സ്വവര്‍ഗ പ്രണയകഥയുമായി സ്വര ഭാസ്‌കറും ദിവ്യാ ദത്തയും; ബോളിവുഡില്‍ നിന്ന് ‘ഷീര്‍ ഖോര്‍മ’

സ്വവര്‍ഗ പ്രണയകഥയുമായി സ്വര ഭാസ്‌കറും ദിവ്യാ ദത്തയും; ബോളിവുഡില്‍ നിന്ന് ‘ഷീര്‍ ഖോര്‍മ’

സ്വവര്‍ഗ പ്രണയകഥയുമായി സ്വര ഭാസ്‌കറും ദിവ്യാ ദത്തയും; ബോളിവുഡില്‍ നിന്ന് ‘ഷീര്‍ ഖോര്‍മ’
Published on

വൈവിധ്യതയുള്ള പ്രമേയങ്ങളിലൂടെ ഗൗരവമുള്ള രാഷ്ട്രീയം പറയുകയാണ് വീണ്ടും ബോളിവുഡ്. ദിവ്യാ ദത്തയും സ്വര ഭാസ്‌കറും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'ഷീര്‍ ഖോര്‍മ'യുടെ ട്രെയ്ലര്‍ പുറത്തിറങ്ങി. ഫറാസ് ആരിഫ് അന്‍സാരിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ആയുഷ്മാന്‍ ഖുരാന നായകനായി എത്തിയ 'ശുഭ് മംഗള്‍ സ്യാദ സാവധാന്‍' എന്ന ചിത്രത്തിന് ശേഷം സ്വവര്‍ഗാനുരാഗം പ്രമേയമാക്കി എത്തുന്ന ചിത്രമാണ് 'ഷീര്‍ ഖോര്‍മ'. ഷബാന അസ്മിയും ചിത്രത്തില്‍ പ്രധാന റോളിലുണ്ട്.

 സ്വവര്‍ഗ പ്രണയകഥയുമായി സ്വര ഭാസ്‌കറും ദിവ്യാ ദത്തയും; ബോളിവുഡില്‍ നിന്ന് ‘ഷീര്‍ ഖോര്‍മ’
‘ബിലാല്‍’ തുടങ്ങുന്നു, മുരുകനാകാന്‍ തയ്യാറെടുപ്പിലാണെന്ന് ബാല

ടൊറന്റോയില്‍ ജനിച്ചു വളര്‍ന്ന പാക്കിസ്ഥാനി യുവതിയായി ചിത്രത്തില്‍ സ്വര ഭാസ്‌കര്‍ എത്തുന്നു. ഷബാന അസ്മിയും സുരേഖ സിക്രിയും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷീര്‍ ഖോര്‍മ എന്ന തന്റെ ചിത്രത്തിനായി നിര്‍മ്മാതാക്കളെ കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടിയിരുന്നെന്ന് സംവിധായകന്‍ ആരിഫ് അന്‍സാരി പറയുന്നു. സ്വവര്‍ഗാനുരാഗികളായ സ്ത്രീകളുടെ കഥകളേക്കാള്‍ നിര്‍മ്മാതാക്കള്‍ക്ക് താല്‍പര്യം പുരുഷന്മാരുടെ കഥയോടാണെന്നും അത്തരമൊരു പുരുഷാധിപത്യ മനോഭാവം എല്‍ജിബിറ്റിക്യു സ്പെക്ട്രത്തിനുള്ളില്‍ പോലും പ്രചരിപ്പിക്കുന്നുണ്ടെന്നും വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തില്‍ ആരിഫ് പറഞ്ഞിരുന്നു.

ആരിഫ് അന്‍സാരി തിരക്കഥ എഴുതി സംവിധാനം ചെയ്ത 'സിസാക്' ഇന്ത്യയിലെ ആദ്യ സൈലന്റ് സ്വവര്‍ഗ പ്രണയകഥ പറഞ്ഞ ഹ്രസ്വചിത്രമായിരുന്നു. 2017ല്‍ പുറത്തിറങ്ങിയ ഈ ചിത്രം 200ല്‍ അധികം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലുകളിലും ശ്രദ്ധ നേടിയിരുന്നു. ഒരു വര്‍ഷത്തെ തയ്യാറെടുപ്പുകള്‍ക്ക് ഒടുവില്‍ എത്തുന്ന 'ഷീര്‍ ഖോര്‍മ' നിര്‍മ്മിച്ചിരിക്കുന്നത് മാരിജ്കെ ഡിസൂസ ആണ്. സിദ്ധാര്‍ത്ഥ് കാലെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in