യുവ മനസ്സുകളെ മലിനമാക്കുന്നു, ഏത് തരം കണ്ടന്റാണ് നിങ്ങള് കൊടുക്കുന്നത് ; ഏക്താ കപൂറിനെതിരെ സുപ്രീം കോടതി

യുവ മനസ്സുകളെ മലിനമാക്കുന്നു, ഏത് തരം കണ്ടന്റാണ് നിങ്ങള് കൊടുക്കുന്നത് ;  ഏക്താ കപൂറിനെതിരെ സുപ്രീം കോടതി
Published on

സംവിധായകയും നിര്‍മ്മാതാവും ആയ ഏക്താ കപൂറിന്റെ ത്രിപ്പിള്‍ എക്സ് സീരീസിനെതിരെ സുപ്രീം കോടതി. ദോഷകരമായ ഉള്ളടക്കമാണ് സീരീസില്‍ ഉള്ളതെന്നും, രാജ്യത്തെ യുവതലമുറയുടെ മനസ്സിനെ മലിനമാക്കുന്നുവെന്നും കോടതി പറഞ്ഞു.

വെബ് സീരീസിലൂടെ സൈനികരെ അപമാനിച്ചുവെന്ന മുന്‍ സൈനികനായ ശംഭു കുമാറിന്റെ പരാതിയില്‍ നേരത്തെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ ഏക്താ കപൂര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ പരാമര്‍ശം. ഈ വിഷയത്തില്‍ വേറെ ഹര്‍ജികളുമായി വരരുതെന്നും വന്നാല്‍ അതിന്റെ ചെലവ് ഏക്തയില്‍ നിന്ന് ഈടാക്കുമെന്നും കോടതി മുന്നറിയിപ്പും നല്‍കി.

എഎല്‍ടി ബാലാജിയില്‍ റിലീസായ സീരിസില്‍ ഒരു സൈനികന്റെ ഭാര്യയെ ആക്ഷേപിക്കുന്ന തരത്തിലുള്ള രംഗങ്ങളുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. 2020ലാണ് ശംഭുകുമാര്‍ പരാതി നല്‍കിയത്. ബംഗാളിലെ ബെഗുസരായി കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നത്.'എന്തെങ്കിലും നിങ്ങള്‍ ചെയ്യണം. ഒ.ടി. ടി. കണ്ടന്റ് എല്ലാവര്‍ക്കും ലഭിക്കുന്നതാണ്. എന്ത് തരം ചോയ്സാണ് നിങ്ങള്‍ യുവതലമുറയ്ക്ക് കൊടുക്കുന്നത്... രാജ്യത്തെ യുവ തലമുറയുടെ മനസ്സ് നിങ്ങള്‍ മലിനമാക്കുകയാണ്.. ജസ്റ്റിസ് അജയ് റസ്തോഗിയും , സി.ടി. രവികുമാറും അടങ്ങുന്ന ബഞ്ചാണ് നിരീക്ഷണം നടത്തിയത്.

അതേസമയം ഏക്താ കപൂറിനു വേണ്ടി ഹാജരായ അഭിഭാഷകന്‍, കണ്ടന്റ് സബ്്ക്രിപ്ഷനെ അടിസ്ഥാനമാക്കി ലഭിക്കുന്നതാണെന്നും, രാജ്യത്ത് തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നും പറഞ്ഞു

Related Stories

No stories found.
logo
The Cue
www.thecue.in