'രം​​​ഗണ്ണനായി ഫഹദ് കലക്കി, മമ്മൂട്ടി സാർ മലയാള സിനിമയുടെ നിലവാരം ഉയർത്തുന്നു'; സൂര്യ

'രം​​​ഗണ്ണനായി ഫഹദ് കലക്കി, മമ്മൂട്ടി സാർ മലയാള സിനിമയുടെ നിലവാരം ഉയർത്തുന്നു'; സൂര്യ
Published on

അടുത്തകാലാത്ത് റിലീസ് ചെയ്ത മലയാളം സിനിമകളിൽ തന്റെ പ്രിയപ്പെട്ട സിനിമയെക്കുറിച്ച് തുറന്നു പറഞ്ഞ് നടൻ സൂര്യ. 'ഈ അടുത്ത് റിലീസ് ചെയ്തതിൽ ഏതെങ്കിലുമൊരു മലയാളം സിനിമ താങ്കൾക്ക് ചെയ്താൽ കൊള്ളാമെന്ന് തോന്നിയിട്ടുണ്ടോ' എന്ന അവതാരകന്റെ ചോദ്യത്തിന് ഈ അടുത്ത് കണ്ടതിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ആവേശമാണെന്ന് സൂര്യ പറയുന്നു. ഫഹദ് തനിക്ക് ഏറെ ഇഷ്ടമുള്ള നടനാണെന്ന് പറഞ്ഞ സൂര്യ അതുപോലെ തന്നെ മമ്മൂട്ടി ചിത്രങ്ങളും തനിക്ക് ഏറെ ഇഷ്ടമാണെന്നും പറഞ്ഞു. കാതൽ ഉൾപ്പടെയുള്ള സിനിമകളിലൂടെ ഒരു നടൻ എന്ന നിലയിൽ അദ്ദേഹം തന്റെയും അതുപോലെ തന്നെ തന്റെ ഇൻഡസ്ട്രിയുടെയും നിലവാരം ഉയർത്തുകയാണെുന്നും സൂര്യ അഭിപ്രായപ്പെട്ടു. കങ്കുവയുടെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.

സൂര്യ പറഞ്ഞത്:

ആവേശം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട സിനിമയാണ്. ആ സിനിമയിൽ ഫഹദ് കലക്കിയിട്ടുണ്ട്. എനിക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമാണ്. എല്ലായ്പ്പോഴും അദ്ദേഹം പ്രേക്ഷകരെ ആശ്ചര്യപ്പെടുത്തുകയാണ് ചെയ്യുന്നത്. അടുത്ത സിനിമയിൽ താൻ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് ആർക്കും മുന്നറിയിപ്പ് കൊടുക്കുന്നില്ലെന്നുള്ളതാണ് അദ്ദേഹത്തിൻ എനിക്ക് ഇഷട്മുള്ള ഒരു കാര്യം. പിന്നെ മമ്മൂട്ടി സാറിന്റെ സിനിമ തെരഞ്ഞെടുപ്പുകളും എനിക്ക് ഇഷ്ടമാണ്. കാതൽ അടക്കം അദ്ദേഹം ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ചിത്രങ്ങളെല്ലാം മികച്ചതാണ്. ഒരു നടൻ എന്ന തരത്തിൽ എങ്ങനെയുള്ള ഒരു സിനിമ പ്രേക്ഷകന് കൊടുക്കാം എങ്ങനെ പ്രേക്ഷകനെ തിയറ്ററിൽ വിനോദിപ്പിക്കാം തുടങ്ങിയ കാര്യങ്ങളിലൂടെ അദ്ദേഹം സിനിമ വ്യവസായത്തിന്റെയും അദ്ദേഹത്തിന്റെ തന്നെയും നിലവാരം ഉയർത്തുകയാണ്. അദ്ദേഹം വലിയൊരു ഉദാഹരണമാണ് നമുക്ക്.

സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയുന്ന ബിഗ് ബജറ്റ് ചിത്രമാണ് കങ്കുവ. പത്ത് ഭാഷകളിലായി പീരിയോഡിക് ത്രീ ചിത്രമായി എത്തുന്ന കങ്കുവ സൂര്യയുടെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണ്. യു.വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജയും ചേര്‍ന്ന് നിർമിക്കുന്ന ചിത്രത്തിൽ പ്രേക്ഷകർ ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയോടെയാണ് സൂര്യ എത്തുന്നത്. ബോളിവുഡ് താരം ദിഷ പാട്ണിയാണ് ചിത്രത്തില്‍ സൂര്യയുടെ നായികയായെത്തുന്നത്. ആദി നാരായണയുടെ തിരക്കഥയ്ക്ക് മദന്‍ കര്‍ക്കിയാണ് സംഭാഷണമെഴുതുന്നത്. ചിത്രം നവംബർ 14 ന് റിലീസ് ചെയ്യും.

Related Stories

No stories found.
logo
The Cue
www.thecue.in