രാജഭരണ കാലത്തുപോലും നടക്കാത്ത രീതി, പുരസ്കാര ജേതാക്കളെ വിളിച്ചുവരുത്തി അപമാനിച്ചെന്ന് ജി.സുരേഷ്കുമാർ

രാജഭരണ കാലത്തുപോലും നടക്കാത്ത രീതി, പുരസ്കാര ജേതാക്കളെ വിളിച്ചുവരുത്തി അപമാനിച്ചെന്ന് ജി.സുരേഷ്കുമാർ
Published on

സർക്കാരും മുഖ്യമന്ത്രിയും ചേർന്ന് ചലചിത്ര പുരസ്കാര ജേതാക്കളെ വിളിച്ചുവരുത്തി അപമാനിച്ചെന്ന് നിർമാതാവും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുൻ പ്രസിഡന്റുമായ ജി.സുരേഷ്കുമാർ. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് കയ്യിൽ ഗ്ലൗസ് ധരിച്ച് മുഖ്യമന്ത്രിക്ക് അവാർഡുകൾ വിതരണം ചെയ്യാമായിരുന്നു എന്നും മേശപ്പുറത്ത് വെച്ച് നൽകിയത് ശരിയായില്ലെന്നും സുരേഷ്കുമാർ അഭിപ്രായപ്പെട്ടു.

രാജഭരണ കാലത്തുപോലും നടക്കാത്ത രീതി, പുരസ്കാര ജേതാക്കളെ വിളിച്ചുവരുത്തി അപമാനിച്ചെന്ന് ജി.സുരേഷ്കുമാർ
'ഇനിയെങ്കിലും മികച്ച നടിക്കുള്ള പുരസ്കാരം എന്നത് പി.കെ റോസി പുരസ്കാരം എന്നാക്കണം', കനി കുസൃതി

'മുഖ്യമന്ത്രിക്ക് കഴിയില്ലായിരുന്നെങ്കിൽ മറ്റു മന്ത്രിമാരെ കൊണ്ടു വിതരണം ചെയ്യിക്കാമായിരുന്നു, രാജഭരണ കാലത്തു പോലും നടക്കാത്ത രീതിയാണിത്. അവാർഡുകൾ വീട്ടിൽ എത്തിച്ചു നൽകുന്നതായിരുന്നു ഇതിലും ഭേദം. സർക്കാർ ക്ഷണം സ്വീകരിച്ച്, മുഖ്യമന്ത്രിയുടെ കയ്യിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങാൻ പ്രതീക്ഷയോടെ എത്തിയവരെ അപമാനിക്കേണ്ടിയിരുന്നില്ല. 2018ലെ ദേശീയ ചലച്ചിത്ര അവാർഡ് വിതരമസമം 10 എണ്ണം രാഷ്ട്രപതി റാംനാഥ് കോവിന്ദും ശേഷിച്ചത് കേന്ദ്ര മന്ത്രിമാരും വിതരണം ചെയ്തതിന്റെ പേരിൽ ചടങ്ങു ബഹിഷ്കരിച്ചവരാണ് നമ്മുടെ നാട്ടിലുള്ളത്. അപമാനിതരായിട്ടും അതു തുറന്നു പറയാനുള്ള തന്റേടം ആർക്കുമില്ലാത്തതും കഷ്ടമാണ്. അന്നു ഫാൽക്കെ അവാർഡ് ഉൾപ്പെടെ പ്രധാന അവാർഡുകൾ രാഷ്ട്രപതി വിതരണം ചെയ്തു. ഇവിടെ അതിനു തുല്യമായ ജെ.സി.ഡാനിയേൽ അവാർഡ് പോലും എടുത്തു കൊടുക്കാൻ മുഖ്യമന്ത്രി തയാറായില്ല. ജെ.സി.ഡാനിയേൽ അവാർഡ് ഏറ്റു വാങ്ങാൻ സംവിധായകൻ ഹരിഹരൻ എത്താതിരുന്നതു ഫലത്തിൽ നന്നായി. മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാറിനെ പോലെ പ്രശസ്തനായ ഒരാളാണ് ഹരിഹരനു വേണ്ടി മേശപ്പുറത്തു നിന്ന് അവാർഡ് എടുക്കാനെത്തിയത്'. സുരേഷ്കുമാർ പറയുന്നു.

സ്റ്റാംപ് പ്രകാശനവും അവാർഡ് സ്മരണിക പ്രകാശനവും മുഖ്യമന്ത്രി നേരിട്ടു നടത്തിയിരുന്നു, എന്നിട്ടും പുരസ്കാരവിതരണത്തിന് തയ്യാറായില്ലെന്നും ജെ.സി.ഡാനിയേൽ അവാർഡ് പോലും എടുത്തു കൊടുക്കാൻ തോന്നാതിരുന്നത് ശരിയായില്ലെന്നും സുരേഷ്കുമാർ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in