‘ഷെയ്ന്‍ മടങ്ങി വരണം, വെയില്‍ പൂര്‍ത്തിയാക്കണം’; ഫെഫ്കയ്ക്ക് സംവിധായകന്റെ കത്ത്

‘ഷെയ്ന്‍ മടങ്ങി വരണം, വെയില്‍ പൂര്‍ത്തിയാക്കണം’; ഫെഫ്കയ്ക്ക് സംവിധായകന്റെ കത്ത്

Published on

ഷെയ്ന്‍ നിഗം മടങ്ങിവന്ന് സിനിമ പൂര്‍ത്തിയാക്കണമെന്ന് വെയില്‍ സംവിധായകന്‍ ശരത്. ഫെഫ്ക ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ശരത് സംഘടനയ്ക്ക് കത്ത് നല്‍കി. ഷെയ്ന്‍ സഹകരിച്ചാല്‍ 15 ദിവസം കൊണ്ട് വെയില്‍ പൂര്‍ത്തിയാക്കുമെന്നും ശരത് കത്തില്‍ ചൂണ്ടിക്കാട്ടി. സിനിമയുടെ ചിത്രീകരണം മുടങ്ങിയത് തെറ്റിദ്ധാരണ മൂലമാണെന്നും സംവിധായകന്‍ പ്രതികരിച്ചു. വെയില്‍, കുര്‍ബാനി ചിത്രങ്ങള്‍ ഉപേക്ഷിക്കുകയാണെന്ന് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരിക്കെയാണ് അനുനയ നീക്കവുമായി ശരത്ത് രംഗത്തെത്തിയിരിക്കുന്നത്.

ഷെയ്ന്‍ നിഗത്തിന്റെ വിലക്ക് നീക്കാനും നിര്‍മ്മാതാക്കളുമായുള്ള അഭിപ്രായവ്യത്യാസം പരിഹരിക്കാനും അഭിനേതാക്കളുടെ സംഘടനയായ അമ്മ നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു കെഎഫ്പിഎ ഭാരവാഹികളുമായി സംസാരിച്ചിരുന്നു. വ്യാഴാഴ്ച്ച കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി അമ്മ ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷെയ്ന്‍ നിഗവുമായി ചര്‍ച്ച നടത്തിയതിന് ശേഷമായിരിക്കും നിര്‍മ്മാതാക്കളുമായുള്ള കൂടിക്കാഴ്ച്ച. ബുധനാഴ്ച്ച കൊച്ചിയില്‍ എത്തണമെന്ന് ഷെയ്ന്‍ നിഗത്തിന് അമ്മ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുടങ്ങിയ മൂന്ന് സിനിമകളും പൂര്‍ത്തിയാക്കണമെന്ന് അമ്മ ഭാരവാഹികള്‍ ഷെയ്നോട് ആവശ്യപ്പെടും.

‘ഷെയ്ന്‍ മടങ്ങി വരണം, വെയില്‍ പൂര്‍ത്തിയാക്കണം’; ഫെഫ്കയ്ക്ക് സംവിധായകന്റെ കത്ത്
പടവെട്ടാന്‍ നിവിന്‍ പോളി കണ്ണൂരില്‍, സണ്ണി വെയിന്റെ ബാനറില്‍ ലിജു കൃഷ്ണയുടെ ചിത്രം

ഷെയ്ന്‍ നായകനായ 'ഉല്ലാസം', 'വെയില്‍', 'കുര്‍ബാനി' എന്നീ പ്രൊജക്ടുകളാണ് പൂര്‍ത്തിയാക്കാനാകാതെ മുടങ്ങിയിരിക്കുന്നത്. ഉല്ലാസത്തിന്റെ ഡബ്ബിങ്ങാണ് നടക്കാനുള്ളത്. മറ്റ് രണ്ട് ചിത്രങ്ങളുടേയും കഥാപാത്രങ്ങളെ ബാധിക്കുന്ന തരത്തില്‍ ഷെയ്ന്‍ രൂപമാറ്റം വരുത്തിയതാണ് നടനെ വിലക്കിലേക്കെത്തിച്ചത്. ചിത്രീകരണത്തിന് വേണ്ടി മുടക്കിയ ഏഴ് കോടി തിരികെ നല്‍കാതെ ഷെയ്നെ പുതിയ ചിത്രങ്ങളില്‍ അഭിനയിപ്പിക്കില്ലെന്നാണ് കെഎഫ്പിഎ നിലപാട്. തനിക്ക് മാനുഷിക പരിഗണന പോലും നല്‍കാതെ ചൂഷണം ചെയ്യുകയാണെന്നും പ്രതികരിക്കുമ്പോള്‍ ഭീഷണിപ്പെടുത്തുകയാണെന്നുമാണ് ഷെയ്ന്‍ നിഗത്തിന്റെ വാദം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

‘ഷെയ്ന്‍ മടങ്ങി വരണം, വെയില്‍ പൂര്‍ത്തിയാക്കണം’; ഫെഫ്കയ്ക്ക് സംവിധായകന്റെ കത്ത്
‘കവര്‍ ഡ്രൈവ് കളിക്കാന്‍ ഞാന്‍ തയ്യാര്‍’; മിതാലിയുടെ ജന്മദിനത്തില്‍ ബയോപിക് സ്ഥിരീകരിച്ച് തപ്‌സി
logo
The Cue
www.thecue.in