ഫെമിനിസ്റ്റുകളെ പരിഹസിക്കുന്ന രീതിയില്‍ ഫെമിനിസം എന്ന കാപ്ഷനോടെ നടി സുബി സുരേഷ് രാവിലെ പങ്കുവച്ച ഫോട്ടോ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഫെമിനിസ്റ്റുകളെ അധിക്ഷേപിക്കാന്‍ സ്റ്റേജ് സ്‌കിറ്റുകളിലും, സിനികമളിലും ഉപയോഗിക്കുന്ന വസ്ത്രധാരണത്തിലായിരുന്നു ഫോട്ടോ. പോസ്റ്റിന് കമന്റായി നിരവധി വിമര്‍ശനം വന്നതിന് പിന്നാലെ ഫോട്ടോ ഡിലീറ്റ് ചെയ്തു. തൊട്ടുപിന്നാലെ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്കുള്ള കമന്റിലും സുബിയുടെ പരിഹാസത്തെ ചൊല്ലി വിമര്‍ശനമുണ്ടായി.
എനിക്ക് പോപ്പുലാരിറ്റിയില്‍ താല്‍പര്യമില്ല, ഞാന്‍ യാഥാര്‍ത്ഥ്യത്തിന്റെ ലോകത്താണ് ജീവിക്കുന്നത് എന്നായിരുന്നു പുതിയ ഫോട്ടോയുടെ കാപ്ഷന്‍. ഇതൊക്കെ ഒരു തമാശ സെന്‍സില്‍ എടുക്കാതെ, എന്തോ വലിയ അപരാധം ചെയ്ത പോലെ കമന്റ് ഇടുന്നവരോട് എന്താ പറയേണ്ടത്? എന്നായിരുന്നു സുബിയുടെ മറുപടി. തൊട്ടുപിന്നാലെ സുബിയുടെ വിശദീകരണ പോസ്റ്റും എത്തി.
സുബി സുരേഷ് എഴുതിയത്
കൈരളി ചാനലില്‍ ഞാന്‍ ചെയ്യുന്ന കോമഡി തില്ലാന എന്ന പ്രോഗ്രാമിലെ ഒരു ക്യാരക്ടര്‍ ഫോട്ടോയാണിത്. വെറുതേ 'ഫെമിനിസ്റ്റ്' എന്ന് ക്യാപ്ഷനും ഇട്ടു. പിന്നെ ഒന്നും പറയേണ്ട... പലരും പല രീതിയിലാണ് ഈ പോസ്റ്റിനെ വ്യാഖ്യാനിച്ചത്. ഉള്ളതു പറയാമല്ലോ എനിക്ക് ഫെമിനിസ്റ്റുകളോട് എതിര്‍പ്പും ഇല്ല, അടുപ്പവും ഇല്ല. ഫെമിനിസം എന്താണെന്ന് ഗാഢമായ അറിവുമില്ല. വെറുതേ ഒരു വിവാദത്തിനു വഴി വെക്കേണ്ട എന്നു കരുതിയാണ് ആ പോസ്റ്റ് ഡിലീറ്റ് ചെയ്തത്.