350 കോടി ബഡ്ജറ്റിൽ‌ 'സിങ്കം എ​ഗെയ്ൻ'; ചിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയതാര്? കണക്കുകൾ ഇങ്ങനെ

350 കോടി ബഡ്ജറ്റിൽ‌ 'സിങ്കം എ​ഗെയ്ൻ'; ചിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയതാര്? കണക്കുകൾ ഇങ്ങനെ
Published on

രോഹിത്ത് ഷെട്ടിയുടെ കോപ്പ് യൂണിവേഴ്‌സ് ചിത്രങ്ങളിലെ ഏറ്റവും പുതിയ ചിത്രം സിങ്കം എ​ഗെയ്ന്റെ ട്രെയ്ലർ അടുത്തിടെയാണ് പുറത്തു വന്നത്. അജയ് ദേവ്ഗണ്‍, കരീന കപൂര്‍, അര്‍ജുന്‍ കപൂര്‍, രണ്‍വീര്‍ സിങ്, ദീപിക പദുക്കോൺ, ടൈഗര്‍ ഷെറോഫ്, ജാക്കി ഷെറോഫ് തുടങ്ങി ബോളിവുഡിലെ മുൻ നിര താരങ്ങളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 350 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രമാണ് സിങ്കം എ​ഗെയ്ൻ എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ അതേ സമയം സിങ്കത്തിലെ താരങ്ങളുടെ പ്രതിഫലമാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്. ഇം​ഗ്ലീഷ് ​ജാ​ഗ്രൻ എന്ന ന്യൂസ് വെബ് സൈറ്റ് താരങ്ങളുടെ പ്രതിഫ തുക ഇപ്പോൾ പുറത്തു വിട്ടിട്ടുണ്ട്.

ചിത്രത്തിൽ പ്രധാന കഥപാത്രത്തെ അവതരിപ്പിക്കുന്ന അജയ് ദേവ്​ഗണിനാണ് ഏറ്റവും കൂടുതൽ പ്രതിഫലം ലഭിച്ചിരിക്കുന്നത്. 35 കോടി രൂപയാണ് സിങ്കം എ​ഗെയ്നിൽ അജയ്യുടെ പ്രതിഫലം. തന്റെ മുൻ ചിത്രങ്ങളായ മെയ്​ദാൻ, ഓറോം മേ കഹാ ദും ഥാ തുടങ്ങിയ ചിത്രങ്ങളെ അപേക്ഷിച്ച് 40 ശതമാനം വർധനവാണ് അജയ് ദേവ്ദ​ഗണിന്റെ പ്രതിഫലത്തിൽ സംഭവിച്ചിരിക്കുന്നത്. ചിത്രത്തിൽ വീർ സൂര്യവൻശി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അക്ഷയ് കുമാറിന് 20 കോടി രൂപയാണ് പ്രതിഫലം. സിമ്പയായി എത്തുന്ന രൺവീർ സിം​ഗിനും ചിത്രത്തിലെ നായികയായി എത്തുന്ന കരീന കപൂറിനും 10 കോടി രൂപ വീതാമാണ് പ്രതിഫലം. എസ് പി ശക്തി ഷെട്ടി എന്ന കഥാപാത്രമായെത്തുന്ന ദീപിക പദുകോണിനും വില്ലനായി എത്തുന്ന അര്‍ജുന്‍ കപൂറിനും 6 കോടി വീതവും ടൈ​ഗര്‍ ഷറോഫിന് 3 കോടിയും ജാക്കി ഷറോഫിന് 2 കോടിയും ലഭിക്കും.

ഡിസിപി ബാജിറാവു സിങ്കമായാണ് ചിത്രത്തിൽ അജയ് ദേവ്​ഗൺ എത്തുക. രോഹിത് ഷെട്ടിയുടെ കോപ്പ് യൂണിവേഴ്സിലെ അഞ്ചാമത്തെ ചിത്രമാണ് ഇത്. നവംബര്‍ 1 ന് റിലീസ് ചെയ്യപ്പെടുന്ന ചിത്രം 2014 ല്‍ പുറത്തെത്തിയ സിങ്കം റിട്ടേണ്‍സിന്‍റെ ഡയറക്റ്റ് സീക്വലാണ്. റിലയന്‍സ് എന്‍റര്‍ടെയ്ന്‍മെന്‍റ്, ജിയോ സ്റ്റുഡിയോസ്, രോ​ഹിത് ഷെട്ടി പിക്ചേഴ്സ്, ദേവ്​ഗണ്‍ ഫിലിംസ്, സിനെര്‍ജി എന്നീ ബാനറുകള്‍ ചേര്‍ന്നുള്ള സംയുക്ത നിർമാണമാണ് സിങ്കം എ​ഗെയ്ൻ.

Related Stories

No stories found.
logo
The Cue
www.thecue.in