'സ്ത്രീകഥാപാത്രം മികച്ചതായതുകൊണ്ട് ബോളിവുഡ് നടന്മാര്‍ ഒഴിവാക്കി'; പുതിയ ചിത്രത്തില്‍ വിജയ് സേതുപതി വന്നതിനെക്കുറിച്ച് ശ്രീരാം രാഘവന്‍

'സ്ത്രീകഥാപാത്രം മികച്ചതായതുകൊണ്ട് ബോളിവുഡ് നടന്മാര്‍ ഒഴിവാക്കി'; പുതിയ ചിത്രത്തില്‍ വിജയ് സേതുപതി വന്നതിനെക്കുറിച്ച് ശ്രീരാം രാഘവന്‍
Published on

അന്ധാധുന്‍, ബദ്‌ലാപൂര്‍, ഏജന്റ് വിനോദ് തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലൂടെ ഇന്ത്യ മുഴുവന്‍ ശ്രദ്ധേയനായ സംവിധായകനാണ് ശ്രീരാം രാഘവന്‍. അന്ധാധുന് ശേഷം താന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ വിജയ് സേതുപതിയും കത്രീന കൈഫും പ്രധാനവേഷത്തിലെത്തുമെന്ന് ശ്രീരാം രാഘവന്‍ ദ ക്യു സ്റ്റുഡിയോയോട് പറഞ്ഞു. തനിക്ക് യൂണിക് ആയ ഒരു ജോഡി വേണമായിരുന്നുവെന്നും, ഇവര്‍ തമ്മില്‍ ഒരുമിക്കുമ്പോള്‍ എന്താണുണ്ടാകുക എന്നതിന്റെ ആകാംഷയാണ് തനിക്ക് ഇന്‍ട്രസ്റ്റിംഗ് ആയി തോന്നിയത് എന്നും ശ്രീരാം രാഘവന്‍ പറഞ്ഞു.

പുതിയ ചിത്രത്തിന്റെ കഥ ബോംബൈയിലുള്ള ചില നടന്മാരോട് പറയുമ്പോള്‍ മിക്കവര്‍ക്കും സ്ത്രീകഥാപാത്രമാണ് മികച്ചത് എന്നത് കൊണ്ട് ചെയ്യാന്‍ കഴിയില്ല എന്ന പോലെയാണ് പറഞ്ഞുകൊണ്ടിരുന്നത്. എനിക്ക് ഒരു യുണീക്ക് ജോഡിയും വേണമായിരുന്നു. വളരെ യാദൃശ്ചികമായി വിജയ് സേതുപതിയെ ഒരു ഫിലിം ഫെസ്റ്റിവലില്‍ വച്ചു കണ്ടുമുട്ടിയിരുന്നു. കത്രീന കൈഫിന് ആണെങ്കില്‍ അവര്‍ സ്ഥിരം ചെയ്യുന്ന സിനിമകളില്‍ നിന്ന് മാറി എന്തെങ്കിലും ചെയ്യണമെന്നുണ്ടായിരുന്നു. കഥാപാത്രകേന്ദ്രീകൃതമായ സിനിമകള്‍ വേണമായിരുന്നു. അവര്‍ സാധാരണ ചെയ്യുന്ന ഗ്ലാമര്‍ റോളുകളില്‍ നിന്ന് മാറിയുള്ള ഒരു കഥാപാത്രമാണ് ഈ സിനിമയില്‍. ഇവര്‍ ഒരുമിച്ചാല്‍ എന്താകും എന്ന ക്യൂരിയോസിറ്റി ആണ് എനിക്ക് ഉണ്ടായത്.

ശ്രീറാം രാഘവന്‍

'അന്ധാധുന്‍', 'മോണിക്ക ഒ മൈ ഡാര്‍ലിംഗ്' തുടങ്ങിയ സിനിമകളാല്‍ ശ്രദ്ധേയമായ മാച്ച്ബോക്‌സ് ഷോട്‌സ് മലയാളത്തില്‍ ആദ്യമായി നിര്‍മിക്കുന്ന സിനിമയാണ് 'ത്രിശങ്കു'. അന്ന ബെന്നും അര്‍ജുന്‍ അശോകനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അച്യുത് വിനായകനാണ്. ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in