തന്റെ കരിയറിലെ ഉയിർപ്പിന് പലപ്പോഴും കരണമായിട്ടുള്ള സംവിധായകനാണ് ജോഷിയെന്ന് സുരേഷ് ഗോപി. 'പാപ്പനിലൂടെ' ജോഷി എന്ന അംഗീകാരത്തെ ചൂഷണം ചെയ്യാനാണ് താൻ ശ്രമിച്ചതെന്നും സുരേഷ് ഗോപി ദ ക്യു അഭിമുഖത്തിൽ പറഞ്ഞു. പ്രേക്ഷകർ ജോഷിക്ക് നൽകിയ ലൈസൻസ് വെച്ച് ഓടുന്ന വണ്ടിയിലാണ് താൻ കയറിയിരിക്കുന്നത് എന്നും സുരേഷ് ഗോപി പറഞ്ഞു. പാപ്പൻ നൽകുന്ന തിയേറ്റർ എക്സ്പീരിയൻസ് മികച്ചതായിരിക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
സുരേഷ് ഗോപിയുടെ വാക്കുകൾ
പലപ്പോഴും ഉയിർപ്പിന് മുന്നോട്ട് വന്നിട്ടുള്ള സംവിധായകനാണ് ജോഷി. 'വരനെ ആവശ്യമുണ്ട്', 'കാവൽ' എന്നീ സിനിമകളിൽ നിന്ന് തീർത്തും വ്യത്യസ്തമായ ചിത്രമായി പാപ്പൻ വന്നപ്പോൾ ജോഷി എന്ന അംഗീകാരത്തെയാണ് ഞാൻ ചൂഷണം ചെയ്യാൻ ശ്രമിക്കുന്നത്. ജോഷിയേട്ടന് സിനിമാ പ്രേക്ഷകർ നൽകിയിട്ടുള്ള ഒരു ലൈസൻസുണ്ട്. ആ ലൈസൻസ് വെച്ച് ഓടുന്ന വണ്ടിയിലാണ് ഞാൻ കയറിയിരിക്കുന്നത്.
പ്രേക്ഷകന്റെ അഭിരുചി എന്നതിനേക്കാൾ പ്രധാനം, നല്ല രുചിയുള്ള കൂട്ട് വന്നാൽ ആരും ശ്രമിക്കും എന്നതാണ്. പാപ്പൻ മികച്ച തിയേറ്ററിക്കൽ എക്സ്പീരിയൻസ് നൽകുന്ന സിനിമയായിരിക്കും.