12 ദിവസം കൊണ്ട് ഡോണ്‍ 100 കോടി ക്ലബ്ബില്‍, തമിഴില്‍ താരമൂല്യമുറപ്പിച്ച് ശിവകാര്‍ത്തികേയന്‍

12 ദിവസം കൊണ്ട് ഡോണ്‍ 100 കോടി ക്ലബ്ബില്‍, തമിഴില്‍ താരമൂല്യമുറപ്പിച്ച് ശിവകാര്‍ത്തികേയന്‍
Published on

കൊവിഡ് ഭീതിക്കിടെ റിലിസായ ഡോക്ടര്‍ എന്ന ചിത്രം തമിഴ് യുവതാരം ശിവകാര്‍ത്തികേയന് ബോക്‌സ് ഓഫീസില്‍ മികച്ച തിരിച്ചുവരവായിരുന്നു. മുന്‍നിര സൂപ്പര്‍താരങ്ങളായ രജനീകാന്ത്, അജിത്, വിജയ് ചിത്രങ്ങള്‍ പ്രതീക്ഷ പുലര്‍ത്താതെ പോകുമ്പോള്‍ ബോക്‌സ് ഓഫീസില്‍ ഇരട്ട വിജയം സ്വന്തമാക്കിയിരിക്കുയാണ് ശിവകാര്‍ത്തികേയന്‍. ഇപ്പോഴിതാ 12 ദിവസം കൊണ്ട് ശിവകാര്‍ത്തികേയന്‍ നായകനായ ഡോണ്‍ സ്വന്തമാക്കിയത് നൂറ് കോടിക്ക് മുകളില്‍ കളക്ഷന്‍.

ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിബി ചക്രവര്‍ത്തിയാണ് ഡോണ്‍ സംവിധാനം ചെയ്തിരിക്കുന്നത്. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ഡോക്ടറിന്റെ വിജയത്തിന് ശേഷം അറ്റ്‌ലീയുടെ ശിഷ്യനായ സിബി ചക്രവര്‍ത്തി സംവിധാനം ചെയ്ത ചിത്രവുമാണ് ഡോണ്‍ കേരളത്തിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

പ്രിയങ്കാ മോഹനാണു ചിത്രത്തില്‍ നായിക. ശിവാങ്കി കൃഷ്ണകുമാര്‍, സമുദ്രക്കനി, സൂരി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതം

Related Stories

No stories found.
logo
The Cue
www.thecue.in