ഞാൻ ദൃ‌ക്സാക്ഷിയാണ്, ആസിഫ് അലിയുടെ സ്വതസിദ്ധമായ ചിരിയിൽ ഉരുകി ഇല്ലാതായത് എനിക്ക് പണ്ഡിറ്റ്‌ജി യോടുണ്ടായിരുന്ന ബഹുമാനം; ശ്രീകാന്ത് മുരളി

ഞാൻ ദൃ‌ക്സാക്ഷിയാണ്, ആസിഫ് അലിയുടെ സ്വതസിദ്ധമായ ചിരിയിൽ ഉരുകി ഇല്ലാതായത് എനിക്ക് പണ്ഡിറ്റ്‌ജി യോടുണ്ടായിരുന്ന ബഹുമാനം; ശ്രീകാന്ത് മുരളി
Published on

ആസിഫ് അലിയുടെ ചിരിയിൽ ഉരുകി ഇല്ലാതായത് രമേശ് നാരായണോടുള്ള തന്റെ ബഹുമാനമാണെന്ന് നടനും സംവിധായകനുമായ ശ്രീകാന്ത് മുരളി. താൻ ദൃ‌ക്സാക്ഷിയായിരുന്നുവെന്നും സംഭവം താങ്ങാവുന്നതിനും അപ്പുറമായിരുന്നുവെന്നും ഫെയിസ്ബുക്ക് പോസ്റ്റിൽ ശ്രീകാന്ത് മുരളി പറഞ്ഞു. എം.ടിയെപ്പോലെ ഒരു ഇതിഹാസത്തിന്റെയും മറ്റ് ധാരാളം കലാകാരന്മാരുടെയും മുന്നിൽ വച്ച് ഈ "അല്പത്തം" കാട്ടിയ സംഗീതജ്ഞനോട് സഹതാപം മാത്രമേയുള്ളൂ എന്നും ശ്രീകാന്ത് മുരളിയുടെ പോസ്റ്റിൽ പറയുന്നു.

ശ്രീകാന്ത് മുരളിയുടെ പോസ്റ്റ്:

ഞാൻ ദൃ‌ക്സാക്ഷിയാണ്. അത് താങ്ങാവുന്നതിന്നും അപ്പുറമായിരുന്നു.

ആസിഫ് അലിയുടെ സ്വതസിദ്ധമായ ചിരിയിൽ ഉരുകി ഇല്ലാതായത് പണ്ഡിറ്റ്‌ "ജി"യോട് എനിയ്ക്കുണ്ടായിരുന്ന ബഹുമാനമാണ്.

"എം ടി" എന്ന ഇതിഹാസത്തിന്റെ മനസ്സിൽ വിരിഞ്ഞ കഥാപാത്രങ്ങളെ അഭ്രപാളിയിലേയ്ക്ക് സന്നിവേശിപ്പിച്ച ധാരാളം കലാകാരന്മാരുടെ മുന്നിൽ ഈ "അല്പത്തം" കാട്ടിയ രമേശ്‌ നാരായൺ എന്ന മുതിർന്ന സംഗീതജ്ഞനോട് സഹതാപം മാത്രം.

രമേശ് നാരായണെ വിമർശിച്ച് ബിജു മോഹൻ എന്ന വ്യക്തി പങ്കുവച്ച കുറിപ്പ് ഷെയർ ചെയ്താണ് ശ്രീകാന്ത് മുരളി വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത്. സംഭവം വിവാദമായതിനെ തുടർന്ന് നിരവധി പേർ ആസിഫിനെ പിന്തുണച്ച് ​രം​ഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെ നടൻ ആസിഫ് അലിയെ താൻ അപമാനിക്കാൻ ശ്രമിച്ചു എന്നത് തെറ്റിദ്ധാരണയാണ് എന്നും ആസിഫ് അലി തനിക്ക് അവാർഡ് തരാനാണ് വരുന്നത് എന്ന് പോലും തനിക്ക് മനസ്സിലായിരുന്നില്ല എന്നും രമേശ് നാരായൺ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

പരിപാടി നടക്കുന്ന സമയത്ത് ആന്തോളജിയിലെ എല്ലാ സിനിമകളുടെയും അണിയറ പ്രവർത്തകരെ ഒരുമിച്ച് വിളിച്ചാണ് അവാർഡ് നൽകിയത്. അതിനൊപ്പം തന്നെ വിളിച്ചിരുന്നില്ല. ആ സമയത്ത് താൻ അവിടെ ഇരിക്കുന്നുണ്ട്. അതിൽ തനിക്ക് വല്ലാതെ വിഷമം തോന്നിയിരുന്നു. അതിന് ശേഷമാണ് എംടിയുടെ മകൾ അശ്വതിയോട് ഇതേക്കുറിച്ച് പറഞ്ഞത്. 'അയ്യോ. സാർ അവാർഡ് വാങ്ങിയില്ലേ സാറിനെ വിളിച്ചില്ലേ' എന്ന് അശ്വതി ചോദിച്ചു. വിളിച്ചില്ല എന്ന് താൻ പറഞ്ഞു. അശ്വതിയാണ് ഇപ്പോൾ വിളിക്കാം സാർ എന്ന് പറഞ്ഞത്. അങ്ങനെയാണ് ആസിഫ് അലി തനിക്ക് അവാർഡ് തരുന്നതെന്നും രമേഷ് നാരായൺ പറഞ്ഞു. ആസിഫ് അലി തനിക്ക് വളരെ ഇഷ്ടപ്പെട്ട നടനാണ് എന്നും അദ്ദേഹത്തോട് തനിക്ക് യാതൊരുവിധത്തിലുമുള്ള വെെരാ​ഗ്യമില്ലെന്നും രമേശ് നാരായൺ കൂട്ടിച്ചേർത്തു.

Related Stories

No stories found.
logo
The Cue
www.thecue.in