100 ദിവസത്തിനിപ്പുറം മലയാള സിനിമ റിലീസ്, സൂഫിയും സുജാതയും 12 മണി മുതല്‍

100 ദിവസത്തിനിപ്പുറം മലയാള സിനിമ റിലീസ്, സൂഫിയും സുജാതയും 12 മണി മുതല്‍
Published on

ജൂലൈ രണ്ടിന് രാത്രി പന്ത്രണ്ട് മണിക്ക് മലയാളത്തിലെ ആദ്യത്തെ ഒടിടി റിലീസ്. തിയറ്ററുകളിലൂടെ അല്ലാതെ സ്ട്രീമിഗിലൂടെ പ്രേക്ഷകരിലെത്തുന്ന ആദ്യ മലയാള ചിത്രവുമാണ് നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത സൂഫിയും സുജാതയും. അദിതി റാവു ഹൈദരിയും ജയസൂര്യയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം സൂഫി എന്ന ടൈറ്റില്‍ റോളില്‍ എത്തുന്നത് നവാഗതനായ ദേവ് മോഹന്‍ ആണ്.

ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മ്മാണം. ഹിന്ദു-മുസ്ലിം വിഭാഗത്തിലുള്ള രണ്ട് പേരുടെ പ്രണയവും തുടര്‍ന്നുള്ള വെല്ലുവിളികളുമാണ് പ്രമേയമെന്ന് ട്രെയിലര്‍ സൂചന നല്‍കുന്നു. 14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് അതിഥി റാവു മലയാള സിനിമയിലേയ്ക്ക് തിരിച്ചു വരുന്നത്. ആഗോള പ്രീമിയര്‍ 200-ലേറെ രാജ്യങ്ങളിലെ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാനാവും.

ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് അനു മൂത്തേടത്ത്. എഡിറ്റിംഗ് ദീപു ജോസഫ്. എം ജയചന്ദ്രന്‍ ഈണം നല്‍കിയ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് ഹരി നാരായണന്‍. ആലാപനം സുദീപ് പാലനാട്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിനയ് ബാബു.

Related Stories

No stories found.
logo
The Cue
www.thecue.in