ഡെഡിക്കേഷന്‍ ലെവല്‍ ചിമ്പു, 101 കിലോയില്‍ നിന്ന് 71ലെത്തിയതിനെക്കുറിച്ച് സഹോദരി

ഡെഡിക്കേഷന്‍ ലെവല്‍ ചിമ്പു, 101 കിലോയില്‍ നിന്ന് 71ലെത്തിയതിനെക്കുറിച്ച് സഹോദരി
Published on

101 കിലോയിൽ നിന്ന് 71ലേയ്ക്ക്, സോഷ്യൽ മീഡിയയിൽ തരം​ഗമായി ചിമ്പുവിന്റെ പുതിയ ലുക്ക്. സുശീന്ദ്രന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'ഈശ്വരന്‍' എന്ന ചിത്രത്തിനുവേണ്ടി 30 കിലോ ഭാരമാണ് ചിമ്പു കുറച്ചത്. കഴിഞ്ഞ നവംബറിലാണ് ഫിറ്റ്നസ് പരിശീലനങ്ങൾക്ക് തുടക്കം. സെലിബ്രിറ്റി ഫിറ്റ്നസ് പരിശീലകനായ സന്ദീപ് രാജിന്റെ കീഴിലായിരുന്നു പരിശീലനം.

ചിമ്പുവിന്റെ പുതിയ ലുക്കിന് പിന്നിൽ താരത്തിന്റെ കഠിനാധ്വാനവും ഇച്ഛാശക്തിയുമാണെന്ന് സഹോദരി എലക്കിയയുടെ ട്വീറ്റിൽ പറയുന്നു. 'ശരീരഭാരം കുറയ്ക്കുക എന്നതിലുപരി തന്റെ ലക്ഷ്യങ്ങളെ സ്വയം തിരിച്ചറിയുക എന്നതിനാണ് ഈ മാറ്റം. ചിമ്പുവിന്റെ ഫിറ്റ്നസ് യാത്രയിൽ കുറച്ചുദിവസം ഒപ്പമുണ്ടായിരുന്നു. ലക്ഷ്യത്തിലേയ്ക്ക് എത്താനായുളള അദ്ദേഹത്തിന്റെ കഠിനാധ്വാനവും പ്രയത്നവും ഞാൻ കണ്ടതാണ്. ആ ഇച്ഛാശക്തിക്ക് മുന്നിൽ നമസ്കരിക്കുന്നു.'

പുലർച്ചെ 4.30 മുതൽ ആരംഭിക്കുന്നതാണ് താരത്തിന്റെ ജിം വർക്കൗട്ടുകൾ. ആഴ്ചയിൽ അഞ്ച് ദിവസവും വ്യായാമങ്ങൾക്കായി മാറ്റിവെയ്ക്കുന്നതിനൊപ്പം കൃത്യമായ ഡയറ്റ് പ്ലാനുമുണ്ട്. നോൺ-വെജ്, ജങ്ക് ഫുഡ് പൂർണമായും ഉപേക്ഷിച്ച് പോഷക​ഗുണങ്ങളുളള ഭക്ഷണങ്ങളിലേക്ക് മാറി. പതിവിൽ നിന്ന് വ്യത്യസ്ഥമായി സാലഡുകളും മറ്റും ദ്രാവകരൂപത്തിൽ കഴിക്കാൻ ആരംഭിച്ചു. വർക്കൗട്ട് കൂടാതെ ശരീരഭാരം കുറയ്ക്കാൻ ടെന്നീസ്, ബോക്സിംഗ്, റോയിംഗ്, നീന്തൽ, ബാസ്കറ്റ്ബോൾ തുടങ്ങിയ കായിക അധിഷ്ഠിത പ്രവർത്തനങ്ങൾക്കും ചിമ്പു ശ്രദ്ധ നൽകി. അങ്ങനെ കൃത്യമായ വ്യായാമത്തിലൂടെയും ഭക്ഷണക്രമങ്ങളിലൂടെയുമാണ് ചിമ്പു തന്റെ ലക്ഷ്യത്തിലെത്തിയതെന്ന് ട്രെയ്നർ സന്ദീപ് പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in