'ഈ പ്രതികരണത്തില്‍ അതിയായ സന്തോഷം'; ശൈലജ ടീച്ചര്‍ക്കും മുഹമ്മദ് റിയാസിനും നന്ദിയറിയിച്ച് സൂര്യ

'ഈ പ്രതികരണത്തില്‍ അതിയായ സന്തോഷം'; ശൈലജ ടീച്ചര്‍ക്കും മുഹമ്മദ് റിയാസിനും നന്ദിയറിയിച്ച് സൂര്യ
Published on

'ജയ് ഭീം' കണ്ട് അഭിനന്ദനം പങ്കുവെച്ച മന്ത്രി മുഹമ്മദ് റിയാസിനും കെ.ക.ശൈലജ ടീച്ചറിനും നന്ദിയറിയിച്ച് സൂര്യ. ട്വീറ്റിലൂടെയായിരുന്നു നടന്‍ സന്തോഷം പങ്കുവെച്ചത്. പ്രതികരണങ്ങളില്‍ അതിയായ സന്തോഷമുണ്ടെന്ന് സൂര്യ കുറിച്ചു.

'ശക്തമായ അവതരണം, ശക്തമായ രാഷ്ട്രീയ പ്രസ്താവന, അഭിനന്ദനങ്ങള്‍', എന്നായിരുന്നു മുഹമ്മദ് റിയാസ് ട്വീറ്റ് ചെയ്തത്. 'നന്ദി, ഞങ്ങളുടെ സിനിമ ഇഷ്ടപ്പെട്ടതില്‍ സന്തോഷം', ട്വീറ്റ് പങ്കുവെച്ച് സൂര്യ കുറിച്ചു.

'മാറ്റങ്ങള്‍ക്കുള്ള പ്രചോദനമാണ് ജയ് ഭീം. സമൂഹത്തിലെ വ്യവസ്ഥാപിതമായ അക്രമത്തെയും, സാമൂഹിക വിവേചനത്തെയും കുറിച്ചുള്ള യാഥാര്‍ത്ഥ്യങ്ങളുടെ ആധികാരികമായ അവതരണം. മികച്ച പ്രകടനങ്ങള്‍. മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍', ഇങ്ങനെയായിരുന്നു ശൈലജ ടീച്ചറുടെ ട്വീറ്റ്. ഇങ്ങനെയൊരു പ്രതികരണം ലഭിച്ചതില്‍ അതിയായ സന്തോഷമെന്ന് സൂര്യ ട്വീറ്റ് പങ്കുവെച്ച് കുറിച്ചു.

'ഇങ്ങനെയൊരു പ്രതികരണം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്. നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളെ വളരെയധികം ബഹുമാനിക്കുന്നു. ജയ് ഭീം ടീമിന്റെ പേരില്‍ ഒരുപാട് നന്ദി', സൂര്യ കുറിച്ചു.

ഇരുള ഗോത്രവര്‍ഗക്കാര്‍ അനുഭവിച്ച പൊലീസ് അതിക്രമത്തെ കുറിച്ചാണ് ജയ് ഭീം പറയുന്നത്. മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ചന്ദ്രുവിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ജയ് ഭീം ഒരുക്കിയിരിക്കുന്നത്. 1993ല്‍ അഭിഭാഷകനായിരിക്കെ ജസ്റ്റിസ് ചന്ദ്രു ഇരുള ഗോത്രവര്‍ക്കാര്‍ക്ക് വേണ്ടി നടത്തിയ കേസിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ. ചിത്രം നവംബര്‍ 2ന് ആമസോണ്‍ പ്രൈമിലൂടെയാണ് പ്രേക്ഷകരിലെത്തിയത്.

ടി.ജെ.ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് 2ഡി എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സൂര്യയും ജ്യോതികയും ചേര്‍ന്നാണ്. ലിജോമോള്‍ ജോസ്, പ്രകാശ് രാജ്, രജിഷ വിജയന്‍, മണികണ്ഠന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in