മെട്രോ മാന്‍ ഇ ശ്രീധരന്റെ ബയോപിക് ഒരുങ്ങുന്നു. സോണി ലിവ്വാണ് 'രാമസേതു' എന്ന് പേരിട്ടിരിക്കുന്ന വെബ് സീരിസ് നിര്‍മിക്കുന്നത്. ഹിന്ദി-മലയാളം എന്നീ ഭാഷകളിലാണ് വെബ് സീരീസ് ഒരുങ്ങുന്നത്.
വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന സീരീസിന്റെ തിരക്കഥ എസ്.സുരേഷ് ബാബുവാണ്. മലയാളം വേര്‍ഷനില്‍ ജയസൂര്യയാണ് ഇ ശ്രീധരന്റെ വേഷം ചെയ്യുന്നത്. മംമ്ത മോഹന്‍ദാസാണ് ജയസൂര്യയുടെ നായികയാവുന്നത്.
അതേസമയം ഹിന്ദി വേര്‍ഷനില്‍ ആരായിരിക്കും ഇ ശ്രീധരനാവുക എന്ന് പ്രഖ്യാപിച്ചിട്ടില്ല. അത് സോണി ലിവ്വ് ആയിരിക്കും തീരുമാനിക്കുക എന്ന് തിരക്കഥാകൃത്ത് സുരേഷ് ബാബു ഒടിടി പ്ലേയോട് പറഞ്ഞു.
'മൂന്ന് വര്‍ഷം മുന്‍പ് ബയോപിക്ക് പ്രഖ്യാപിച്ചത് സോണി ലിവ്വ് അധികൃതര്‍ കണ്ടിരുന്നത്. പിന്നീട് അവര്‍ സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചറിയുകയും സീരീസാക്കിയാല്‍ നന്നായിരിക്കുമെന്ന് പറയുകയും ചെയ്തു. സിനിമ ചെയ്യാന്‍ വലിയൊരു തുക തന്നെ വേണ്ടി വരും. അതുകൊണ്ടാണ് ഞങ്ങള്‍ സിനിമയെ സീരീസാക്കിയത്. അത് സോണി ലിവ്വ് നിര്‍മ്മിക്കാമെന്ന് പറയുകയായിരുന്നു', സുരേഷ് ബാബു വ്യക്തമാക്കി.
ഇ ശ്രീധരന്റെ 30 മുതല്‍ 85 വയസുവരെയുള്ള ജീവിതമായിരിക്കും സീരീസിലൂടെ കാണിക്കുക. പാമ്പന്‍ പാലത്തിന്റെ പുനര്‍ നിര്‍മ്മാണത്തില്‍ ശ്രീധരന്‍ വഹിച്ച പങ്ക്, കൊച്ചിന്‍ ഷിപ്പിയാഡ്, ഇന്ത്യന്‍ റെയില്‍ വേ എന്നിവടങ്ങളില്‍ ജോലി ചെയ്ത കാലഘട്ടങ്ങളും സീരീസില്‍ ഉണ്ടാകും. അതോടൊപ്പം കൊല്‍ക്കത്ത, ഡല്‍ഹി, കൊച്ചി മെട്രോ പ്രൊജക്റ്റുകളെ കുറിച്ചും സീരീസില്‍ പരാമര്‍ശിക്കും.