'പള്ളി പൊളിച്ചാണ് അമ്പലം പണിതതെന്ന വസ്തുതയെ മാറ്റി നിർത്തുന്നു'; കെ. എസ് ചിത്രയെ വിമർശിച്ച് സൂരജ് സന്തോഷ്

'പള്ളി പൊളിച്ചാണ് അമ്പലം പണിതതെന്ന വസ്തുതയെ മാറ്റി നിർത്തുന്നു'; കെ. എസ് ചിത്രയെ വിമർശിച്ച് സൂരജ് സന്തോഷ്
Published on

ഗായിക കെ എസ് ചിത്രയുടെ രാമക്ഷേത്ര പരാമർശത്തിനെതിരെ വിമർശനവുമായി ​ഗായകനും ​ഗാന രചയിതാവുമായ സൂരജ് സന്തോഷ്. അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിവസം എല്ലാവരും വിളക്ക് തെളിയിച്ചും നാമം ജപിച്ചും ആഘോഷിക്കണമെന്നാണ് കഴിഞ്ഞ ദിവസം ഒരു വീഡിയോയിലൂടെ കെ എസ് ചിത്ര പറഞ്ഞത്. വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങളാണ് ഉയർന്ന് വന്നത്. ഇതിന് എതിരെയാണ് സൂരജ് സന്തോഷിന്റെ പ്രതികരണം. പള്ളി പൊളിച്ചാണ് അമ്പലം പണിതതെന്ന വസ്തുത മനപൂർവ്വം മറക്കുന്നു എന്നും ഇനിയും എത്ര കെ എസ് ചിത്രമാർ തനി സ്വരൂപം കാട്ടാനിരിക്കുന്നു എന്നുമാണ് ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ സൂരജ് സന്തോഷ് പ്രതികരിച്ചത്.

സൂരജ് സന്തോഷ് പറഞ്ഞത്:

ഹെെലെെറ്റ് എന്താണെന്ന് വച്ചാൽ സൗകര്യപൂർവ്വം ചരിത്രം മറന്നു കൊണ്ട്, പള്ളി പൊളിച്ചാണ് അമ്പലം പണിതതെന്ന വസ്തുത സെെഡിലേക്ക് മാറ്റി വച്ചിട്ട് ലോകാ സമസ്ത സുഖിനോ ഭവന്ദു എന്നൊക്കെ പറയുന്ന ആ നിഷ്കളങ്കതയാണ്. വി​ഗ്രഹങ്ങൾ ഇനി എത്ര ഉടയാൻ കിടക്കുന്നു ഒരോന്നായ്. എത്ര എത്ര കെ എസ് ചിത്രമാർ ഇതി തനി സ്വരൂപം കാട്ടാനിരിക്കുന്നു. കഷ്ടം, പരമ കഷ്ടം.

'അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനമായ ജനുവരി 22ന് എല്ലാവരും ഉച്ചയ്ക്ക് 12.20ന് 'ശ്രീരാമ ജയരാമ'എന്ന് രാമമന്ത്രം ജപിച്ചു കൊണ്ടിരിക്കണം. അതുപോലെ വൈകുന്നേരം അഞ്ച് തിരിയുള്ള വിളക്ക് വീടിന്റെ നാനാ ഭാഗത്തും തെളിക്കണം. ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് പരിപൂർണമായി പ്രാർത്ഥിക്കുന്നു. ലോകാ സമസ്താ സുഖിനോ ഭവന്തു' എന്നാണ് ചിത്ര വീഡിയോയിൽ പറഞ്ഞത്. കഴിഞ്ഞ ദിവസം അയോദ്ധ്യയിൽ നിന്നുള്ള അക്ഷതം കെ.എസ് ചിത്ര സ്വീകരിച്ചിരുന്നു. നേരത്തെ നടൻ മോഹൻലാലും ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറും രാമക്ഷേത്രത്തിന്റെ അക്ഷതം സ്വീകരിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in