ഞാന്‍ ആസ്വദിച്ചത് തമിഴ് ബാഹുബലി, പുഷ്പ മലയാളം പതിപ്പില്ലാത്തതില്‍ എതിര്‍പ്പ് പ്രകടിപ്പിക്കരുത്‌: അഭ്യര്‍ത്ഥനയുമായി സുരേഷ് ഗോപി

ഞാന്‍ ആസ്വദിച്ചത് തമിഴ് ബാഹുബലി, പുഷ്പ മലയാളം പതിപ്പില്ലാത്തതില്‍ എതിര്‍പ്പ് പ്രകടിപ്പിക്കരുത്‌: അഭ്യര്‍ത്ഥനയുമായി സുരേഷ് ഗോപി
Published on

പുഷ്പ മലയാളം പതിപ്പ് കേരളത്തില്‍ റിലീസ് ചെയ്യാത്തതിനെ തുടര്‍ന്ന് തിയേറ്ററില്‍ വന്ന് സിനിമ കാണാതിരിക്കരുതെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. സിനിമ വ്യവസായത്തിന് തിയേറ്ററുകള്‍ തീര്‍ച്ചയായും സജീവമാവണം. നിലവിലെ പ്രതിസന്ധിഘട്ടത്തില്‍ മലയാളം തമിഴ് എന്ന വേര്‍തിരിവ് പ്രേക്ഷകര്‍ കാണിക്കരുതെന്നും സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'പുഷ്പ' എന്ന തെലുങ്ക് ചിത്രത്തിന്റെ തമിഴ് പതിപ്പാണ് കേരളത്തിലെ തീയേറ്ററുകള്‍ പ്രദര്‍ശിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ ആരും ഈ ചിത്രത്തിനോട് ഒരു വൈമുഖ്യമോ എതിര്‍പ്പോ പ്രകടിപ്പിക്കരുത്. സിനിമ വ്യവസായത്തിന് തീയേറ്ററുകള്‍ തീര്‍ച്ചയായും സജീവമാകണം. ബാഹുബലിയുടെ തമിഴ് പതിപ്പാണ് വ്യക്തിപരമായി ഞാന്‍ ആസ്വദിച്ചത്. ഈയൊരു പ്രതിസന്ധി ഘട്ടത്തില്‍ മലയാളം - തമിഴ് എന്ന വേര്‍ത്തിരിവില്‍ ആരും തീയേറ്റര്‍ ജീവനക്കാരെയും അവരുടെ അന്നത്തെയും ബുദ്ധിമുട്ടിക്കരുതെ എന്ന് അഭ്യര്‍ത്ഥിക്കുന്നു.'- എന്നാണ് സുരേഷ് ഗോപി കുറിച്ചത്.

അതേസമയം പുഷ്പയുടെ മലയാളം പതിപ്പ് ഒരു ദിവസം വൈകി റിലീസ് ചെയ്യുന്നതില്‍ സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടി വിശദീകരണം അറിയിച്ചിരുന്നു. 'മിക്‌സ് ഫയല്‍സ് ഉണ്ടാക്കാനായി പുതിയതും വേഗമുള്ളതുമായ ഒരു രീതിയാണ് ഞങ്ങള്‍ ഉപയോഗിച്ചത്. ഞങ്ങളുടെ പരീക്ഷണ ഫലങ്ങളൊക്കെ മികച്ചതുമായിരുന്നു. പക്ഷേ സോഫ്റ്റ്‌വെയറിലെ ഒരു ബഗ് മൂലം ഫൈനല്‍ പ്രിന്റില്‍ തകരാര്‍ കണ്ടെത്തുകയായിരുന്നു. അല്ലു അര്‍ജുന്റെയും രശ്മിക മന്ദാനയുടെയും ആരാധകര്‍ക്ക് സിങ്ക് ആവാത്ത ഒരു പ്രിന്റ് നല്‍കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. കാരണം അവര്‍ മികച്ചത് അര്‍ഹിക്കുന്നുണ്ട്' എന്നാണ് റസൂല്‍ പൂക്കുട്ടി ട്വീറ്റ് ചെയ്തത്.

Related Stories

No stories found.
logo
The Cue
www.thecue.in