'റോബോട്ടിൽ ഞാൻ നായകനാകണം എന്ന് സുജാത ആഗ്രഹിച്ചിരുന്നു'; ഞാൻ എഴുതാൻ തുടങ്ങാൻ കാരണം സുജാതയാണ് എന്ന് കമൽ ഹാസൻ

'റോബോട്ടിൽ ഞാൻ നായകനാകണം എന്ന് സുജാത ആഗ്രഹിച്ചിരുന്നു'; ഞാൻ എഴുതാൻ തുടങ്ങാൻ കാരണം സുജാതയാണ് എന്ന് കമൽ ഹാസൻ

Published on

താൻ എഴുതാൻ തുടങ്ങാൻ കാരണം സുജാതയാണെന്നും, അദ്ദേഹത്തിന്റെ രചനയായ റോബോട്ടിൽ താൻ നായകനാകണമെന്ന് സുജാത ആഗ്രഹിച്ചിരുന്നു എന്നും കമൽ ഹാസൻ. എന്നാൽ പല കാരണങ്ങളാൽ അത് താൻ ഡ്രോപ്പ് ചെയ്യാനിരിക്കെയാണ് തന്റെ സുഹൃത്ത് രജിനികാന്ത് അത് ചെയ്യാൻ തീരുമാനിച്ചത് എന്നും കമൽ ഹാസൻ പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഷങ്കറിന്റെ സംവിധാനത്തിൽ രജിനികാന്ത് നായകനായ എന്തിരൻ, സുജാത എഴുതിയ എൻ ഇനിയ എന്തിരാ എന്ന നോവലിനെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രമായിരുന്നു. ചിത്രം വൻ വിജയമായിരുന്നു. താൻ ചെറിയ കുട്ടിയായിരിക്ക തന്നെ തനിക്ക് സുജാതയെ അറിയാമായിരുന്നു എന്നും, താൻ അദ്ദേഹത്തിന്റെ ഫാൻ ആയി മാറിയിരുന്നു എന്നും കമൽ ഹാസൻ പറഞ്ഞു.

കമൽ ഹാസൻ പറഞ്ഞത്;

വളരെ ചുരുക്കം പേർക്കേ ഞാനും സുജാതയും തമ്മിലുള്ള ബന്ധം അറിയൂ. ചെറിയ കുട്ടിയായിരിക്കെ തന്നെ അദ്ദേഹത്തെ എനിക്കറിയാം. ഞാൻ അദ്ദേഹത്തിന്റെ ഫാൻ ആയി മാറിയിരുന്നു. ഞാൻ എഴുതാൻ തുടങ്ങാൻ കാരണം സുജാതയാണ്. അദ്ദേഹം എന്റെ എഴുത്ത് നോക്കുമായിരുന്നു. ചിലത് അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും, ചില സമയങ്ങളിൽ വിമർശിക്കുകയും ചെയ്യുമായിരുന്നു. എന്റെ ചെറുകഥകളും, കവിതകളും, മാഗസിനുകൾക്കുള്ള എഴുത്തുകളും അദ്ദേഹമാണ് ക്യുറേറ്റ് ചെയ്തിരുന്നത്. ഇന്ത്യനിലേക്ക് അദ്ദേഹത്തെ കൊണ്ട് വരുമ്പോൾ, ഞാൻ വളരെ സന്തോഷവാനായിരുന്നു. എന്റെ മറ്റൊരു സുഹൃത്തായ ബാലകുമാർ കൂടെ ഇന്ത്യന് വേണ്ടി എഴുതുന്നുണ്ടായിരുന്നു. ആ സമയത്ത് എഴുത്തുകാർക്ക് മീറ്റിംഗ് കൂടാൻ ചില സ്പോട്ടുകൾ ഉണ്ടായിരുന്നു. ഞാൻ എഴുതാൻ തീരുമാനിക്കാനുള്ള ഒരു കാരണം അതാണ്. ആ സമയത്ത് ഞങ്ങൾ ഐഡിയകൾ ചർച്ച ചെയ്യുമായിരുന്നു. റോബോട്ട് ഞാൻ ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു.

പക്ഷെ ഫിലിം ഇൻഡസ്ട്രി ഒരു കോംപ്ലിക്കേറ്റഡ് ഇൻഡസ്ട്രിയാണ്. ഒരുപാട് കോംപ്ലെക്സ് ബിസിനസ് ഇക്വേഷൻസ് ഉണ്ട്. അതിൽ എന്റെ ശമ്പളം, എന്റെ ഡേറ്റ്സ്, എന്റെ മാർക്കറ്റ് തുടങ്ങി ഒരുപാട് കാര്യങ്ങൾ ഉൾപ്പെടും. ഞാൻ അത് ഡ്രോപ്പ് ചെയ്യണമെന്ന് വിചാരിച്ചിരിക്കെയാണ് എന്റെ സുഹൃത്ത് രജനികാന്ത് കൃത്യ സമയത്ത് ആ സിനിമ ഏറ്റെടുത്തത്. അത് വലിയ സക്സസ് ആക്കുകയും ചെയ്തു.

1996 ൽ ശങ്കറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കമൽഹാസൻ ചിത്രം ഇന്ത്യന്റെ രണ്ടാം ഭാഗമായ ഇന്ത്യൻ 2 ആണ് കമൽ ഹാസന്റേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. സമൂഹത്തിൽ പെരുകി വരുന്ന അഴിമതി തടയാനായി വീണ്ടും സേനാപതി തിരിച്ചെത്തുന്നതാണ് ഇന്ത്യൻ 2 വിന്റെ പ്രമേയമെന്നാണ് ട്രെയ്‌ലറിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരനും റെഡ് ജയന്റ് മൂവീസിന്റെ ബാനറില്‍ ഉദയനിധി സ്റ്റാലിനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. രാകുല്‍ പ്രീത്, ബോബി സിംഹ, സിദ്ധാര്‍ത്ഥ്, ഗുരു സോമസുന്ദരം, സമുദ്രക്കനി, എസ് ജെ സൂര്യ, കാളിദാസ് ജയറാം, പ്രിയ ഭവാനി ശങ്കർ, വിവേക്, നെടുമുടി വേണു എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നവർ.

logo
The Cue
www.thecue.in