'ആടുജീവിതം' ഇനി അൾജീരിയയിൽ, അറുപത് ശതമാനം പൂർത്തിയാക്കിയെന്ന് ബ്ലെസ്സി

'ആടുജീവിതം' ഇനി അൾജീരിയയിൽ, അറുപത് ശതമാനം പൂർത്തിയാക്കിയെന്ന് ബ്ലെസ്സി
Published on

കൊവിഡിനിടയിൽ ജോർ​ദ്ദാനിൽ ചിത്രീകരണം പൂർത്തിയാക്കി തിരികെ എത്തിയ 'ആടുജീവിതം' ടീം ഇനി അൾജീരിയയിലേയ്ക്ക്. അൾജീരിയയിലെ സഹാറ മരുഭൂമിയിലാണ് അടുത്ത ഷെഡ്യൂൾ നടക്കേണ്ടത്. നാൽപത് ശതമാനത്തോളം ചിത്രീകരണം പൂർത്തിയാക്കാനുണ്ടെന്ന് സംവിധായകൻ ബ്ലെസ്സി 'ദ ക്യു'വിനോട് പറഞ്ഞു. പലയിടത്തും അന്താരാഷ്ട്ര അതിർത്തികൾ അടച്ചിരിക്കുകയാണ്, ഈ സാഹചര്യത്തിൽ ഉടൻ ചിത്രീകരണം തുടങ്ങുക ബുദ്ധിമുട്ടാണെന്നും ബ്ലെസ്സി പറയുന്നു.

'രണ്ട് ആളുകൾ തമ്മിലുള്ള സംഭാഷണമല്ല ആടുജീവിതം. എഴുത്തിൽ അത് വിവരിക്കാൻ എളുപ്പമാണ്, പക്ഷേ സ്‌ക്രീനിൽ കൊണ്ടുവരിക ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ സിനിമയിൽ കഥ പറയുന്ന രീതി നോവനിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. പുസ്തകത്തിന്റെ രണ്ടാം പകുതിയിൽ, അറബി അറബിയിൽ നജീബിനെ ശാസിക്കുമ്പോൾ പോലും വായനക്കാരൻ അത് മലയാളത്തിൽ വായിക്കുകയും എളുപ്പം മനസിലാക്കുകയും ചെയ്യുന്നുണ്ട്. അതിനാൽ ഭാഷ നജീബിനെ എത്രത്തോളം വിഷമിപ്പിക്കുന്നുവെന്ന് പുസ്തകം പറയുന്നില്ല. എന്നാൽ സിനിമയിൽ, ഞങ്ങളത് വ്യക്തമായിത്തന്നെ പറയണം. ഒരു സാഹിത്യസൃഷ്ടിയിൽ, വായനക്കാരൻ എഴുത്തുകാരനൊപ്പം സഞ്ചരിക്കുന്നു, പക്ഷേ ഒരു സിനിമയിൽ, പ്രേക്ഷകർക്ക് മുഴുവൻ കാര്യങ്ങളും സ്‌ക്രീനിൽ കാണാനും യുക്തിയെ ചോദ്യം ചെയ്യാനും കഴിയും.' അതിനാൽ, മൂന്ന് വർഷത്തിനുള്ളിൽ ഒരു കഥാപാത്രത്തിന് സംഭവിക്കുന്ന ശാരീരിക പരിവർത്തനം ഉൾപ്പെടെ നിരവധി വിശദാംശങ്ങൾ ഞങ്ങൾ കാണിക്കേണ്ടതുണ്ടെന്നും ബ്ലെസ്സി നേരത്തെ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞിരുന്നു.

'ആടുജീവിതം' ഇനി അൾജീരിയയിൽ, അറുപത് ശതമാനം പൂർത്തിയാക്കിയെന്ന് ബ്ലെസ്സി
ആടുജീവിതം വാദിറമില്‍ പാക്ക് അപ്പ്, കൊവിഡില്‍ ചിത്രീകരിച്ച മലയാള സിനിമ

ബെന്യാമിന്റെ പ്രശസ്ത നോവലായ ആടുജീവിതത്തെ അടസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഒമാനി താരം ക്വാറന്റൈനിലായതും ജോർദാനിൽ ലോക്ക് ഡൗൺ കർശനമായതും ചിത്രീകരണത്തെ ബാധിച്ചിരുന്നു. നായക കഥാപാത്രം നജീബിന്റെ ആടുകൾക്കൊപ്പമുള്ള ജീവിതമാണ് ഇവിടെ ചിത്രീകരിച്ചത്. മൂന്ന് മാസം സിനിമകളൊഴിവാക്കി ആടുജീവിതത്തിനായി പൃഥ്വിരാജ് ശരീരഭാരം കുറച്ചിരുന്നു. അമലാ പോൾ ആണ് ചിത്രത്തിലെ നായിക. എ ആർ റഹ്മാൻ ആണ് 'ആടുജീവിത'ത്തിന്റെ സംഗീത സംവിധായകൻ. കെ യു മോഹനൻ ആണ് വാദിറം ഒഴികെയുള്ള ഷെഡ്യൂളുകൾ ചിത്രീകരിച്ചത്. മോഹൻലാൽ ചിത്രം 'ബറോസ്' പ്രീ പ്രൊഡക്ഷനിലേക്ക് കടന്നതിനെ തുടർന്ന് വാദിറം ഷെഡ്യൂൾ ചിത്രീകരിച്ചത് കെ എസ് സുനിൽ ആണ്.

Related Stories

No stories found.
logo
The Cue
www.thecue.in