായി സംവിധാനം ചെയ്ത സാബു നൃത്തം പഠിച്ചിട്ടില്ലെന്നും അദ്ദേഹം ചിട്ടപ്പെടുത്തിയ ചുവടുകൾക്കായി കാത്തിരിക്കുകയാണെന്നും ജിയോ ബേബി ഫേസ്ബുക്കിൽ കുറിച്ചു. കോഴിക്കോട് ജെ.എസ്. ഡാന്‍സ് കമ്പനി എന്ന പേരില്‍ പരിശീലനസ്ഥാപനം നടത്തുന്ന സാബുജോര്‍ജിന്‍റെ ശിഷ്യരാണ് അതിശയിപ്പിക്കുന്ന മികവോടെ സിനിമയിൽ നൃത്ത ചുവടുകൾ വെച്ചത്.

ജിയോ ബേബിയുടെ ഫേസ്ബുക് കുറിപ്പ്

മഹത്തായ അടുക്കള ലൊക്കേഷൻ ഒക്കെ സെറ്റ് ആയി കോഴിക്കോട് ഉള്ള സമയം.സിനിമയുടെ അവസാനം നിമിഷ ഹാപ്പി ആകുന്ന ഒരു മൊമെന്റ് എനിക്ക് വേണം...സ്ത്രീകളുടെ കലാ പ്രവർത്തനത്തിന്റെ ഒരു കൊളാഷ് അതാണ് മനസിൽ അത് Francies എഡിറ്റ് ചെയത് പൊളിക്കേണ്ട ഐറ്റം ഒക്കെ ആയി മനസിൽ കിടന്നു കളിക്കുന്നുണ്ട്..പക്ഷേ കോവിഡ് പ്രോട്ടോകോൾ പ്രകാരം 50 ൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്താൻ പറ്റാത്ത സമയം...എന്ത് ചെയ്യും എന്ന ആലോചനയിൽ ആയിരുന്നു കുറെ ദിവസങ്ങൾ...അങ്ങനെ ഒരു ദിവസം Shyambhavi യുടെ വീട്ടിൽ പോയി. ആ വീട് 2 പെൺകുട്ടികൾ മുതൽ നമ്മുടെ കൂടെ വീടാണ്...ശ്യമുവും സുരേഷേട്ടനും ഒക്കെ ആയി ഞാനും ഫ്രാൻസിസും വർത്താനം പറഞ്ഞു ഇരിക്കുകയാണ്. കഥകളി മുതൽ ഇങ്ങോട്ട് ഡാൻസിന്റെ സമസ്ത മേഖലകളും അടക്കി വാഴുന്ന കിടിലൻ കൊച്ചാണ് ശ്യാമു..വർത്തമാനത്തിന്റെ ഇടയിൽ ഞാൻ ശ്യാമുനോട് ചോദിക്കുന്നു ശ്യാമു നിങ്ങളുടെ ഗ്രൂപ് ഡാൻസ് വീഡിയോ വല്ലോം ഉണ്ടോ?ഉണ്ടല്ലോ ജിയോ അങ്കിൾന്നു പറഞ്ഞു ഒരു സാധനം ലാപ്‌ടോപ്പിൽ കാണിക്കുന്നു. സംസ്ഥാന സ്‌കൂൾ യുവജനോൽസവത്തിൽ A ഗ്രേഡ് നേടിയ ഗ്രൂപ്പ് ഡാൻസ് ആണ് സംഭവം..മഹാഭാരതം ആണ് തീം...കണ്ടു അവസാനിച്ചപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞിരുന്നു നോക്കുമ്പോൾ അതാ ഫ്രാൻസിസും നിറകണ്ണുകളോടെ..ആരാണ് ഇതിന്റെ കൊറിയോഗ്രാഫർ...ശ്യാമു പറഞ്ഞു സാബു മാഷ്.... Sabu George അദ്ദേഹത്തെ വിളിക്കുന്നു ശേഷം സംഭവിച്ചതാണ് ക്ലൈമാക്സ് നൃത്തം...ഷൂട്ടിന്റെ ഇടയിൽ ആണ് സാബു മാഷ് എന്നോട് പറയുന്നത് അദ്ദേഹം നൃത്തം പഠിച്ചിട്ടില്ല എന്നത്....അത്ഭുതത്തോടെ ആണ് അത് ഞാൻ ഉൾക്കൊണ്ടത്...കാത്തിരിക്കുന്നു ചിട്ടപെടുത്തുന്ന ഓരോ ചുവടുകളും കാണാൻ...

Related Stories

No stories found.
logo
The Cue
www.thecue.in