400 സഹപ്രവർത്തകർക്ക് ചിമ്പുവിന്റെ വക സ്വർണനാണയവും വസ്ത്രങ്ങളും, 'ഈശ്വരന്റെ' സെറ്റിൽ നിന്ന് ചിമ്പു ഇനി 'മാനാടി'ന്റെ ലൊക്കേഷനിലേയ്ക്ക്

400 സഹപ്രവർത്തകർക്ക് ചിമ്പുവിന്റെ വക സ്വർണനാണയവും വസ്ത്രങ്ങളും, 'ഈശ്വരന്റെ' സെറ്റിൽ നിന്ന് ചിമ്പു ഇനി 'മാനാടി'ന്റെ ലൊക്കേഷനിലേയ്ക്ക്
Published on

സഹപ്രവര്‍ത്തകര്‍ക്ക് സ്വര്‍ണ നാണയവും വസ്ത്രങ്ങളും നൽകി നടൻ ചിമ്പു. 'ഈശ്വരൻ' എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കാണ് ചിമ്പു ദീപാവലി സമ്മാനമായി സ്വർണനായവും വസ്ത്രങ്ങളും നൽകിയത്. ഇരുന്നൂറോളം വരുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉൾപ്പടെ 400 പേരോളം 'ഈശ്വരൻ' എന്ന സിനിമയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. ഒരു ഗ്രാമിന്റെ സ്വര്‍ണനാണയവും വസ്ത്രവും മധുരവും നല്‍കിയാണ് ചിമ്പു സഹപ്രവർത്തകർക്ക് ദീപാവലി ആശംസകൾ നേർന്നത്. സ്നേഹസമ്മാനത്തിന് പ്രവർത്തകർ താരത്തിനോട് നന്ദിയും പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് അവസാനിച്ചത്. വെങ്കട് പ്രഭുവും ചിമ്പുവും ആദ്യമായി ഒന്നിക്കുന്ന 'മാനാടി'ന്റെ ചിത്രീകരണവും ഇന്ന് പുനരാരംഭിച്ചു. കൊവിഡ് നിയന്ത്രണ​ങ്ങളുടെ പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പോണ്ടിച്ചേരിയിലാണ് പുരോ​ഗമിക്കുന്നത്.

ചിമ്പുവിന്റെ 46ാം സിനിമയാണ് 'ഈശ്വരന്‍'. സുശീന്ദ്രന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിനുവേണ്ടി ചിമ്പു ശരീരഭാരം കുറച്ച വാർത്തകൾ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ചിത്രത്തില്‍ ഭാരതി രാജ, നിധി അഗര്‍വാള്‍, ബാല സരവണന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്. തമനാണ് ചിത്രത്തിന് സം​ഗീതം ഒരുക്കുന്നത്. ദിന്‍ഡിഗലിലായിരുന്നു ഈശ്വരന്റെ ചിത്രീകരണത്തിന് തുടക്കം. ഷൂട്ടിങ് പൂർത്തിയാക്കിയ ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളിലേയ്ക്ക് കടന്നതായി അണിയറപ്രവർത്തകർ അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in