'ഹീറോയിക് വേഷങ്ങളിൽ നിന്ന് മമ്മൂട്ടി ഒരുപാട് മാറി, കാലത്തിന്റെ മാറ്റങ്ങൾ കഥാപാത്രത്തിനും വേണമെന്ന് അദ്ദേഹത്തിനുണ്ട്'; എസ്.എൻ സ്വാമി

'ഹീറോയിക് വേഷങ്ങളിൽ നിന്ന് മമ്മൂട്ടി ഒരുപാട് മാറി, കാലത്തിന്റെ മാറ്റങ്ങൾ കഥാപാത്രത്തിനും വേണമെന്ന് അദ്ദേഹത്തിനുണ്ട്'; എസ്.എൻ സ്വാമി
Published on

കള്ളനെ നല്ലവനാക്കുന്ന സിനിമാറ്റിക് ​ഗിമ്മിക്സ് താൻ പല സിനിമകളിലും പ്രയോ​ഗിച്ചിട്ടുണ്ട് എന്ന് തിരക്കഥാകൃത്തും സംവിധായകനുമായ എസ്.എൻ സ്വാമി. ആന്റി സോഷ്യലായുളള ആളുകൾ, കള്ളക്കടത്തുകാർ, കൊള്ളക്കാർ, റൗഡികൾ ഇവരോടൊക്കെ പ്രേക്ഷകർക്ക് ഇഷ്ടം തോന്നുന്നുണ്ടെങ്കിൽ അത് എഴുത്തുകാരന്റെ മിടുക്കാണ് എന്നും മുമ്പൊക്കെ തോൽക്കുന്ന നായകനെ അം​ഗീകരിക്കാൻ ആളുകൾ തയ്യാറാവില്ലായിരുന്നു എന്നും എസ് എൻ സ്വാമി പറയുന്നു. ഇന്നത്തെ കാലത്ത് മമ്മൂട്ടിയും മോഹൻലാലും പൃഥ്വിരാജുമുൾപ്പടെയുളളവർ കൃത്യമായ ഫ്രെയിംവർക്കിനുള്ളിൽ നിന്നുകൊണ്ട് ഹീറോയിസം കാണിക്കുന്നതിനേക്കാൾ കുറച്ചുകൂടി നാച്ച്വറലും ഓർ​ഗാനിക്കുമായ കഥാപാത്രങ്ങളെ ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ്. ഹീറോയിക് നായകവേഷങ്ങൾ കൂടുതലായി എടുത്തിരുന്ന മമ്മൂട്ടി ഇന്ന് ഒരുപാട് മാറി എന്നും ഇന്ന് അദ്ദേഹം കാലത്തിന്റെ മാറ്റം അനുസരിച്ചുളള മാറ്റങ്ങൾ തന്റെ കഥാപാത്രത്തിനും വേണമെന്ന് ആ​ഗ്രഹിക്കുന്നുണ്ട് എന്നും ദ ഫോർത്തിന് നൽകിയ അഭിമുഖത്തിൽ എസ് എൻ സ്വാമി പറഞ്ഞു.

എസ് എൻ സ്വാമി പറഞ്ഞത്:

സിനിമാറ്റിക് ​ഗിമ്മിക്സ് എന്നൊന്നുണ്ട്. കള്ളനെ നല്ലവനാക്കുന്ന പരിപാടി. ആന്റി സോഷ്യലായുളള ആളുകൾ, കള്ളക്കടത്തുകാർ, കൊള്ളക്കാർ, റൗഡികൾ ഇവരോടൊക്കെ പ്രേക്ഷകർക്ക് ഇഷ്ടം തോന്നുന്നുണ്ടെങ്കിൽ അത് എഴുത്തുകാരന്റെ മിടുക്കാണ്. മുമ്പൊക്കെ തോൽക്കുന്ന നായകനെ അം​ഗീകരിക്കാൻ ആളുകൾ തയ്യാറാവില്ലായിരുന്നു. ക്രിമിനൽ ആണെങ്കിലും പ്രേക്ഷകരെ ഇഷ്ടപ്പെടുത്തുന്ന രീതിയിൽ നായകനെ എഴുതുന്നതായിരുന്നു രീതി. അന്നത്തെ ഏറ്റവും വലിയ പ്രശ്നം നായക സങ്കൽപ്പം മനസിൽ കൊണ്ടു നടക്കുന്നു എന്നതായിരുന്നു. ഇന്നതിന് മാറ്റമുണ്ട്. ഇന്ന് മമ്മൂട്ടിയും മോഹൻലാലും പൃഥ്വിരാജുമുൾപ്പടെയുളളവർ കൃത്യമായ ഫ്രെയിംവർക്കിനുള്ളിൽ നിന്നുകൊണ്ട് ഹീറോയിസം കാണിക്കുന്നതിനേക്കാൾ കുറച്ചുകൂടി നാച്ച്വറലും ഓർ​ഗാനിക്കുമായ കഥാപാത്രങ്ങളെ ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ്.

ഭ്രമയു​ഗത്തിലെ മമ്മൂട്ടി ഭൂലോക വില്ലനാണ്. പടം നല്ല വിജയമായിരുന്നു. ഒരു നെ​ഗറ്റീവ് കഥാപാത്രം ചെയ്തതുകൊണ്ട് മമ്മൂട്ടി വെറുക്കപ്പെടുന്നില്ല. പടം വിജയമാകാതിരിക്കുന്നുമില്ല. ഹീറോയിക് നായകവേഷങ്ങൾ കൂടുതലായി എടുത്തിരുന്ന മമ്മൂട്ടി ഇന്ന് ഒരുപാട് മാറി. ഇന്ന് അദ്ദേഹം കാലത്തിന്റെ മാറ്റം അനുസരിച്ചുളള മാറ്റങ്ങൾ തന്റെ കഥാപാത്രത്തിനും വേണമെന്ന് ആ​ഗ്രഹിക്കുന്നുണ്ട്. അമാനുഷികത്വമില്ലാത്ത ജനങ്ങൾക്ക് മനസിലാകുന്ന നാച്വറൽ കഥാപാത്രങ്ങളോടാണ് ഇപ്പോൾ മമ്മൂട്ടിക്ക് പ്രിയം. എങ്കിലും ഇടക്കൊക്കെ ഒരു ​ഗുസ്തിയും ചെയ്യും.

Related Stories

No stories found.
logo
The Cue
www.thecue.in