'ഫ്രീക്ക് പെണ്ണെ ഞാൻ ഈണം നൽകിയ ഗാനം'; ഷാൻ റഹ്മാനെതിരെ ആരോപണമുന്നയിച്ച് ഗായകൻ സത്യജിത്ത്

'ഫ്രീക്ക് പെണ്ണെ ഞാൻ ഈണം നൽകിയ ഗാനം'; ഷാൻ റഹ്മാനെതിരെ ആരോപണമുന്നയിച്ച് ഗായകൻ സത്യജിത്ത്
Published on

തന്റെ ഗാനത്തിന് ക്രെഡിറ്റ് നൽകിയില്ലെന്ന ആരോപണവുമായി ഷാൻ റഹ്‌മാനെതിരെ ഗായകനും സം​ഗീത സംവിധായകനുമായ സത്യജിത്ത്. ഒമർ ലുലുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'ഒരു അഡാർ ലൗ' എന്ന ചിത്രത്തിലെ 'ഫ്രീക്ക് പെണ്ണേ' എന്നുതുടങ്ങുന്ന ​ഗാനം മുൻനിർത്തിയാണ് സത്യജിത്തിന്റെ ആരോപണം. ​താൻ ഈണം നൽകി ആലപിച്ച ​ഗാനം ക്രെഡിറ്റ് നൽകാതെ ഷാൻ റഹ്മാൻ സ്വന്തം പേരിൽ ​പുറത്തിറക്കുകയായിരുന്നുവെന്ന് സത്യജിത്ത് ഫെയ്ബുക്കിലൂടെ പറഞ്ഞു. 2015-ൽ കോട്ടയം ​ഗവൺമെന്റ് പോളിടെക്നിക്കിൽ വെച്ച് ​ഗാനം ആലപിക്കുന്ന വീഡിയോയും സത്യജിത്ത് തന്റെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

2018ൽ പുറത്തിറങ്ങിയ ഒരു അഡാർ ലവ് എന്ന ചിത്രത്തിന്റെ ഭാഗമായാണ് ഗാനം പുറത്തിറങ്ങിയത്. എന്നാൽ ഈ ഗാനത്തിന്റെ സംഗീതസംവിധായകനും ഗാനരചയിതാവും ഗായകനും താനാണ്. സിനിമയ്ക്ക് നാല് വർഷം മുമ്പാണ് താൻ ഇത് സൃഷ്ടിച്ചതെന്ന് സത്യജിത് അവകാശപ്പെടുന്നു, എന്നാൽ ചിത്രത്തിന്റെ സംഗീത സംവിധായകൻ താൻ തന്നെയാണ് ഗാനം രചിച്ചതെന്ന് ശക്തമായി അവകാശപ്പെടുകയും തനിക്ക് പാട്ടിന്റെ മേലുള്ള അവകാശം വ്യാജമാണെന്ന് സിനിമാ ടീം ഒന്നടങ്കം ആരോപിക്കുകയും ചെയ്‌തെന്നും സത്യജിത് കൂട്ടിച്ചേർത്തു.

സിനിമയിൽ വരികൾക്കും ആലാപനത്തിനുമുള്ള ക്രെഡിറ്റ് മാത്രമേ തനിക്ക് ലഭിച്ചുവുള്ളുവെന്നും ഗാനത്തിന്റെ ഈണം നൽകിയത് താനാണെന്നും അതിന് തക്കതായ ക്രെഡിറ്റ് ലഭിച്ചിട്ടില്ലെന്നും സത്യജിത്ത് ഫേസ്ബുക്കിൽ കുറിച്ചു. ഇതിനെക്കുറിച്ച് സംഗീത സംവിധായകൻ ഷാൻ റഹ്‌മാനോട് ചോദിച്ചപ്പോൾ കയർത്തു സംസാരിക്കുകയും ബ്ലോക്ക് ചെയ്യുകയുമാണ് ചെയ്‌തെന്നും സത്യജിത് കൂട്ടിച്ചേർത്തു. പിന്നീട് സിനിമയുടെ പിന്നണി പ്രവർത്തകരിലും ഒരുപാട് പേർ തഴയുകയും അവഗണനകൾ നേരിടുകയും ചെയ്തിരുന്നുവെന്നും പക്ഷെ അന്ന് എന്റെ പക്കൽ തെളിവുകൾ ഇല്ലയിരുന്നുവെന്നും സത്യജിത് കൂട്ടിച്ചേർത്തു.

Related Stories

No stories found.
logo
The Cue
www.thecue.in