അടുത്ത 100 കോടി ക്ലബ് ചിത്രത്തിന് ടോമിച്ചന്‍, ഇനി ഒറ്റക്കൊമ്പന്റെ തേരോട്ടമെന്ന് സുരേഷ് ഗോപി; ബോളിവുഡ് നായിക

അടുത്ത 100 കോടി ക്ലബ് ചിത്രത്തിന് ടോമിച്ചന്‍,
ഇനി ഒറ്റക്കൊമ്പന്റെ തേരോട്ടമെന്ന് സുരേഷ് ഗോപി; ബോളിവുഡ് നായിക
Published on

സുരേഷ് ഗോപി നായകനായ 'ഒറ്റക്കൊമ്പന്‍' ചിത്രീകരണത്തിലേക്ക്. മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം 2021 ജൂണില്‍ തുടങ്ങാനായിരുന്നു ആലോചന. എന്നാല്‍ ഷൂട്ടിംഗ് നേരത്തെ തുടങ്ങുമെന്ന സൂചനയാണ് സുരേഷ് ഗോപിയും നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപ്പാടവും നല്‍കുന്നത്. സംവിധായകന്‍ മാത്യൂസ് തോമസും, നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപ്പാടവും തിരുവനന്തപുരത്തെത്തി സുരേഷ് ഗോപിയുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തി.

കൊവിഡ് നിയന്ത്രണങ്ങള്‍ മാറുന്ന സാഹചര്യത്തില്‍ മാത്രമേ ചിത്രീകരണം സാധ്യമാകൂ എന്ന് ടോമിച്ചന്‍ നേരത്തെ ദ ക്യു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ബോളിവുഡില്‍ നിന്നാണ് ചിത്രത്തിലെ നായികയും വില്ലനും. 25 കോടി മുതല്‍ മുടക്കിലാണ് സിനിമ.

സുരേഷ് ഗോപിയുടെ 250ാം ചിത്രവുമാണ് ഒറ്റക്കൊമ്പന്‍. ഷിബിന്‍ ഫ്രാന്‍സിസ് ആണ് തിരക്കഥ. കാലങ്ങളായി സുരേഷ് ഗോപി നായകനായ മാസ് സിനിമ ആഗ്രഹമായിരുന്നുവെന്ന് ദ ക്യു'വിനോട് ടോമിച്ചന്‍ മുളകുപ്പാടം. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേരും സിനിമയും കോടതി കയറേണ്ടിവന്നത് തെറ്റിദ്ധാരണ മൂലമാണെന്നും ടോമിച്ചന്‍ മുളകുപ്പാടം മുമ്പ് പറഞ്ഞിരുന്നു. സിനിമയില്‍ നായകന്റെ പേരില്‍ നിന്ന് കടുവാക്കുന്നേല്‍ എന്നത് ഒഴിവാക്കും. കുറുവച്ചന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. ഷാജി കൈലാസ് പൃഥ്വിരാജിനെ നായകനാക്കി പ്രഖ്യാപിച്ച കടുവ എന്ന സിനിമയുടെ തിരക്കഥയുമായി സാമ്യമുണ്ടെന്ന പേരില്‍ ഒറ്റക്കൊമ്പന്‍ നിയമക്കുരുക്കില്‍പ്പെട്ടിരുന്നു.

അടുത്ത 100 കോടി ക്ലബ് ചിത്രത്തിന് ടോമിച്ചന്‍,
ഇനി ഒറ്റക്കൊമ്പന്റെ തേരോട്ടമെന്ന് സുരേഷ് ഗോപി; ബോളിവുഡ് നായിക
സുരേഷ് ഗോപിയും ടോമിച്ചനും അടിയുറച്ച് കൂടെനിന്നു, 'ഒറ്റക്കൊമ്പന്‍' പൂര്‍ണമായും സാങ്കല്‍പ്പിക കഥയും കഥാപാത്രവുമെന്ന് ഷിബിന്‍ ഫ്രാന്‍സിസ്
ottakomban suresh gopi

സുരേഷ് ഗോപിയും ടോമിച്ചനും അടിയുറച്ച് കൂടെനിന്നു, 'ഒറ്റക്കൊമ്പന്‍' പൂര്‍ണമായും സാങ്കല്‍പ്പിക കഥയും കഥാപാത്രവുമെന്ന് ഷിബിന്‍ ഫ്രാന്‍സിസ്പാലാ,കൊച്ചി, മംഗലാപുരം,മലേഷ്യ എന്നീ ലൊക്കേഷനുകളിലാണ് ചിത്രീകരണം. സുരേഷ് ഗോപിയുടെ ഏറ്റവും മാസ് ആക്ഷന്‍ സീനുകള്‍ നിറഞ്ഞ ചിത്രമായിരിക്കും ഒറ്റക്കൊമ്പനെന്നാണ് സൂചന. പുലിമുരുകന് ക്യാമറ ചലിപ്പിച്ച ഷാജികുമാറാണ് ഛായാഗ്രഹണം. സുരേഷ് ഗോപിയെ കൂടാതെ വിജയരാഘവന്‍, രണ്‍ജി പണിക്കര്‍, ജോണി ആന്റണി, സുധി കോപ്പ, കെ.പി.എ.സി.ലളിത എന്നിവരും ഒറ്റക്കൊമ്പനിലുണ്ടാകും.

