മഞ്ജു വാര്യരും സൗബിൻ ഷാഹിറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൊളിറ്റിക്കൽ സറ്റയറാണ് വെള്ളരിപട്ടണം. സമകാലിക രാഷ്ട്രീയത്തിലെ പല സംഭവങ്ങളും ഉൾക്കൊണ്ടിട്ടായിരിക്കും ചിത്രമെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ശരത് കൃഷ്ണ പറഞ്ഞിരുന്നു. ചിത്രത്തിന്റെ ട്രെയ്ലറിലുണ്ടായിരുന്ന ഹിന്ദി പരിഭാഷയിലെ കോമഡിയും പ്രതിമ നിർമാണവുമെല്ലാം അത് സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മറ്റൊരു ടീസർ കൂടി അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ്.
രാഷ്ട്രീയപാർട്ടി പ്രതിഷേധത്തിന് മേൽ പൊലീസ് ലാത്തിച്ചാർജ് നടത്തുമ്പോൾ അടികിട്ടിയ സൗബിന്റെ കഥാപാത്രം ചുവന്ന മഷി ചോരയായി നെറ്റിയിൽ ഒഴിക്കുന്നതാണ് ടീസർ. മഹേഷ് വെട്ടിയാർ സംവിധാനം ചെയ്ത ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
ഈ സിനിമയുടെ ആലോചന വേള മുതൽ ഞങ്ങളുടെ ചിന്തകളിലുണ്ടായ പല രാഷ്ട്രീയ സാഹചര്യങ്ങളും പിന്നീട് യാഥാർഥ്യമാവുന്നത് കണ്ട് ഞങ്ങൾ ആശ്ചര്യപ്പെട്ടിട്ടുണ്ട്. ട്രെയ്ലറിൽ കാണുന്ന പ്രതിമ ചിത്രത്തിൽ ഒരു പ്രതീകവും കഥാഗതിയിലെ വളരെ പ്രധാനവുമായ ഒന്നാണ്. ഇത് തിരക്കഥയിൽ ഉൾപ്പെടുത്തുമ്പോഴുള്ള രാഷ്ട്രീയ സാഹചര്യമല്ല ഇന്ന് ഇന്ത്യയിൽ പ്രതിമ എന്ന ബിംബത്തിനുള്ളത്. അങ്ങനെ നോക്കിയാൽ സമകാലിക ഇന്ത്യ ചർച്ച ചെയ്യുന്ന പല കാര്യങ്ങളും ഈ സിനിമയിൽ കാണാം.
ശരത് കൃഷ്ണ
കെ.പി സുനന്ദ എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. സുനന്ദയുടെ സഹോദരന്‍ കെ.പി സുരേഷായിട്ടാണ് സൗബിന്‍ ഷാഹിര്‍ എത്തുന്നത്. സലിംകുമാര്‍, സുരേഷ് കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ്മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാല പാര്‍വതി, വീണ നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് 'വെള്ളരിപട്ടണ'ത്തിലെ മറ്റ് അഭിനേതാക്കള്‍.
ഫുള്‍ ഓണ്‍ സ്റ്റുഡിയോസാണ് ചിത്രം നിര്‍മിക്കുന്നത്. അലക്സ് ജെ.പുളിക്കല്‍ ആണ് ഛായാഗ്രഹണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കെ.ആര്‍.മണി. എഡിറ്റിങ് അപ്പു എന്‍.ഭട്ടതിരി. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് കലാസംവിധാനം. പ്രോജക്ട് ഡിസൈനര്‍ ബെന്നി കട്ടപ്പന. ശ്രീജിത് ബി.നായരും കെ.ജി.രാജേഷ് കുമാറുമാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. പി.ആര്‍.ഒ. എ.എസ്.ദിനേശ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: വൈശാഖ് സി.വടക്കേവീട്.