പ്രശസ്ത ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു. 85 വയസ്സായിരുന്നു. കൊല്‍ക്കത്ത ബെല്‍വ്യൂ ആശുപത്രിയിലായിരുന്നു അന്ത്യം. കൊവിഡ് ബാധയെ തുടര്‍ന്ന് ഒക്ടോബര്‍ ആറിനായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. കൊവിഡ് നെഗറ്റീവായെങ്കിലും ആരോഗ്യ നില വഷളാകുകയായിരുന്നു.
അഭിനേതാവിന് പുറമെ കവിയായും എഴുത്തുകാരനായും സൗമിത്ര ചാറ്റര്‍ജി വ്യക്തിമുദ്ര പതിപ്പിച്ചു. പ്രശസ്ത സംവിധായകന്‍ സത്യജിത് റേയുടെ സിനിമകളിലെ അനശ്വര കഥാപാത്രങ്ങളെ അവരതരിപ്പിച്ച സൗമിത്ര ചാറ്റര്‍ജി, ബംഗാളി സിനിമ കണ്ട എക്കാലത്തെയും മികച്ച കലാകാരനായിരുന്നു. സത്യജിത് റേക്കൊപ്പം 15 സിനിമകളില്‍ പ്രവര്‍ത്തിച്ചു. 1959ല്‍ പുറത്തിറങ്ങിയ അപുര്‍ സന്‍സാറിലൂടെയായിരുന്നു സൗമിത്ര ചാറ്റര്‍ജി വെള്ളിത്തിരയിലെത്തിയത്.
ഇന്ത്യന്‍ സിനിമയുടെ ഇതിഹാസ നായകനായാണ് സൗമിത്ര ചാറ്റര്‍ജി അറിയപ്പെട്ടിരുന്നത്. പത്മഭൂഷണും, ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡും അടക്കം നല്‍കി രാജ്യം ആദരിച്ച സൗമിത്ര ചാറ്റര്‍ജിക്ക് ഫ്രഞ്ച് സര്‍ക്കാര്‍ കലാകാരന്മാര്‍ക്ക് നല്‍കുന്ന പരമോന്നത ബഹുമതിയും ലഭിച്ചിട്ടുണ്ട്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
മൃണാള്‍ സെന്‍, തപന്‍ സിന്‍ഹ, അസിത് സെന്‍, അജോയ് കര്‍, ഋതുപര്‍ണ ഘോഷ് തുടങ്ങിയവരുടെ ചിത്രങ്ങളിലും സൗമിത്ര ചാറ്റര്‍ജി അഭിനയിച്ചു. തിരക്കേറിയ സിനിമാ ജീവിതത്തിനൊപ്പം നാടക കലയെയും അദ്ദേഹം കൂടെ കൊണ്ടുപോയി. പൂര്‍ണമായും രോഗശയ്യയിലാകുന്നത് വരെ അദ്ദേഹം തിരശീലയിലെ നിറസാന്നിധ്യമായിരുന്നു. ദീപ ചാറ്റര്‍ജിയാണ് ഭാര്യ. മക്കള്‍ പൗലോമി ബോസ്, സൗഗത ചാറ്റര്‍ജി.