മാസ് ഓഡിയന്‍സിനെ മുന്നില്‍ കണ്ടുള്ള ചിത്രമായിരിക്കും ഒറ്റക്കൊമ്പനെന്ന് തിരക്കഥാകൃത്ത് ഷിബിന്‍ ഫ്രാന്‍സിസ് പറഞ്ഞിരുന്നു. അമല്‍ നീരദ് സംവിധാനം ചെയ്ത കോമ്രേഡ് ഇന്‍ അമേരിക്ക, അരുണ്‍ കുമാര്‍ അരവിന്ദിന്റെ അണ്ടര്‍വേള്‍ഡ് എന്നീ സിനിമകള്‍ക്ക് ശേഷം ഷിബിന്‍ രചന നിര്‍വഹിക്കുന്ന ചിത്രവുമാണ് ഒറ്റക്കൊമ്പന്‍.

സിനിമയെക്കുറിച്ച് ടോമിചന്‍ മുളകുപ്പാടം മുമ്പ് ദ ക്യുവിനോട് സംസാരിച്ചത്

സുരേഷ് ഗോപി 250 എന്ന പേരില്‍ ഞങ്ങള്‍ പ്രഖ്യാപിച്ച സിനിമ ഷിബിന്‍ ഫ്രാന്‍സിസിന്റെ തിരക്കഥയാണ്. അയാള്‍ സൃഷ്ടിച്ച കഥാപാത്രമാണ്. നമ്മുടെ സിനിമയുടെ കഥയുമായി മറ്റാരുടെയും സിനിമയുമായും കഥയുമായും യാതൊരു ബന്ധവുമില്ല.

ഞങ്ങള്‍ 2019 ഡിസംബറില്‍ ഷൂട്ട് തുടങ്ങിയ സിനിമയാണ്. മൂന്ന് ദിവസം ഷൂട്ട് ചെയ്തിരുന്നു. ടീസറില്‍ ഉള്ള സീനുകള്‍ അന്ന് ഷൂട്ട് ചെയ്തതാണ്. ഏപ്രില്‍ 15മുതല്‍ വീണ്ടും ഷൂട്ട് ചെയ്യാനിരുന്നതാണ്. അതിനിടെ കൊവിഡ് പ്രശ്‌നമായി. ഷിബിന്‍ ഫ്രാന്‍സിസ് അമേരിക്കയിലായി പോയി. അങ്ങനെ നിന്നുപോയതാണ്.

ഈ സിനിമ അങ്ങനെ തിരക്ക് കൂട്ടി ഷൂട്ട് ചെയ്യാനാകുന്ന ഒന്നല്ല. അങ്ങനെ ചെയ്യാന്‍ പറ്റുന്ന പടവുമല്ല. ആളും അനക്കവുമില്ലാതെ ചെയ്യാനാകില്ല. വലിയ പടമായിട്ട് തന്നെ ചെയ്യണം. കൊവിഡ് പ്രോട്ടോക്കോള്‍ വച്ച് അമ്പത് പേരെ വച്ച് ചെയ്യാനാകുന്ന ഫോര്‍മാറ്റിലുള്ള സിനിമയല്ല.

ഇത് മാസ്സിനെയും ഫാമിലിയെയും പരിഗണിച്ചുള്ള സിനിമയാണ്. പോക്കിരിരാജയും പുലിമുരുകനും അത്തരത്തിലായിരുന്നല്ലോ. അതുകൊണ്ട് തന്നെയാണ് ഇപ്പോള്‍ ഷൂട്ട് ചെയ്യാന്‍ സാധിക്കാത്തത്. കൊറോണയുടെ പ്രശ്‌നങ്ങള്‍ തീരാതെ സിനിമ ചെയ്യാനാകില്ല. ഓടിപ്പിടിച്ച് ചെയ്യാവുന്ന സിനിമയല്ല.

അടുത്ത 100 കോടി ക്ലബ് ചിത്രത്തിന് ടോമിച്ചന്‍,
ഇനി ഒറ്റക്കൊമ്പന്റെ തേരോട്ടമെന്ന് സുരേഷ് ഗോപി; ബോളിവുഡ് നായിക
കുറുവച്ചനുണ്ട് കടുവാക്കുന്നേല്‍ ഇല്ല, സുരേഷ് ഗോപി മാസ് ചിത്രം കാലങ്ങളായുള്ള ആഗ്രഹം: 'ഒറ്റക്കൊമ്പനെ'ക്കുറിച്ച് ടോമിച്ചന്‍ മുളകുപ്പാടം
അടുത്ത 100 കോടി ക്ലബ് ചിത്രത്തിന് ടോമിച്ചന്‍,
ഇനി ഒറ്റക്കൊമ്പന്റെ തേരോട്ടമെന്ന് സുരേഷ് ഗോപി; ബോളിവുഡ് നായിക
ഫാന്റസിയല്ല, റിയലിസ്റ്റിക്കാണ്; മുമ്പ് കണ്ട ഫഹദല്ല: അഖില്‍ സത്യന്‍ അഭിമുഖം

Related Stories

No stories found.
logo
The Cue
www.thecue.in