സുരേഷ് ഗോപി നായകനാകുന്ന 'കാവൽ' ഇനി പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളിലേയ്ക്ക്. മമ്മൂട്ടി ചിത്രം 'കസബ'യ്ക്ക് ശേഷം നിഥിൻ രഞ്ജി പണിക്കർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഇന്നലെ ഷൂട്ടിങ് പൂർത്തിയാക്കി. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഷൂട്ടിങ് നിർത്തിവെച്ചിരുന്ന ചിത്രം ഒക്ടോബർ 7നായിരുന്നു രണ്ടാം ഘട്ട ചിത്രീകരണങ്ങളിലേയ്ക്ക് കടന്നത്.
സുരേഷ് ഗോപിയോടൊപ്പം രഞ്ജി പണിക്കർ, സുരേഷ് കൃഷ്ണ, സായാ ഡേവിഡ്, സാദിഖ്, ശങ്കർ രാമകൃഷ്ണൻ തുടങ്ങിയവരും 'കാവലി'ൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിഖിൽ എസ് പ്രവീണാണ് ഛായാഗ്രഹണം. സഞ്ജയ് പടിയൂർ - പ്രൊഡക്ഷൻ കൺട്രോളർ, പ്രദീപ് രംഗൻ - മേയ്ക്കപ്പ്, മോഹൻ സുരഭി - സ്റ്റിൽസ്. ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിക്കുന്നത്. സുരേഷ്ഗോപി തന്റെ ഫേസ്ബുക് പോജിലൂടെയാണ് ഷൂട്ടിങ് പൂർത്തിയായ വിവരം അറിയിച്ചത്.
ഏറെ കാലത്തിന് ശേഷം സുരേഷ് ഗോപി മാസ് റോളിലെത്തുന്നു എന്ന പ്രത്യേകതയും 'കാവലി'നുണ്ട്. തമ്പാന് എന്നാണ് സുരേഷ് ഗോപിയുടെ നായക കഥാപാത്രത്തിന്റെ പേര്. കണ്ണിലെ മുറിവും കയ്യിലെ തോക്കും പഞ്ച് ഡയലോഗുമായി ടീസറിൽ ശ്രദ്ധിക്കപ്പെട്ട തമ്പാൻ പഴയ സുരേഷ് ഗോപി കഥാപാത്രത്തങ്ങളെ ഓർമ്മിപ്പിക്കുന്നതായിരുന്നു.