'മോഹൻലാലും പ്രകാശ് രാജുമായുള്ള ഇരുവറിലെ ആ സീൻ എന്റെ ജീവിതത്തിലേത്'; സുഹാസിനി മണിരത്നം ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ

'മോഹൻലാലും പ്രകാശ് രാജുമായുള്ള ഇരുവറിലെ ആ സീൻ എന്റെ ജീവിതത്തിലേത്'; സുഹാസിനി മണിരത്നം ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ
Published on

ഇരുവർ എന്ന സിനിമയിൽ മോഹൻലാൽ-പ്രകാശ്‌ രാജുമായുള്ള ടെറസ് സീൻ തന്റെ ജീവിതത്തിലുണ്ടായ ഒരു യഥാർത്ഥ അനുഭവമാണെന്ന് സുഹാസിനി മണിരത്നം. ഇരുവറിലെ ആനന്ദൻ എന്ന കഥാപാത്രം ടെറസിൽ നിൽക്കുന്നത് കണ്ട് ആൾക്കൂട്ടം ആർത്ത് വിളിക്കുന്ന സീൻ ചിരഞ്ജീവിയുടെ ജീവിതത്തിൽ നടന്ന ഒരു സന്ദർഭത്തെ ആസ്പദമാക്കി താൻ സിനിമയിൽ ചേർക്കാൻ ആവശ്യപ്പെട്ടതാണെന്ന് സുഹാസിനി ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സുഹാസിനി പറഞ്ഞത്:

ഇരുവറിൽ‌ പലരുടെയും കോൺട്രിബ്യൂഷനുണ്ട്. ഒരാൾ എഴുതിയതല്ല അത്. പല ആളുകളും അതിൽ പങ്കുവഹിച്ചിട്ടുണ്ട്. ആർട്ടിസ്റ്റിന്റെ, വൈരമുത്തുവിന്റെ, ഏആർ റഹ്മാന്റെ, മണിസാറിന്റെ, എന്റെ തുടങ്ങി ഒരുപാട് പേരുടെ കോൺട്രിബ്യൂഷൻ ആണ് അത്. അതിലെ നിഴൽകൾ രവിയുടെ കഥാപാത്രത്തെപ്പോലെയുള്ളവരെ എനിക്ക് അറിയാം, ഞാൻ കണ്ടിട്ടുണ്ട്. ഈ അഭിനേതാക്കളുടെ കൂടെയൊക്കെ വരുന്നവരെ. ഒറ്റ നോട്ടത്തിൽ അവരെ നമുക്ക് സംരക്ഷകരായി തോന്നും എന്നാൽ അവരായിരിക്കും വേട്ടക്കാർ. അതൊക്കെ ഞാൻ കണ്ടിട്ടുണ്ട്. അതെല്ലാം എന്റെ എക്സ്പീരിയൻസാണ്. മോഹൻലാൽ എനിക്ക് പൊളിറ്റിക്സ് വേണ്ടെന്ന് പറയുമ്പോൾ പ്രകാശ് രാജ് അദ്ദേഹത്തെ ടെറസിലേക്ക് കൂട്ടിക്കൊണ്ടു പോയി അവിടെ എല്ലാവരും അയാളെ കാത്തു നിൽക്കുന്നത് കാണിക്കുന്നൊരു സീനുണ്ട്. അത് ഞാൻ എന്റെ യഥാർത്ഥ ജീവിതത്തിൽ കണ്ട സന്ദർഭമാണ്. എനിക്കും ചിരഞ്ജീവിക്കും യഥാർത്ഥ ജീവിതത്തിൽ നടന്ന ഒരു കാര്യമാണ്. ഞാൻ എന്തോ സംസാരിക്കുമ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു ഞാൻ വലിയ ഒരു സ്റ്റാറാണ്, ഇങ്ങനെ സംസാരിക്കരുത്, കുറച്ച് ബഹുമാനം തരണം എനിക്കെന്ന്. നിങ്ങൾ സ്റ്റാറാല്ല? എന്റെ സഹതാരം മാത്രമാണെന്ന് ഞാൻ മറുപടി പറഞ്ഞപ്പോൾ അദ്ദേഹം എന്നെ ടെറസിലേക്ക് കൂട്ടിക്കൊണ്ടു പോയി, തിരുപ്പതിയിൽ അന്ന് 100 ദിവസത്തെ ഫങ്കഷൻ നടക്കുകയാണ്. ആ ദേശത്തെ എല്ലാവരും അന്ന് അദ്ദേഹത്തെ കാണാൻ വേണ്ടി ടെറസിലുണ്ടായിരുന്നു. അപ്പോഴാണ് ഞാൻ ഈ സ്റ്റാർ പവർ എന്താണെന്ന് കാണുന്നത്. തീർച്ചയായിട്ടും ഇതൊരു സിനിമയിൽ കൊണ്ടു വരണമെന്ന് ഞാൻ ആ​ഗ്രഹിച്ചു. കൃത്യമായി ഇരുവർ എന്ന ചിത്രം സംഭവിച്ചപ്പോൾ മണി സാറിനോട് ഞാൻ ഈ കാര്യത്തെക്കുറിച്ച് പറഞ്ഞു. അത് വേണമെന്ന് പറഞ്ഞു. അങ്ങനെയാണ് അദ്ദേഹം അത് ആ സിനിമയിൽ ചേർക്കുന്നത്.

1997 ൽ മണിരത്നത്തിന്റെ സംവിധാനത്തിൽ മോഹൻലാൽ, പ്രകാശ് രാജ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു ഇരുവർ. ചിത്രത്തില്‍ എംജിആര്‍ ആയാണ് മോഹന്‍ലാല്‍ വേഷമിട്ടത്. കരുണാനിധിയുടെ വേഷമാണ് പ്രകാശ് രാജ് അവതരിപ്പിച്ചത്.മണിരത്‌നവും സുഹാസിനിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ഐശ്വര്യ റായ് ആദ്യമായി വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയാണ് ഇരുവര്‍.

Related Stories

No stories found.
logo
The Cue
www.thecue.in