പകർപ്പാവകാശം ആർക്കും വിറ്റിട്ടില്ല; അന്യന്റെ ഹിന്ദി റീമേക്ക് നിയമ വിരുദ്ധമെന്ന് നിർമ്മാതാവ് അസ്‌കർ രവിചന്ദ്രൻ

പകർപ്പാവകാശം ആർക്കും വിറ്റിട്ടില്ല; അന്യന്റെ ഹിന്ദി റീമേക്ക് നിയമ വിരുദ്ധമെന്ന് നിർമ്മാതാവ് അസ്‌കർ രവിചന്ദ്രൻ
Published on

തമിഴ് സൂപ്പർ ഹിറ്റ് ചിത്രം അന്യന്റെ ഹിന്ദി റീമേക്കിൽ രൺവീർ സിംഗ് നായകനാകുന്ന വിവരം ഔദ്യോഗികമായി പുറത്ത് വന്നതിനെ പിന്നാലെ റീമേക്കിനെതിരെ നിയമ നടപടിക്കൊരുങ്ങുമെന്ന മുന്നറിയിപ്പുമാണ് ഒറിജിനൽ അന്യന്റെ നിർമ്മാതാവ് അസ്‌കർ വി രവിചന്ദ്രൻ. സിനിമയുടെ പകർപ്പവകാശം ഇപ്പോഴും ആർക്കും വിറ്റിട്ടില്ലെന്നും സംവിധായകൻ ശങ്കറിന് അയച്ച കത്തിൽ അദ്ദേഹം പറയുന്നു. തന്റെ അനുവാദം കൂടാതെ റീമേക്കിന് ഒരുങ്ങിയത് തരംതാണ പ്രവർത്തിയാണെന്നും സിനിമയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിർത്തണമെന്നും കത്തിലൂടെ രവിചന്ദ്രൻ ആവശ്യപ്പെട്ടു.

പകർപ്പാവകാശം ആർക്കും വിറ്റിട്ടില്ല; അന്യന്റെ ഹിന്ദി റീമേക്ക് നിയമ വിരുദ്ധമെന്ന് നിർമ്മാതാവ് അസ്‌കർ രവിചന്ദ്രൻ
അന്യന്റെ ബോളിവുഡ് റീമേക്കിൽ രൺവീർ സിംഗ് നായകൻ; സന്തോഷം പങ്കുവെച്ച് ശങ്കർ

രവിചന്ദ്രൻ ശങ്കറിന് അയച്ച കത്തിലെ പ്രസ്താവന

നിങ്ങൾ അന്യൻ സിനിമയുടെ ഹിന്ദി റീമേക്ക് സംവിധാനം ചെയ്യുന്ന വിവരം എന്നെ ഞെട്ടിച്ചിരിക്കുകയാണ്. സുജാതയിൽ നിന്നും ഞാനാണ് സിനിമയുടെ കഥ വാങ്ങിച്ചത്. അതിന്റെ എല്ലാ രേഖകളും എന്റെ കയ്യിൽ ഉണ്ട്. അതിനാൽ സിനിമയ്ക്ക് മേലുള്ള എല്ലാവിധ അവകാശങ്ങളും എനിക്കാണ്. എന്റെ അനുവാദമില്ലാതെ, അന്യൻ സിനിമയുടെ പ്രധാന പ്ലോട്ട് പുനർനിർമ്മിക്കുകയോ പകർത്തുകയോ ചെയ്യുന്നത് തികച്ചും നിയമവിരുദ്ധമാണ്.

ഈ അവസരത്തിൽ നിങ്ങളെ ഒരു പ്രത്യേക കാര്യം വീണ്ടും ഓർമ്മിക്കുന്നു. ബോയ്സ് എന്ന സിനിമയുടെ പരാജയത്തിന് ശേഷം മോശം പ്രതിച്ഛായ വന്നതിൽ നിങ്ങൾ ഏറെ സമ്മർദ്ദത്തിലായിരുന്നു. അപ്പോഴും അന്യൻ സംവിധാനം ചെയ്യാനുള്ള അവസരം ഞാനാണ് നിങ്ങൾക്ക് നൽകിയത്. അന്യൻ വിജയിച്ചതിലൂടെ നിങ്ങൾക്ക് വീണ്ടും നല്ലൊരു ഇമേജ് ഉണ്ടായി. അവിടെ എന്റെ പിന്തുണയും ഉണ്ടായിരുന്നു. എന്നാൽ അതെല്ലാം മറക്കുകയും പകരം എന്റെ സിനിമ അനുവാദം കൂടാതെ റീമേക്ക് ചെയ്യാനും ഒരുങ്ങുന്നു. നിങ്ങൾ മൂല്യബോധമുള്ള വ്യക്തിയാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഇത്തരം നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിലൂടെ എങ്ങനെ ഇത്തരത്തിൽ തരം താഴുവാൻ സാധിക്കുന്നു. സിനിമയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നിർത്തിവെയ്ക്കണം. ഈ കത്തിന് പിന്നാലെ ഒരു വക്കീൽ നോട്ടീസും എത്തുന്നതായിരിക്കും

Related Stories

No stories found.
logo
The Cue
www.thecue.in