ഗജിനിയുടെ ഹിന്ദി റീമേക്കിലൂടെ തന്നെക്കുറിച്ച് കൂടുതൽ ആളുകൾ അറിഞ്ഞുവെന്ന് സൂര്യ. ആമിർ ഖാൻ ഖാനോടാണ് ആ കാര്യത്തിൽ നന്ദി പറയേണ്ടത്. സാധാരണയായി റീമേക്ക് ചിത്രങ്ങൾ വരുമ്പോൾ അതിന്റെ ഒറിജിനൽ നടനോ സംവിധായകനോ മീഡിയക്ക് മുന്നിൽ ചർച്ച ചെയ്യപ്പെടാറില്ല. ആദ്യമായി ആമിർ ഖാൻ മുന്നോട്ട് വന്ന് സിനിമയെക്കുറിച്ചും അതിൽ പ്രവർത്തിച്ച എല്ലാവരെയും കുറിച്ച് പറഞ്ഞു. അദ്ദേഹം ഹിന്ദി വേർഷനിൽ ചെയ്തത് തനിക്ക് ഒരുപാട് ഇഷ്ടമായി. നോർത്ത് ഇന്ത്യയിൽ തമിഴ് അറിയാത്തവരിലേക്ക് തന്നെ എത്തിച്ചത് ആമിർ ഖാനാണെന്ന് ഐഎംഡിബി യ്ക്ക് നൽകിയ അഭിമുഖത്തിൽ സൂര്യ പറഞ്ഞു. കങ്കുവ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു നടൻ.
സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ആക്ഷൻ ഫാന്റസി ചിത്രമാണ് കങ്കുവ. സൂര്യ ഡബിൾ റോളിലെത്തുന്ന ചിത്രത്തിൽ ദിഷ പട്ടാണിയാണ് നായിക. ഹിന്ദി നടൻ ബോബി ഡിയോളാണ് ചിത്രത്തിലെ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം നവംബർ 14 ന് തിയറ്ററുകളിലെത്തും.
സൂര്യ പറഞ്ഞത്:
എന്റെ 4 തമിഴ് സിനിമകളാണ് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തത്. 'കാക്ക കാക്ക' ഫോഴ്സ് എന്ന പേരിൽ റീമേക്ക് ചെയ്തു. ഗജിനി അതേ പേരിൽ തന്നെയാണ് റീമേക്ക് ചെയ്തത്. സിങ്കം റീമേക്ക് ചെയ്തപ്പോൾ കുറച്ച് മാറ്റങ്ങൾ വരുത്തിയിരുന്നു. ഈ വര്ഷം 'സുരറൈ പോട്രു' 'സർഫിറ'യായി എത്തി. പിന്നോട്ട് നോക്കുമ്പോൾ ഇതിൽ തന്നെ ഏറ്റവും കൂടുതൽ നന്ദി പറയേടത് ആമിർ ഖാൻ സാറിനോടാണ്. സാധാരണയായി റീമേക്ക് ചിത്രങ്ങൾ ചെയ്യുമ്പോൾ അതിന്റെ ഒറിജിനൽ നടനോ സംവിധായകനോ മീഡിയക്ക് മുന്നിൽ ചർച്ച ചെയ്യപ്പെടാറില്ല. ആദ്യമായി ആമിർ സാർ മുന്നോട്ട് വന്ന് സിനിമയെക്കുറിച്ചും അതിൽ പ്രവർത്തിച്ച എല്ലാവരെയും കുറിച്ച് പറഞ്ഞു. അദ്ദേഹം ഹിന്ദി വേർഷനിൽ ചെയ്തത് എനിക്ക് ഒരുപാട് ഇഷ്ടമായി. നോർത്തത്തിലുള്ള തമിഴ് അറിയാത്തവർക്ക് എന്നെ പരിചയപ്പെടുത്തിയത് അദ്ദേഹമാണ്. അതിന്റെ പൂർണ്ണമായ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുത്തു എന്നുള്ളതാണ്. മറ്റുള്ള സിനിമകളും എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതാണ്. പക്ഷെ ഗജിനി വളരെ മനോഹരമായ അനുഭവമായിരുന്നു. ഭാഷയുടെ അതിർവരമ്പുകൾ മായ്ച്ചുകൊണ്ട് ആ ചിത്രത്തിലൂടെ ആളുകൾ എന്നെ അറിഞ്ഞു.