'ഇരട്ട ഒരു ക്ലാസിക്'; തിരക്കഥാകൃത്തെന്ന നിലയില്‍ അസൂയ തോന്നുന്നുവെന്ന് ഷാരിസ് മുഹമ്മദ്

'ഇരട്ട ഒരു ക്ലാസിക്'; തിരക്കഥാകൃത്തെന്ന നിലയില്‍ അസൂയ തോന്നുന്നുവെന്ന് ഷാരിസ് മുഹമ്മദ്
Published on

ജോജു ജോര്‍ജ് കേന്ദ്ര കഥാപാത്രമായി നവാഗതനായ രോഹിത്.എം.ജി.കൃഷ്ണന്‍ സംവിധാനം ചെയ്ത ഇരട്ട എന്ന ചിത്രത്തെ അഭിനന്ദിച്ച് തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്. ചിത്രം ഒരു ക്ലാസിക്കാണെന്നും എല്ലാവരും തിയേറ്ററില്‍ കാണണമെന്നും ഷാരിസ് സമൂഹമാധ്യമത്തില്‍ കുറിച്ചു. ഒരു തിരക്കഥാകൃത്ത് എന്ന നിലയില്‍ അസൂയ തോന്നിയെന്നും ഷാരിസ് അഭിപ്രായപ്പെട്ടു.

ഷാരിസ് മുഹമ്മദിന്റെ കുറിപ്പ് :

ഒരു തിരക്കഥാകൃത്ത് എന്ന നിലയില്‍ അസൂയയോടെ അല്ലാതെ ഈ ചിത്രത്തെ കാണാന്‍ കഴിയുന്നില്ല. ഒരു പ്രേക്ഷകനെന്ന നിലയില്‍ അഭിമാനത്തോടെയല്ലാതെ തിയേറ്റര്‍ വിട്ട് ഇറങ്ങാനുമാകില്ല. നാളെ നെറ്റ്ഫ്‌ലിക്‌സില്‍ ഈ ചിത്രത്തെ ലോകം വാഴ്ത്തുമ്പോള്‍ തിയേറ്ററില്‍ കാണാത പോയ മലയാള സിനിമ പ്രേക്ഷകരുടെ കൂട്ടത്തില്‍ നമ്മള്‍ ഇല്ലാതിരിക്കട്ടെ.

ഇരട്ട ഒരു ക്ലാസിക്കാണ്. മലയാള സിനിമയുടെ അഭിമാനമാണ് ഈ ചിത്രം. ഇതിലെ ഓരോ അണിയറ പ്രവര്‍ത്തകരും. ക്ലാസിക്കുകള്‍ പില്‍ക്കാലത്ത് വാഴ്ത്തപ്പെടാനുള്ളതല്ല തിയേറ്ററില്‍ അനുഭവിക്കാനുള്ളതാണ്.

ഫെബ്രുവരി 3നാണ് ഇരട്ട തിയേറ്ററിലെത്തിയത്. ജോജു ജോര്‍ജ് ഡബിള്‍ റോളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജോജു ജോര്‍ജിനൊപ്പം അഞ്ജലി, ശ്രിന്ദ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in