ന്യൂജന്‍ ഉദ്ദേശിക്കുന്ന പോലെയാകണമെന്നില്ല, സിബിഐ 5 പക്വതയുള്ളവര്‍ക്ക് ഇഷ്ടമാകുന്നുണ്ടെന്ന് എസ്.എന്‍ സ്വാമി

ന്യൂജന്‍ ഉദ്ദേശിക്കുന്ന പോലെയാകണമെന്നില്ല, സിബിഐ 5 പക്വതയുള്ളവര്‍ക്ക് ഇഷ്ടമാകുന്നുണ്ടെന്ന് എസ്.എന്‍ സ്വാമി
Published on

സി.ബി.ഐ 5ന് ലഭിക്കുന്ന പ്രതികരണങ്ങള്‍ക്ക് മറുപടിയുമായി തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമി. 75 ശതമാനം പ്രേക്ഷകരെയും സിനിമ തൃപ്തിപ്പെടുത്തുന്നുണ്ട്. ന്യൂ ജെനറേഷന്‍ ഉദ്ദേശിക്കുന്ന പോലെയാകണം സിനിമ എന്നില്ലെന്നും പക്വതയുള്ളവര്‍ക്ക് സിനിമ ഇഷ്ടപ്പെടുന്നുണ്ടെന്നും എസ്.എന്‍ സ്വാമി പറഞ്ഞു.

എസ്.എന്‍ സ്വാമിയുടെ വാക്കുകള്‍:

സി.ബി.ഐ 5 ഇതുവരെ തിയേറ്ററില്‍ പോയി കണ്ടിട്ടില്ല. റെസ്പോണ്‍സ് നോക്കുമ്പോള്‍ മിക്സ്ഡിനേക്കാളും മെച്ചപ്പെട്ടതാണ് വരുന്നത്്. 75 ശതമാനവും വളരെ അനുകൂലമായ അഭിപ്രായവും 25 ശതമാനം സമ്മിശ്ര പ്രതികരണവുമാണ്.

അത് നാചുറലാണ്. കാരണം ഏത് സിനിമയായാലും അങ്ങനെയുണ്ടാകും. പിന്നെ കാലഘട്ടത്തിന്റെ വ്യത്യാസവുമുണ്ടാകും. ന്യൂ ജനറേഷന്‍ ഉദ്ദേശിക്കുന്ന പോലെയാകണം എന്നില്ല. പക്ഷെ അതേസമയം അല്‍പം പക്വതയുള്ളവര്‍ക്ക് സിനിമ വളരെ ഇഷ്ടപ്പെടും.

മമ്മൂട്ടി നായകനായെത്തി എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു സംവിധാനം ചെയ്ത സിനിമയാണ് സി.ബി.ഐ 5 ദ ബ്രെയിന്‍. സി.ബി.ഐ സീരിസിലെ അഞ്ചാം സിനിമയായ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററില്‍ നിന്നും ലഭിക്കുന്നത്. മമ്മൂട്ടിയെക്കൂടാതെ രണ്‍ജി പണിക്കര്‍, രമേഷ് പിഷാരടി, സായ്കുമാര്‍, ആശാ ശരത്, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. 1988ല്‍ റിലീസ് ചെയ്ത ഒരു സി.ബി.ഐ ഡയറിക്കുറുപ്പാണ് സിബിഐ സീരീസിലെ ആദ്യ സിനിമ. ശേഷം, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ സിനിമകളും പ്രദര്‍ശനത്തിനെത്തി.

Related Stories

No stories found.
logo
The Cue
www.thecue.in