അനൂപ് സത്യന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ നിന്ന് വിവാദമായ സംഭാഷണം ഒഴിവാക്കണമെന്ന് ആക്ടിവിസ്റ്റും, രാഷ്ട്രീയപ്രവര്‍ത്തകനും, സംവിധായകനുമായ സീമാന്‍. സിനിമയിലെ രംഗത്തെ ന്യായീകരിച്ച് ദുല്‍ഖര്‍ പറഞ്ഞ കാരണങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും, വിഷയത്തില്‍ ഖേദപ്രകടനം മാത്രം പോര, സംഭാഷണം നീക്കണമെന്നും സീമാന്‍ തന്റെ പ്രസ്താവനയില്‍ പറഞ്ഞു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
'ദുര്‍ഖറിന്റെ മറ്റൊരു ചിത്രമായ സിഐഎയില്‍ പ്രഭാകരന്റെ ചിത്രം നമുക്ക് കാണാം. അതുകൊണ്ട് അദ്ദേഹത്തിന് ആ നേതാവിനെ അറിയാമെന്ന് ഉറപ്പാണ്. ലോകം മുഴുവന്‍ പ്രശസ്തനുമാണ് പ്രഭാകരന്‍ എന്ന നേതാവ്. ദുല്‍ഖറും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും, ചിത്രത്തില്‍ നിന്ന് ആ രംഗം നീക്കം ചെയ്യുന്നതാണ് നല്ലത്. മാത്രമല്ല, ഭാവിയില്‍ തമിഴ് നേതാക്കളെ തരംതാഴ്ത്തുന്ന തരത്തില്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ശ്രദ്ധിക്കണം.'- പ്രസ്താവനയില്‍ സീമാന്‍ പറയുന്നു. ദുല്‍ഖറിന്റെ ക്ഷമാപണം താന്‍ സ്വാഗതം ചെയ്യുന്നുവെന്നും, എന്നാല്‍ ഒഴിവുകഴിവുകള്‍ അസ്വീകാര്യമാണെന്നും, ഡയലോഗ് സിനിമയില്‍ നിന്ന് നീക്കം ചെയ്യുകയാണ് വേണ്ടതെന്നും സീമാന്‍ കൂട്ടിച്ചേര്‍ത്തു.
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ ഒരു രംഗം എല്‍ടിടിഇ നേതാവായിരുന്ന വേലുപ്പിള്ള പ്രഭാകരനെ അധിക്ഷേപിക്കുന്നതാണെന്നായിരുന്നു ചിത്രത്തിന് നേരെ ഉണ്ടായ ആരോപണം. സുരേഷ് ഗോപി തന്റെ വളര്‍ത്തുനായയെ പ്രഭാകരാ എന്ന് വിളിക്കുന്ന രംഗം ചൂണ്ടിക്കാട്ടിയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ വിദ്വേഷപ്രചരണം. എന്നാല്‍ പ്രഭാകരാ വിളി പട്ടണപ്രവേശം എന്ന സിനിമയിലെ തമാശരംഗത്തില്‍ നിന്ന് കടമെടുത്തതാണെന്ന് ദുല്‍ഖര്‍ തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ വ്യക്തമാക്കിയിരുന്നു. ബോധപൂര്‍വം ആരെയെങ്കിലും അധിക്ഷേപിക്കാനായി ഉപയോഗിച്ചതല്ലെന്നും, പ്രഭാകരന്‍ എന്നത് കേരളത്തില്‍ പൊതുവായ പേരാണെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു.