ഏറെ ചർച്ചകൾക്ക് കാരണമായ 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' സിനിമയുടെ തമിഴ് റീമേക്കില്‍ ഐശ്വര്യ രാജേഷ് നായികയാകുന്നു. ജയംകൊണ്ടേന്‍, കണ്ടേന്‍ കാതലൈ, സേട്ടൈ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത കണ്ണനാണ് തമിഴിലും തെലുങ്കിലും ചിത്രത്തിന്റെ റീമേക്ക് ഒരുക്കുന്നത്. തമിഴ് തെലുങ്ക് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രത്തിലെ മറ്റു താരങ്ങളെ ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല.'സിനിമ മനുഷ്യരെ സ്വാധീനിക്കും അല്ലേ?', ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ ടെലഗ്രാമിൽ കണ്ടവരും പണമയച്ചെന്ന് ജിയോ ബേബി
കാരക്കുടിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. പി.ജി മുത്തയ്യയാണ് ക്യാമറ.രാജ്കുമാറാണ് ആര്‍ട്ട് വിഭാഗം. സംഭാഷണം പട്ടുകോട്ടൈ പ്രഭാകര്‍. മലയാളത്തിലെ ആദ്യത്തെ ഗ്ലോബല്‍ സ്ട്രീമിങ് സര്‍വീസായ നീസ്ട്രീം ഒ.ടി.ടി വഴിയായിരുന്നു ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ റിലീസ് ചെയ്തത്.
യു.എസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നീസ്ട്രീം ഒ.ടി.ടി മലയാളത്തില്‍ നിന്നുള്ള ആദ്യത്തെ ഗ്ലോബല്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോം കൂടിയാണ്. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം സാലു കെ തോമസ് ആയിരുന്നു. ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ എസ് രാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന ചിത്രത്തിന് ശേഷം നിമിഷയും സുരാജും ഒന്നിക്കുന്ന ചിത്രം കൂടിയായിരുന്നു 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍'. ശ്രദ്ധിക്കപ്പെട്ട 'രണ്ട് പെണ്‍കുട്ടികള്‍', 'കുഞ്ഞുദൈവം' എന്നി ചിത്രങ്ങള്‍ ഒരുക്കിയ ജിയോ ബേബി സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍'. മുന്‍ ചിത്രമായ 'കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്' കൊവിഡ് കാലത്ത് നേരിട്ട് ടെലിവിഷന്‍ റിലീസ് ചെയ്ത ആദ്യ മലയാളചിത്രവുമായിരുന്നു.