'20 വർഷമായി സിനിമയിൽ പുകവലിക്കുന്ന സീനിൽ അഭിനയിച്ചിട്ട്, റോളക്‌സിന് വേണ്ടി ആ നിയമങ്ങൾ തെറ്റിച്ചു': സൂര്യ

'20 വർഷമായി സിനിമയിൽ പുകവലിക്കുന്ന സീനിൽ അഭിനയിച്ചിട്ട്, റോളക്‌സിന് വേണ്ടി ആ നിയമങ്ങൾ തെറ്റിച്ചു': സൂര്യ
Published on

സിനിമയിൽ പുകവലിക്കുന്ന ഒരു രംഗത്തിൽ അഭിനയിച്ചിട്ട് 20 വർഷമായെന്ന് നടൻ സൂര്യ. വിക്രം എന്ന സിനിമയിലെ റോളക്സ് എന്ന കഥാപാത്രത്തിന് വേണ്ടിയാണ് വർഷങ്ങൾക്ക് ശേഷം പുകവലിക്കുന്ന രംഗത്തിൽ അഭിനയിച്ചത്. പുകവലി രംഗത്തിൽ അഭിനയിക്കരുതെന്നാണ് മുൻപ് താൻ കരുതിയിരുന്നത്. റോളക്സ് എന്ന കഥാപാത്രത്തിലേക്ക് സൂര്യ എന്ന ആളെ കൊണ്ടുവരേണ്ട എന്ന് തോന്നി. അതുകൊണ്ട് അത്രയും കാലം എടുത്ത തീരുമാനം തെറ്റിച്ചു എന്നും ഷൂട്ടിന് തൊട്ട് മുൻപാണ് സിഗരറ്റ് അതിനായി ചോദിച്ചതെന്നും ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ സൂര്യ പറഞ്ഞു. കങ്കുവ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു നടൻ.

ലോകേഷ് കനകരാജിന്റെ 'വിക്രമി'ല്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് നടന്‍ സൂര്യ അവതരിപ്പിച്ച റോളക്സ് എന്ന കഥാപാത്രത്തിന്റെ കാമിയോ റോള്‍. മൂന്ന് മണിക്കൂര്‍ ദൈർഖ്യമുള്ള സിനിമയില്‍ വെറും അഞ്ച് മിനിറ്റ് മാത്രമാണ് സൂര്യയുള്ളതെങ്കിലും വലിയ പ്രേക്ഷക പ്രശംസയായിരുന്നു ആ കഥാപാത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.

സൂര്യ പറഞ്ഞത്:

ലോകേഷിനൊപ്പം റോളക്സ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ സീനിന്റെ സ്ക്രിപ്റ്റ് എനിക്ക് രാവിലെ വരെ കിട്ടിയിട്ടുണ്ടായിരുന്നില്ല. കമൽ സാറും വിജയ് സേതുപതിയും എല്ലാം വന്നതിന് ശേഷം അവസാനമാണ് ഞാൻ സിനിമയിൽ ഉണ്ടാകുക എന്ന് അറിയാമായിരുന്നു. പകുതി ദിവസം മാത്രം ഉണ്ടായിരുന്ന ഒരു ഷൂട്ടായിരുന്നു അത്. ഒരു തരത്തിലുള്ള ഒരുക്കവും കഥാപത്രത്തിനു വേണ്ടി ഉണ്ടായിരുന്നില്ല. ക്യാമറയും ലൈറ്റും എല്ലാം റെഡിയാക്കിയ ശേഷമായിരുന്നു സ്ക്രിപ്റ്റ് തന്നത്. നിങ്ങൾ ചെയ്യുന്നത് എന്താണോ അത് ഞങ്ങൾ അത് ഷൂട്ട് എന്നായിരുന്നു നിർദ്ദേശം. അപ്പോൾ അവിടെ വെച്ച് ചെയ്ത കാര്യങ്ങളാണ് എല്ലാം.

20 വർഷമായി ഞാൻ സിനിമയിൽ പുകവലിക്കുന്ന ഒരു രംഗത്തിൽ അഭിനയിക്കുന്നത്. അത് ചെയ്യരുതെന്നായിരുന്നു ആലോചന. റോളക്സ് മോശം സ്വഭാവമുള്ള ഒരു കഥാപാത്രമാണ്. എന്തിനാണ് അതിലേക്ക് എന്നെ കൊണ്ടുവരുന്നതെന്ന് തോന്നി. റൂൾസ് എല്ലാം തകർക്കണം എന്ന് തോന്നിയത് അപ്പോഴാണ്. ഷോട്ടിന് തൊട്ട് മുൻപാണ് സിഗരറ്റ് ചോദിച്ചത്. പിന്നീട് ആ രീതിയിൽ ചിത്രീകരണം തുടരുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in