സിനിമ സെറ്റില്‍ സുരക്ഷിതരാണ് എന്നൊരു തോന്നല്‍ ഉണ്ടാകണം : തന്‍വി റാം

സിനിമ സെറ്റില്‍ സുരക്ഷിതരാണ് എന്നൊരു തോന്നല്‍ ഉണ്ടാകണം : തന്‍വി റാം
Published on

സിനിമ സെറ്റില്‍ ആഭ്യന്തര പരാതി പരിഹാര സമിതി ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് നടി തന്‍വി റാം. എന്നാല്‍ മാത്രമേ സെറ്റില്‍ സുരക്ഷിതരാണെന്ന തോന്നല്‍ ഉണ്ടാകു എന്ന് തന്‍വി റാം ദ ക്യുവിനോട് പറഞ്ഞു.

തന്‍വി റാം പറഞ്ഞത് :

എല്ലാ സിനിമ സെറ്റിലും ആഭ്യന്തര പരാതി പരിഹാര സമിതി ഉണ്ടാകണം എന്ന് ശക്തമായി തന്നെ വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. ഐസിസി അംഗങ്ങളില്‍ സ്ത്രീകള്‍ ഉണ്ടാകേണ്ടതും അത്യാവശ്യമാണ്. കാരണം, നമുക്ക് ഒരു ആവശ്യം വന്നാല്‍ പോയി സംസാരിക്കാന്‍ സാധിക്കുന്നവര്‍ ആയിരിക്കണം. സുരക്ഷിതരാണ് എന്നൊരു തോന്നല്‍ ഉണ്ടാകണം.

അഭിനവ് സുന്ദര്‍ നായക്കിന്റെ 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്' ആണ് തന്‍വി റാമിന്റെ ഏറ്റവും അടുത്ത് റിലീസ് ചെയ്യാനുള്ള ചിത്രം. നവംബര്‍ 11 നാണ് ചിത്രത്തിന്റെ റിലീസ്. വിനീത് ശ്രീനിവാസന്‍, സുരാജ് വെഞ്ഞാറമൂട്, സലിം കുമാര്‍, ആര്‍ഷ ചാന്ദിനി ബൈജു, സുധി കോപ്പ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍ ചെയ്യുന്നത്.

2019 ല്‍ ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത 'അമ്പിളി'യിലൂടെ ആയിരുന്നു തന്‍വിയുടെ ആദ്യ സിനിമ. കപ്പേള, ആറാട്ട്, തല്ലുമാല, കുമാരി എന്നിവയാണ് തന്‍വി അഭിനയിച്ച മറ്റ് സിനിമകള്‍.

Related Stories

No stories found.
logo
The Cue
www.thecue.in