സുരഭി ലക്ഷ്മി, വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ കുറി അസാധാരണമായ ദൃശ്യാനുഭവമാണെന്ന് സംവിധായകന്‍ സിബി മലയില്‍. സംവിധായകന്‍ കെ. ആര്‍. പ്രവീണിനും ടീമിനും അഭിമാനിക്കാമെന്നും സിബി മലയില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സിബി മലയില്‍ പറഞ്ഞത്:
'കുറി' കണ്ടു. വലിയ അവകാശവാദങ്ങള്‍ ഇല്ലാതെ ആഘോഷങ്ങള്‍ ഇല്ലാതെ തിയേറ്ററുകളില്‍ എത്തിയ, സാധാരണക്കാരുടെ കഥ പറയുന്ന ഈ കൊച്ചു സിനിമ അസാധാരണമായ ഒരു ദൃശ്യ അനുഭവമാണ് സമ്മാനിച്ചത്. പുതുമുഖ സംവിധായകനായ കെ. ആര്‍. പ്രവീണിനും ടീമിനും അഭിമാനിക്കാം... അഭിനന്ദനങ്ങള്‍.
ജൂലൈ 22നാണ് കുറി തിയേറ്ററിലെത്തിയത്. കൊക്കേഴ്‌സ് മീഡിയ & എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ സിയാദ് കൊക്കറാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന്‍ ആദ്യമായി പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണിത്.
ത്രില്ലര്‍ സ്വഭാവത്തിലൊരുങ്ങുന്ന ചിത്രത്തില്‍ സുരഭി ലക്ഷ്മി, അതിഥി രവി, വിഷ്ണു ഗോവിന്ദന്‍, വിനോദ് തോമസ്, സാഗര്‍ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാലാ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സന്തോഷ് സി പിള്ളയാണ്. എഡിറ്റിങ് - റഷിന്‍ അഹമ്മദ്.