കെ.എസ്.എഫ്.ഡി.സി. നിർമ്മിച്ച്, മാധ്യമപ്രവർത്തകനായ വി.എസ്.സനോജ് കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയായ 'അരികി'ൻ്റെ ചിത്രീകരണം പൂർത്തിയായി. കൊല്ലങ്കോട്, ലഖ്നൗ എന്നിവിടങ്ങളിലായി 26 ദിവസമായിരുന്നു ഷൂട്ടിങ്. ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ പുരോഗമിക്കുകയാണ്.
ഇർഷാദ്, സെന്തിൽ കൃഷ്ണ, ധന്യ അനന്യ, ശാന്തി ബാലചന്ദ്രൻ, റോണി ഡേവിഡ് രാജ്, സിജി പ്രദീപ്, ആർ.ജെ.മുരുകൻ, ഹരീഷ് പേങ്ങൻ, അഞ്ജലി, യൂനസ്, ഭാനു പ്രതാപ്, ഭൂപേന്ദ്ര ചൗഹാൻ, അർച്ചന പത്മിനി, ഡാവിഞ്ചി, പ്രശോഭ്, അബു, ഊരാളി ഷാജി, സുധീഷ് കുമാർ, സക്കറിയ, നയന, സവിത, ഉത്തര, മല്ലു പി. ശേഖർ, ഫേവർ ഫ്രാൻസിസ്, സി.അനൂപ്, പി.കെ.ഭരതൻ, പോൾ ഡി, തുടങ്ങി സിനിമാ, നാടക രംഗത്തുള്ളവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
തിരക്കഥ, സംഭാഷണം - വി.എസ്.സനോജ്, ജോബി വർഗീസ്, ഛായാഗ്രഹണം- മനേഷ് മാധവൻ, എഡിറ്റിങ്- പ്രവീൺ മംഗലത്ത്, പശ്ചാത്തല സംഗീതം - ബിജിബാൽ, കലാസംവിധാനം-ഗോകുൽദാസ്, ശബ്ദമിശ്രണം- രാധാകൃഷ്ണൻ എസ്., മേക്കപ്പ് ശ്രീജിത്ത്- ഗുരുവായൂർ, വസ്ത്രാലങ്കാരം- കുമാർ എടപ്പാൾ, പ്രൊഡക്ഷൻ കൺട്രോളർ - എസ്. മുരുഗൻ, ചീഫ് അസോ.ഡയറക്ടർ- ശ്രീഹരി ധർമ്മൻ, ഫസ്റ്റ് ലുക്ക് പോസ്റ്റർ ആന്റ് ടൈറ്റിൽ ഡിസൈൻ- അജയൻ ചാലിശ്ശേരി, കാസ്റ്റിങ് ഡയറക്ടർ- അബു വളയംകുളം, സ്റ്റിൽസ്-രോഹിത് കൃഷ്ണൻ
ഒന്നാം പിണറായി വിജയൻ സർക്കാറിന്റെ പദ്ധതികളൊന്നായിരുന്നു വനിതാശാക്തീകരണത്തിന്റെ ഭാഗമായി രണ്ട് വനിതാ സംവിധായകർക്ക് 3 കോടി അനുവദിച്ച് സിനിമ നിർമ്മിക്കാനുള്ള തീരുമാനം. ഒന്നരക്കോടി വീതം ഓരോ പ്രൊജക്ടിനായി അനുവദിക്കുകയായിരുന്നു. പിന്നീട് പദ്ധതി വിപുലീകരിച്ച് പട്ടികജാതി പട്ടികവർഗ വിഭാഗത്തിലെ രണ്ട് സംവിധായകർക്ക് കൂടി സിനിമ അവസരമൊരുക്കുകയായിരുന്നു. കെഎസ്എഫ്ഡിസി നിർമിച്ച താരാ രാമാനുജത്തിന്റെ നിഷിദ്ധോ , മിനി ഐജിയുടെ ഡിവോഴ്സ്, ശ്രുതി ശരണ്യത്തിന്റെ ബി 32 മുതൽ 44 വരെ എന്നീ ചിത്രങ്ങൾ ഇതുവരെ തിയ്യേറ്ററുകളിൽ റിലീസ് ചെയ്തിരുന്നു.