കരിയർ തുടക്കത്തിൽ നിറത്തിന്റെ പേരില്‍ വിവേചനം നേരിട്ടു, സൗന്ദര്യത്തെക്കുറിച്ചുള്ള ആളുകളുടെ ചിന്ത ഇടുങ്ങിയത്: ശോഭിത ധൂലിപാല

കരിയർ തുടക്കത്തിൽ നിറത്തിന്റെ പേരില്‍ വിവേചനം നേരിട്ടു, സൗന്ദര്യത്തെക്കുറിച്ചുള്ള ആളുകളുടെ ചിന്ത ഇടുങ്ങിയത്:  ശോഭിത ധൂലിപാല
Published on

സിനിമാ പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്നുമല്ലാത്തതിനാൽ നിരവധി ഓഡിഷനുകളിലൂടെ കടന്നു പോകേണ്ടി വരികയും നിറത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് നടി ശോഭിത ധൂലിപാല. താന്‍ സുന്ദരിയല്ലെന്ന് തുടക്കകാലത്ത് പലരും മുഖത്ത് നോക്കി പറഞ്ഞിരുന്നുവെന്നും അതൊരിക്കലും തന്റെ സ്വപ്‌നങ്ങള്‍ പിന്തുടരുന്നതില്‍ നിന്നും തടഞ്ഞിരുന്നില്ലെന്നും ശോഭിത ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

തുടക്കക്കാരിയായിരിക്കുമ്പോള്‍ നിങ്ങള്‍ക്കെല്ലാം ഒരു യുദ്ധമായിരിക്കും. ഞാന്‍ സിനിമയില്‍ നിന്നുള്ള ആളല്ല. അതുകൊണ്ടു തന്നെ കരിയറിന്റെ ആദ്യ ഘട്ടത്തില്‍ പരസ്യ മേഖലകളില്‍ എന്റെ നിറത്തിനെക്കുറിച്ച് സംസാരിച്ചത് ഞാന്‍ ഒരുപാട് തവണ ഓര്‍ക്കുന്നുണ്ട്. പരസ്യ ലോകത്ത് ഇത്തരം ചില മുൻ വിധികൾ ഉണ്ട്‌. പരസ്യ ഇന്‍ഡസ്ട്രിക്ക് യ്യോജിക്കുന്ന തരത്തില്‍ സുന്ദരിയായിരുന്നില്ലെന്ന് മുഖത്ത് നോക്കി പറഞ്ഞവരുണ്ട്.

സൗന്ദര്യതിന്റെ കാര്യത്തിൽ ആളുകളുടെ നിർവചനം ഇടുങ്ങിയതും പ്രത്യേക രീതിയിൽ ഉള്ളതുമാണ്. ഇപ്പോൾ എന്റെ രൂപത്തെ കുറിച്ച് ആര് എന്ത് വിചാരിച്ചാലും കൂടുതല്‍ സര്‍ഗാത്മകമാവാനാണ് ഞാന്‍ ശ്രമിക്കുന്നത്.

ഫിലിം ഇന്‍ഡസ്ട്രിയില്‍ എങ്ങനെയൊക്കെ ക്രിയേറ്റീവാകാം എന്ന് ഞാന്‍ ചിന്തിച്ചു തുടങ്ങി. അതിന് വേണ്ടി ഞാന്‍ എല്ലാ ദിവസവും പ്രയത്‌നിച്ചു. കാരണം അത്രത്തോളം ഈ മേഖലയില്‍ പാഷനേറ്റായിരുന്നു ഞാന്‍. എന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ഒരേ ഒരു കാര്യം മികച്ച ഒരു ഫിലിം മേക്കര്‍ നിങ്ങളെ കണ്ടെത്തുന്നത് വരെ കാത്തിരിക്കാതെ ഓഡിഷനുകള്‍ നിരന്തരം അന്റന്‍ഡ് ചെയ്ത് അവിടെ നമ്മുടെ നൂറ് ശതമാനം നല്‍കുക എന്നതായിരുന്നു.

- ശോഭിത ധൂലിപാല

അനുരാഗ് കശ്യപിനൊപ്പം സഹകരിച്ച് ചെയ്ത 'രമണ്‍ രാഘവ്' എന്ന ചിത്രം തനിക്ക് ത്രില്ലിങ്ങായിരുന്നുവെന്നും അത് പിന്നീട് തനിക്കൊരു സ്‌കൂളായി മാറിയെന്നും ശോഭിത പറയുന്നു. താനൊരിക്കലും ഒരു സ്റ്റാറാകാന്‍ വേണ്ടി സിനിമയില്‍ വന്നയാളല്ലെന്നും അഭിനേതാവാണ്‌ താനെന്നും അഭിമുഖത്തില്‍ ശോഭിത കൂട്ടിച്ചേര്‍ത്തു.

കുറുപ്പ് എന്ന ചിത്രത്തിലൂടെ മലയാളിക്ക് പരിചിതമായ നടിയാണ് ശോഭിത ധൂലിപാല. ദ നെറ്റ് മാനേജര്‍ 2 എന്ന സിരീസാണ് ശോഭിതയുടേതായി വരാനിരിക്കുന്ന പ്രോജക്ട്.

Related Stories

No stories found.
logo
The Cue
www.thecue.in