നിലവാരമില്ലാത്ത സിനിമകള്‍ തിയ്യേറ്ററുകള്‍ക്ക് വേണ്ട ; നഷ്ടം കുറയ്ക്കാന്‍ കടുത്ത തീരുമാനങ്ങളെടുക്കാന്‍ ഫിയോക്

നിലവാരമില്ലാത്ത സിനിമകള്‍ തിയ്യേറ്ററുകള്‍ക്ക് വേണ്ട ; നഷ്ടം കുറയ്ക്കാന്‍ കടുത്ത തീരുമാനങ്ങളെടുക്കാന്‍ ഫിയോക്
Published on

മലയാള സിനിമ തിയ്യേറ്ററിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കാതെ വരുന്ന സാഹചര്യത്തില്‍ കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങി തിയ്യേറ്റര്‍ ഉടമകളുടെ സംഘടന ഫിയോക്. നിശ്ചിത നിലവാരം ഇല്ലാത്ത സിനിമകള്‍ പ്രദര്‍ശിപ്പിക്കേണ്ടെന്ന തീരുമാനമെടുക്കാനാണ് സംഘടനയുടെ തീരുമാനം. തിയ്യേറ്ററുകള്‍ക്ക് മിനിമം വരുമാനം ഉറപ്പു വരുത്താന്‍ വേണ്ടിയാണു ഇത്തരമൊരു തീരുമാനം പ്രാവര്‍ത്തികമാക്കാന്‍ തയ്യാറെടുക്കുന്നതെന്നു ഫിയോക് എക്‌സിക്യൂട്ടിവ് അംഗം സുരേഷ് ഷേണായ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

ഒ ടി ടി ക്കു വേണ്ടി എടുക്കുന്ന പടങ്ങളാണ് ഇപ്പോള്‍ തിയേറ്ററുകളിലേക്ക് വരുന്നത്. അത്തരം പടങ്ങള്‍ക്ക് തിയേറ്ററുകള്‍ ഡേറ്റ് നല്‍കുമ്പോള്‍ പ്രേക്ഷകര്‍ കാണാന്‍ ഇല്ലെങ്കില്‍ ഞങ്ങള്‍ക്ക് വലിയ നഷ്ടമുണ്ടാക്കും. അതുകൊണ്ട് തന്നെ നിശ്ചിത നിലവാരമില്ലാത്ത സിനിമകള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കണ്ട എന്ന നിലയില്‍ ഒരു തീരുമാനം പ്രാവര്‍ത്തികമാക്കാനാണ് ഫിയോക്കിന്റെ തീരുമാനം.

സുരേഷ് ഷേണായ്

തിയേറ്ററുകള്‍ എല്ലാം നഷ്ടത്തിലാണ്. വലിയ താരനിര ഉള്ള സിനിമകള്‍ മാത്രമേ വിജയിക്കുകയുള്ളു എന്ന പൊതു ധാരണയുണ്ട്. ചെറിയ പടങ്ങളും ഇന്നത്തെ അവസ്ഥയില്‍ ഹിറ്റ് ആവുന്നുണ്ട്. മലയാളത്തില്‍ ഇറങ്ങുന്ന 90 ശതമാനം സിനിമയും പരാജയപ്പെടുന്ന അവസ്ഥയാണ് നിലവില്‍. ഇത് വളരെ ദയനീയമാണെന്നു സുരേഷ് ഷേണായ് പറഞ്ഞു.

തിയേറ്ററുകള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കപ്പെടേണ്ടതാണ്. പ്രോഫിറ്റബിലിറ്റി വച്ചിട്ടുള്ള തീരുമാനം ആണിത്. ഷോ കളിക്കുമ്പോള്‍ ഒരു മിനിമം കളക്ഷന്‍ എങ്കിലും വരണം. നിലവില്‍ 90 ശതമാനം സിനിമകളും പരാജയമാണ്.വളരെ ദയനീയമാണ് അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവാരമില്ലാത്ത സിനിമകള്‍ തിയ്യേറ്ററുകള്‍ക്ക് വേണ്ട ; നഷ്ടം കുറയ്ക്കാന്‍ കടുത്ത തീരുമാനങ്ങളെടുക്കാന്‍ ഫിയോക്
നാല് മാസത്തില്‍ തിയ്യേറ്ററുകളില്‍ ഒരൊറ്റ 'രോമാഞ്ചം' മാത്രം ; നഷ്ടത്തിലേക്ക് കൂപ്പുകുത്തി മലയാള സിനിമ

Related Stories

No stories found.
logo
The Cue
www.thecue.in