ഒന്നിലേറെ തവണ പീഡിപ്പിച്ചുവെന്ന് സഹപ്രവർത്തകയുടെ മൊഴി; നൃത്തസംവിധായകൻ ജാനി മാസ്റ്റർക്കെതിരെ കേസെടുത്ത് പൊലീസ്

ഒന്നിലേറെ തവണ പീഡിപ്പിച്ചുവെന്ന് സഹപ്രവർത്തകയുടെ മൊഴി; നൃത്തസംവിധായകൻ ജാനി മാസ്റ്റർക്കെതിരെ കേസെടുത്ത് പൊലീസ്
Published on

സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ നൃത്തസംവിധായകൻ ഷെയ്ക് ജാനി ബാഷ എന്ന ജാനി മാസ്റ്ററിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ്. സൈബറാബാദിലെ റായ്‌ദുർഗാം പോലീസാണ് ജാനി മാസ്റ്റർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇരുപത്തിയൊന്നുകാരിയായ പെൺ‌കുട്ടി കഴിഞ്ഞ കുറച്ച് മാസങ്ങളായി ജാനി മാസ്റ്ററിനൊപ്പം സിനിമാ സെറ്റുകളിൽ കൊറിയോഗ്രാഫിയിൽ സഹായിയായി പ്രവർത്തിച്ചുവരികയായിരുന്നു. എന്നാൽ ഔട്ട്‌ഡോർ ഷൂട്ടിങ്ങിനിടെ ഇയാൾ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നും ഒന്നിലേറെ തവണ ഇത് തുടർന്നുവെന്നുമാണ് റായ്ദുർഗം പോലീസിന് യുവതി നൽകിയ മൊഴി.

ചെന്നൈ, മുംബൈ, ഹൈദരാബാദ് എന്നിവയുൾപ്പെടെ വിവിധ നഗരങ്ങളിലെ ഷൂട്ടിങ്ങിനിടെ ജാനി തന്നെ ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിച്ചതായി പരാതിക്കാരി പറഞ്ഞു. നർസിംഗിലെ തൻ്റെ വസതിയിൽ വെച്ച് തന്നെ പലതവണ ഉപദ്രവിച്ചതായും മൊഴിയിലുണ്ട്. യുവതി നാർസിംഗിൽ താമസിക്കുന്നതിനാൽ കേസ് അവിടത്തെ പോലീസിന് കൈമാറിയിരിക്കുന്നതായും കേസിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം, ബലാത്സംഗം, ഭീഷണിപ്പെടുത്തൽ, തുടങ്ങിയവ പ്രകാരമാണ് ജാനിക്ക് എതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം തടയൽ നിയമപ്രകാരം ആഭ്യന്തര അന്വേഷണം നടത്താനും പോലീസിൽ കേസെടുക്കാനും തെലങ്കാനയിലെ വനിതാ സുരക്ഷാ വിഭാഗം ഡയറക്ടർ ജനറൽ ശിഖ ഗോയൽ സിനിമാ സംഘടനകളോട് നിർദ്ദേശിക്കുകയും പ്രോട്ടോക്കോൾ അനുസരിച്ച് കേസ് കൂടുതൽ അന്വേഷിക്കുമെന്ന് അവർ കൂട്ടിച്ചേർക്കുകയും ചെയ്തു.

ബോളിവുഡിലേയും തെന്നിന്ത്യയിലേയും മുൻനിര കൊറിയോ​ഗ്രാഫർമാരിൽ ഒരാളാണ് ജാനി മാസ്റ്റർ. നേരത്തെയും ജാനി മാസ്റ്ററിന് എതിരെ പോലീസിൽ പരാതികൾ ലഭിച്ചിട്ടുണ്ട്. ഈ വർഷം ജൂണിൽ ജാനി മാസ്റ്റർ തന്നെ ഉപദ്രവിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തതായി നർത്തകനായ സതീഷ് പോലീസിൽ പരാതിപ്പെട്ടിരുന്നു. പിന്നാലെ ആരോപണം നിഷേധിച്ച് ജാനി മാസ്റ്റർ തന്നെ രം​ഗത്തെത്തിയിരുന്നു. അതേസമയം 2019 ൽ ഹൈദരാബാദിലെ ഒരു പ്രാദേശിക കോടതി ജാനി മാസ്റ്ററിനെ ആറ് മാസത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു. 2015 നടന്ന ഒരു കോളേജിലെ അടിപിടി കേസുമായി ബന്ധപ്പെട്ടായിരുന്നു ഇത്.

സല്‍മാന്‍ ഖാന്‍ നായകനായ കിസീ കാ ഭായ് കിസീ കീ ജാന്‍, ജെയ്ലറിലെ 'കാവാല', മാരി 2 വിലെ 'റൗഡി ബേബി', സ്ത്രീ 2 ലെ 'ആയ് നായ്' തുടങ്ങിയ ​ഗാനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നൃത്തസംവിധായകനാണ് ജാനി മാസ്റ്റർ. വിജയ്, രാം ചരണ്‍, ധനുഷ് തുടങ്ങി തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളില്‍ മിക്കവര്‍ക്കുമൊപ്പം ഇയാൾ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in