മികച്ച മലയാള നടൻ ടൊവിനോ, തമിഴിൽ വിക്രം; 2024 സൈമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

മികച്ച മലയാള നടൻ ടൊവിനോ, തമിഴിൽ വിക്രം; 2024 സൈമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
Published on

സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി (സൈമ) അവാർഡുകൾ പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മലയാളം, തമിഴ് ചിത്രങ്ങൾക്കുള്ള അവാർഡാണ് പ്രഖ്യാപിച്ചത്. 2018 എന്ന സിനിമയിലെ അഭിനയത്തിന് ടൊവിനോ തോമസ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. അനശ്വര രാജനാണ് മികച്ച നടി. നേര് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അനശ്വരയ്ക്ക് അവാർഡ്. തമിഴിൽ പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലൂടെ വിക്രം മികച്ച നടനുള്ള സൈമ അവാർഡ് സ്വന്തമാക്കി. അന്നപൂരണി എന്ന ചിത്രത്തിലൂടെ നയൻതാരയാണ് മികച്ച നടിയായത്. 2018 സംവിധാനം ചെയ്ത ജൂഡ് ആന്റണിയാണ് മലയാളത്തിലെ മികച്ച സംവിധായകൻ. നെൽസൺ ദിലീപ് കുമാറാണ് തമിഴിൽ നിന്ന് മികച്ച സംവിധായകനുള്ള പുരസ്‍കാരം നേടിയത്. ജെയിലർ എന്ന ചിത്രത്തിലൂടെയാണ് നെൽസൺ അവാർഡിന് അർഹനായത്.

മലയാളത്തിൽ അവാർഡിന് അർഹരായവർ

മികച്ച ചിത്രം: നന്‍പകല്‍ നേരത്തു മയക്കം

മികച്ച നടന്‍: ടൊവിനോ തോമസ് (2018)

മികച്ച വില്ലന്‍ നടന്‍: വിഷ്ണു അഗസ്ത്യ (RDX)

മികച്ച നടി: അനശ്വര രാജന്‍ (നേര്)

മികച്ച നടന്‍ (ജൂറി പരാമർശം): ജോജു ജോര്‍ജ് (ഇരട്ട)

മികച്ച സംവിധായകന്‍: ജൂഡ് ആന്റണി ജോസഫ് (2018)

മികച്ച നവാഗത സംവിധായകന്‍: രോഹിത് എം.ജി. കൃഷ്ണന്‍ (ഇരട്ട)

മികച്ച സംഗീത സംവിധായകന്‍: വിഷ്ണു വിജയ് (സുലൈഖ മൻസിൽ)

മികച്ച ഗായിക: ആന്‍ ആമി

മികച്ച ഗായകന്‍: കെ.എസ്. ഹരിശങ്കര്‍, 'വെണ്‍മേഘം' (2018)

മികച്ച ഹാസ്യ നടന്‍: അര്‍ജുന്‍ അശോകന്‍ (രോമാഞ്ചം)

മികച്ച സഹനടി: മഞ്ജു പിള്ള (ഫാമിലി)

മികച്ച നവാഗത നടന്‍: സിജു സണ്ണി (രോമാഞ്ചം)

മികച്ച സഹനടന്‍: ഹക്കിം ഷാ (പ്രണയവിലാസം)

മികച്ച നവാഗത നിര്‍മ്മാതാവ്: ജോണ്‍പോള്‍ ജോര്‍ജ്

മികച്ച നവാഗത നടി: അഞ്ജന ജയപ്രകാശ് (പാച്ചുവും അത്ഭുത വിളക്കും)

മികച്ച വരികള്‍: മനു മഞ്ചിത്ത്, 'നീല നിലവേ' (RDX)

മികച്ച ഛായാഗ്രാഹകന്‍: അഖില്‍ ജോര്‍ജ്

തമിഴിൽ അവാർഡിന് അർഹരായവർ

മികച്ച ചിത്രം: ജെയ്ലർ

മികച്ച നടന്‍: വിക്രം (പൊന്നിയിൻ സെൽവൻ ഭാഗം 2)

മികച്ച വില്ലന്‍ നടന്‍: അർജുൻ (ലിയോ)

മികച്ച നടി: നയൻതാര (അന്നപൂരണി)

മികച്ച നടന്‍ (ജൂറി പരാമർശം): ശിവകാർത്തികേയൻ (മാവീരൻ)

മികച്ച നടി (ജൂറി പരാമർശം) : ഐശ്വര്യ റായ് (പൊന്നിയിൻ സെൽവൻ ഭാഗം 2)

മികച്ച സംവിധായകന്‍: നെൽസൺ ദിലീപ് കുമാർ (ജയിലർ)

മികച്ച സംവിധായകന്‍ (ജൂറി പരാമർശം): അരുൺ കുമാർ (ചിത്ത)

മികച്ച ഗായകന്‍: ഷോൺ റോൾഡൻ (നാൻ ഗാലി, ഗുഡ് നൈറ്റ്)

മികച്ച ഹാസ്യ നടന്‍: യോഗി ബാബു

മികച്ച സഹനടന്‍: വസന്ത് രവി (ജയിലർ)

മികച്ച നവാഗത നിര്‍മ്മാതാവ്: തിട്ടകുടി കണ്ണൻ രവി

മികച്ച നവാഗത നടി: പ്രീതി അഞ്ചു അസ്രാണി

മികച്ച വരികള്‍: വിഘ്‌നേശ് ശിവൻ ( രത്തമാരെ - ജെയ്‌ലർ)

മികച്ച ഛായാഗ്രാഹകന്‍: തേനി ഈശ്വർ (മാമന്നൻ)

Related Stories

No stories found.
logo
The Cue
www.thecue.in