'കാവല്‍' തിയറ്ററിന് ഉല്‍സവപ്രതീതി ഉണ്ടാക്കേണ്ടതാണ്, ഒറ്റക്കൊമ്പന് മദം പിടിപ്പിക്കും
കാവല്‍ തിയറ്ററില്‍ ഉല്‍സവ പ്രതീതി തീര്‍ക്കേണ്ട സിനിമയാണെന്ന് സുരേഷ് ഗോപി. കാവലിന്റെ സംവിധായകനും നിര്‍മ്മാതാവും പറഞ്ഞത് പോലെ തിയറ്ററില്‍ വന്നില്ലെങ്കില്‍ കാവല്‍ നില്‍ക്കില്ല. സിനിമാ വ്യവസായത്തിന്റെ വളര്‍ച്ചക്ക് ഉതകുന്ന ചില സിനിമകളുണ്ട്. അതു പോലെ ഒന്നാണ് കാവല്‍. നിഥിന് രണ്‍ജി പണിക്കരാണ് കാവല്‍ സംവിധാനം ചെയ്തിരിക്കുന്നത്. ജോബി ജോര്‍ജ്ജാണ് നിര്‍മ്മാണം.
വരനെ ആവശ്യമുണ്ട് എന്ന സിനിമ ഒരു സുരേഷ് ഗോപി ചിത്രമെന്ന നിലയില്‍ ജനങ്ങള്‍ പ്രതീക്ഷിക്കാത്ത മുഹൂര്‍ത്തങ്ങളുടെ പാക്കേജ് ആയിരുന്നുവെന്ന് സുരേഷ് ഗോപി. അത് കൊണ്ട് അത് നന്നായി ഓടി. ജനങ്ങള്‍ എന്നില്‍ നിന്ന് പ്രതീക്ഷിക്കുന്ന സിനിമ എന്ന നിലയില്‍ കാവല്‍ വേറിട്ട രുചിയുള്ള ചിത്രമായിരിക്കും. കാവല്‍ വിളഞ്ഞ ചക്കയുടെ അവിയല്‍ ആണെങ്കില്‍ ഒറ്റക്കൊമ്പന് മധുരമുള്ള തേന്‍ വരിക്കയായിരിക്കും. മദം പിടിപ്പിക്കുന്ന സിനിമ ആയിരിക്കും. ചാനല്‍ ഐയാമിന് നല്കിയ അഭിമുഖത്തിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം.
ജോഷി ചിത്രം പാപ്പന്, ഒറ്റക്കൊമ്പന് എന്നിവയാണ് വരാനിരിക്കുന്ന മറ്റ് സുരേഷ് ഗോപി ചിത്രങ്ങള്‍.
'കാവലി'ൽ സുരേഷ് ഗോപിയോടൊപ്പം രഞ്ജി പണിക്കർ, സുരേഷ് കൃഷ്ണ, സായാ ഡേവിഡ്, സാദിഖ്, ശങ്കർ രാമകൃഷ്ണൻ തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിഖിൽ എസ് പ്രവീണാണ് ഛായാഗ്രഹണം. സഞ്ജയ് പടിയൂർ - പ്രൊഡക്ഷൻ കൺട്രോളർ, പ്രദീപ് രംഗൻ - മേയ്ക്കപ്പ്, മോഹൻ സുരഭി - സ്റ്റിൽസ്. ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിക്കുന്നത്.