നന്മമരം സുരേഷ് കോടാലിപ്പറമ്പന്‍, 17 മണിക്കൂറില്‍ 3 കോടി; ട്രോളോ പാരഡിയോ റിയാസ് ഖാന്‍ കഥാപാത്രം

നന്മമരം സുരേഷ് കോടാലിപ്പറമ്പന്‍, 17 മണിക്കൂറില്‍ 3 കോടി; ട്രോളോ പാരഡിയോ റിയാസ് ഖാന്‍ കഥാപാത്രം
Published on

മായക്കൊട്ടാരം എന്ന സിനിമയിലെ റിയാസ് ഖാന്റെ കഥാപാത്രവും പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് ട്രോള്‍ എന്ന മട്ടിലാണ്. വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച് നന്മമരം സുരേഷ് കോടാലിപ്പറമ്പന്‍ എന്ന ചാരിറ്റി പ്രവര്‍ത്തകനായാണ് റിയാസ് ഖാന്‍. കെ.എന്‍ ബൈജു ആണ് മായക്കൊട്ടാരം സംവിധാനം ചെയ്യുന്നത്.

'ചെറ്റക്കണ്ടി വസന്തയുടെ പല്ല് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി നിങ്ങള്‍ നല്‍കിയത് 17 മണിക്കൂറില്‍ 3 കോടി 45 ലക്ഷത്തി 391 രൂപ 39 പൈസ, സഹായിച്ചവര്‍ക്കും സഹകരിച്ചവര്‍ക്കും നന്ദി' ഈ തലവാചകത്തിനൊപ്പം സാമൂഹ്യമാധ്യമങ്ങളിലെ ചാരിറ്റി പ്രവര്‍ത്തകരെ ട്രോളുന്ന മട്ടിലാണ് ഫസ്റ്റ് ലുക്ക്.

കെ.എന്‍ ബൈജു തിരക്കഥയും നിര്‍വഹിക്കുന്നു. ദിഷ പൂവയ്യയാണ് നായിക. മാമുക്കോയ, ജയന്‍ ചേര്‍ത്തല, സാജു കൊടിയന്‍, കുളപ്പുള്ളി ലീല, നാരായണന്‍കുട്ടി, തമിഴ് നടന്‍ സമ്പത്ത് രാമന്‍ തുടങ്ങിയവരും കഥാപാത്രങ്ങളാണ്. റഫീഖ് അഹമ്മദ്, രാജീവ് ആലുങ്കല്‍, മുരുകന്‍ കാട്ടാക്കട എന്നിവരുടെ വരികള്‍ക്ക് അജയ് സരിഗമ സംഗീതമൊരുക്കുന്നു.

സുരേഷ് കോടാലിപ്പറമ്പന്‍ പാവങ്ങളുടെ പടത്തലവന്‍ എന്ന അടിക്കുറിപ്പോടെയാണ് റിയാസ് ഖാന്‍ പോസ്റ്റര്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്.

Related Stories

No stories found.
logo
The Cue
www.thecue.in